
ഹുക്ക നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി
ഹുക്ക നിരോധനം ശരിവച്ച് കർണാടക ഹൈക്കോടതി. ഹുക്ക വലിക്കുന്നത് സിഗരറ്റ് വലിക്കുന്നതിനേക്കാൾ അപകടം കുറവാണെന്ന പ്രചാരണം തെറ്റാണെന്ന നിരീക്ഷണത്തോടെയാണ് കർണാടക ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ നിരോധനം ശരിവച്ചത്. ജസ്റ്റിസ് എം നാഗപ്രസന്നയാണ് തിങ്കളാഴ്ച സുപ്രധാന നിരീക്ഷണം നടത്തിയത്. ഭരണഘടനയിലെ 47ാം ആർട്ടിക്കിൾ അനുസരിച്ച് സംസ്ഥാനത്തിന് പൊതുജനാരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ നിരോധിക്കാനുള്ള അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. ഹുക്കയുടെ ഉപയോഗം മൂലം ആളുകൾക്ക് സിഗരറ്റ് ആസക്തി പോലെ തന്നെയുള്ള ആസക്തി ഉണ്ടാക്കുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചു. സിഗരറ്റ് പോലെ തന്നെ…