
ഷാർജ വിമാനത്താവളം വഴി കുതിരകളേയും കയറ്റിയയക്കാം
ഷാർജ അന്താരാഷ്ട്ര വിമാനത്താവളം വഴി കുതിരകളെ കയറ്റിയയക്കാനുള്ള എയർ കാർഗോ സംവിധാനങ്ങൾ പൂർത്തീകരിച്ചതായി ഷാർജ എയർപോർട്ട് കാർഗോ സെന്റർ അറിയിച്ചു. ആഭ്യന്തരമായും രാജ്യാന്തര തലത്തിലും മുന്തിയ ഇനം കുതിരകളെ കൊണ്ടുപോകാനുള്ള നടപടികൾ തടസ്സമില്ലാതെ പൂർത്തീകരിക്കാൻ കുതിരക്കാരന് സാധിക്കും വിധത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രാദേശികവും അന്തർദേശീയവുമായ കുതിരപ്പന്തയത്തിനും കുതിരസവാരി ഫെസ്റ്റിവൽ സീസണിനും തുടക്കമാവുന്ന വേളയിൽതന്നെ ഇത്തരമൊരു സൗകര്യം ഏർപ്പെടുത്താൻ കഴിഞ്ഞതായി അതോറിറ്റി വ്യക്തമാക്കി. മുന്തിയ ഇനം കുതിരകളെ സുരക്ഷിതമായി കൊണ്ടുപോകാനുള്ള ഏറ്റവും നൂതനവും ആധുനികവുമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സഹായിക്ക്…