
കണ്ണടച്ചില്ലുകൾ കണ്ണിൽ തുളച്ചുകയറി; ഡോക്ടർ നേരിട്ടത് അതിക്രൂരമായ പീഡനം, പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
ബംഗാളിലെ പിജി ഡോക്ടർ നേരിട്ടത് അതിക്രൂരമായ ലൈംഗികപീഡനമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഡൽഹി നിർഭയ കേസിലെ യുവതി നേരിട്ടതിന് സമാന ക്രൂരതകൾക്കാണ് ഡോക്ടറും ഇരയായത്. കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിലെ പിജി ഡോക്ടർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൂരമാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊൽക്കത്ത പൊലീസിൽ സിവിൽ വോളന്റിയറായി പ്രവർത്തിച്ചിരുന്ന സഞ്ജയ് റോയി കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഓഗസ്റ്റ് ഒൻപതിന് പുലർച്ചെ മൂന്ന് മണിക്കും അഞ്ച് മണിക്കും ഇടയിലാണ് ക്രൂരപീഡനം നടന്നതെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്…