ആശ വർക്കർമാരുടെ വേതനം കൂട്ടി; 31.35 കോടി രൂപ അനുവദിച്ചു

ആശ വർക്കർമാരുടെ പ്രതിഫലത്തിൽ 1000 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇതോടെ 7000 രൂപയായി പ്രതിഫലം ഉയരും. 26,125 പേർക്കാണ്‌ ഇതിന്റെ ഗുണം ലഭിക്കുക. ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ്‌ വർധന. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. പ്രതിഫലം പൂർണമായും സംസ്ഥാന സർക്കാറാണ്‌ നൽകുന്നത്‌. എന്നാൽ, കേന്ദ്ര സർക്കാർ ആശ വർക്കർമാർക്ക്‌ 2,000 രൂപയാണ് ഇൻസെന്റീവായി നൽകുന്നത്‌. അധിക പ്രവർത്തനങ്ങൾ നിർവഹിച്ചാൽ മാത്രം അധിക ഇൻസെന്റീവും…

Read More

കെ വി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം; മന്ത്രിസഭയുടെ അംഗീകാരം

ഡൽഹിയിലെ കേരളാ സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിച്ചു. രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു ഡ്രൈവർ എന്നിവരെ നിയമിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ശമ്പളം വേണ്ട ഓണറേറിയം മതിയെന്ന കെ വി തോമസിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.  കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കിയ കെ.വി തോമസിനെ ക്യാബിനറ്റ് റാങ്കോടെയാണ് ഡല്‍ഹിയില്‍ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി സര്‍ക്കാര്‍ നിയമിച്ചത്. എന്നാൽ നിയമനത്തിനെതിരെ പ്രതിപക്ഷം…

Read More