‘രജനികാന്ത് കുതിരപ്പുറത്ത് കയറ്റിയതും ഞാൻ തെന്നി വീണു, പിന്നാലെ കുതിര വലിച്ചോണ്ട് ഓടി, സെറ്റിലുള്ളവർ ഞെട്ടി’; അംബിക പറയുന്നു

മലയാള സിനിമയിലും തമിഴിലുമൊക്കെ സൂപ്പർതാരങ്ങളുടെ നായികയായിരുന്നു നടി അംബിക. ഇപ്പോഴും അഭിനയത്തിൽ സജീവമായിരിക്കുന്ന നടി തന്റെ അഭിനയ ജീവിതത്തിനിടയിൽ ഉണ്ടായ ചില അപകടങ്ങളെപ്പറ്റി പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. സിനിമാ ചിത്രീകരണത്തിനിടെ മൈസൂരിൽ വച്ച് തനിക്ക് ഉണ്ടായ അപ്രതീക്ഷിത അപകടത്തെക്കുറിച്ചായിരുന്നു അടുത്തിടെ ഒരു അഭിമുഖത്തിൽ അംബിക പറഞ്ഞത്. ഇതിനൊപ്പം രജനികാന്തിനൊപ്പം അഭിനയിച്ച അവിസ്മരണീയ നിമിഷങ്ങളെ കുറിച്ചും സഹോദരി രാധയെ കുറിച്ചും നടി സംസാരിച്ചു. കേരളത്തിൽ ജനിച്ചു വളർന്ന അംബികയും സഹോദരി രാധയുമൊക്കെ തെന്നിന്ത്യയിലെ മുതിർന്ന നായികമാരായി വളർന്നവരാണ്. 1979…

Read More

ഗര്‍ഭിണിയായ കുതിരയെ യുവാക്കള്‍ കെട്ടിയിട്ട് മർദ്ദിച്ചു: മൂന്നുപേരെ തിരിച്ചറിഞ്ഞു; കേസെടുത്ത് പൊലീസ്

കൊല്ലം പള്ളിമുക്കിൽ ഗര്‍ഭിണിയായ കുതിരയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്തു. കുതിരയുടെ ഉടമ ഷാനവാസിന്‍റെ പരാതിയിലാണ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നു പേരെ തിരിച്ചറിഞ്ഞതായും ഇരവിപുരം പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമികളില്‍ മൂന്നുപേരെ പൊലീസ് തിരിച്ചറിഞ്ഞത്. ക്രിമിനൽ കേസുകളിൽ അടക്കം ഉൾപ്പെട്ടവർ ചേർന്നാണ് കുതിരയെ ആക്രമിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. ഗര്‍ഭിണിയായ കുതിരയെ ഒരു സംഘം…

Read More

ഗുജറാത്തിൽ കല്യാണ ദിവസം കുതിരപ്പുറത്തു കയറി; ദളിത് യുവാവിന് മർദനം

ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിൽ കല്യാണ ദിവസം കുതിരപ്പുറത്തു കയറിയത്തിന് ദളിത് യുവാവിന് മർദനം. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. താക്കൂർ സമുദായത്തിൽ പെട്ടവരാണ് യുവാവിനെ മർദിച്ചത്. ‘യുവാവ് അതിരു വിട്ടുവെന്നും താക്കൂർ സമുദായത്തിൽ പെട്ടവർക്ക് മാത്രമേ കുതിരപ്പുറത്തു സഞ്ചരിക്കാവൂ എന്നും ആക്രോശിച്ചായിരുന്നു മർദനം’. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വരൻ കുതിരപ്പുറത്ത് വരുന്നത് ദൃശ്യങ്ങളിൽ കാണാം. ചുറ്റിലും വരനെ വരവേറ്റ് ആളുകളും നൃത്തം ചെയ്യുന്നുണ്ട്. ഈ സമയത്താണ് ഒരു കൂട്ടമാളുകൾ വരനെ മർദിച്ചത്. വരനെ മർദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവാവിനെ മർദിച്ച…

Read More