
ദോഹ വിമാനത്താവളത്തിൽ വൻ കൊമ്പ് വേട്ട
ഹമദ് വിമാനത്താവളം വഴിയെത്തിയ യാത്രക്കാരനിൽ നിന്നും കാണ്ടാമൃഗ കൊമ്പും ആനകൊമ്പും പിടിച്ചെടുത്തു. 45.29 കിലോ ഗ്രാം തൂക്കം വരുന്ന 120 കൊമ്പുകളാണ് ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി ചേർന്ന് പിടിച്ചെടുത്തത്. വ്യത്യസ്ത വലിപ്പത്തിലും മുറിച്ചുപാകമാക്കിയ നിലയിലുമാണ് വൻ കൊമ്പു ശേഖരം കണ്ടെത്തിയത്. അനധികൃതമായി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതാണ് വന്യമൃഗങ്ങളുടെ കൊമ്പുകളെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പിടിച്ചെടുത്തവയിൽ ഏതാനും കൊമ്പുകളുടെ ചിത്രങ്ങൾ മന്ത്രാലയം സാമൂഹിക മാധ്യമ പേജ് വഴി പങ്കുവെച്ചു. ആനകൊമ്പ് ചെറുതായി…