ഷാരൂഖ് ഖാന്റെ ചിത്രംപതിച്ച സ്വർണനാണയം പുറത്തിറക്കി ഫ്രഞ്ച് മ്യൂസിയം

ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ ചിത്രംപതിച്ച സ്വർണനാണയം പുറത്തിറക്കി ആദരവുമായി ഫ്രഞ്ച് മ്യൂസിയം. പാരീസിലെ ഗ്രെവിൻ മ്യൂസിയമാണ് ഷാരൂഖ് ഖാന്റെ പേരിൽ സ്വർണനാണയമിറക്കിയത്. ‌ പാരീസിലെ സെയിൻ നദിയുടെ വലതുകരയിൽ ഗ്രാൻഡ്‌സ് ബൗൾവാർഡുകളിൽ സ്ഥിതിചെയ്യുന്ന ഒരു മെഴുക് മ്യൂസിയമാണിത്. ഈ മ്യൂസിയത്തിൽ സ്വന്തം പേരിലുള്ള നാണയമിറങ്ങുന്ന ആദ്യത്തെ ഇന്ത്യൻ നടനാണ് ഷാരൂഖ് ഖാൻ. ലോകത്തിലെ പ്രധാന വാക്സ് മ്യൂസിങ്ങളിലൊക്കെ ഷാരൂഖ് ഖാൻ്റെ മെഴുക് പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ‘കിങ്’ എന്ന ചിത്രമാണ് ഷാരൂഖിന്റേതായി അണിയറയിൽ…

Read More

സിഗ്‌നൽ നന്നാക്കിയ ഡെലിവറി ബോയിക്ക് ആദരം, വിഡിയോ പങ്കുവെച്ച് ആർടിഎ

റോഡിലെ സിഗ്‌നൽ ലൈറ്റിൻറെ തകരാർ പരിഹരിക്കാൻ മുന്നിട്ടിറങ്ങിയ ഡെലിവറി ജീവനക്കാരന് ദുബൈ ആർ.ടി.എയുടെ ആദരം. തലബാത്ത് ഫുഡ് ഡെലിവറി ജീവനക്കാരനായ സീഷാൻ അഹ്‌മദിനെയാണ് ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ ആദരിച്ചത്. അൽവാസൽ സ്ട്രീറ്റിൽ ഇദ്ദേഹം സിഗ്‌നൽ നേരെയാക്കാൻ ശ്രമിക്കുന്നതിൻറെ ദൃശ്യങ്ങളും ആർ.ടി.എ പങ്കുവെച്ചു. ‘അൽ വസൽ സ്ട്രീറ്റിലൂടെ ബൈക്കിൽ യാത്ര ചെയ്യവെയാണ് പൊട്ടിയ സിഗ്‌നൽ ലൈറ്റ് ശ്രദ്ധയിൽപെട്ടത്. ഒരു പാനൽ അടർന്നുതൂങ്ങിയ നിലയിലായിരുന്നു. കാൽനടക്കാർക്കും ഡ്രൈവർമാർക്കും ഭീഷണിയാകുമെന്നാണ് കണ്ടാണ് ബൈക്ക് നിർത്തി അടർന്നുതൂങ്ങിയ ലൈറ്റിൻറെ ഭാഗം…

Read More

‘എ.ഐ.സി.സി പ്രവർത്തക സമിതിയിൽ പങ്കാളിയാകുന്നതിൽ ഞാൻ അഭിമാനിക്കുന്നു, വിനയാന്വിതനാകുന്നു’: ശശി തരൂർ

എ.ഐ.സി.സി പ്രവർത്തക സമിതിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ആദരിക്കപ്പെട്ടിരിക്കുകയാണെന്ന് ശശി തരൂർ എം.പി. ഈ അംഗീകാരത്തിൽ അഭിമാനിക്കുകയും വിനയാന്വിതനാകുകയും ചെയ്യുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഇന്നു പുതിയ പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചത്. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലേക്ക് എന്നെ നാമനിർദേശം ചെയ്യാൻ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും പാർട്ടി കേന്ദ്ര നേതൃത്വവും തീരുമാനിച്ചതിലൂടെ ഞാൻ ആദരിക്കപ്പെട്ടിരിക്കുകയാണ്. 138 വർഷത്തിലധികമായി പാർട്ടിക്ക് മാർഗനിർദേശം നൽകുന്ന വർക്കിങ് കമ്മിറ്റിയുടെ ചരിത്രപരമായ പങ്കിനെക്കുറച്ച് ധാരണയുള്ള ഒരാളെന്ന നിലയ്ക്ക്, അതിൽ പങ്കാളിയാകുന്നതിൽ ഞാൻ അഭിമാനിക്കുന്നു,…

Read More