
വിദ്യാർത്ഥികളെ ആദരിച്ച് റാസൽഖൈമ കേരള കൗണ്‍സില്‍ ചർച്ച്
പത്ത്, പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ചവര്‍ക്ക് ആദരമൊരുക്കി കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് റാക് സോണ്‍ (റാക് കെ.സി.സി). അല്‍നഖീല്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഫാ. സിറില്‍ വര്‍ഗീസ് വടക്കടത്ത് അധ്യക്ഷതവഹിച്ചു. സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക എലിസബത്ത് ഷിബു, ഡെജി പൗലോസ്, സുനില്‍ ചാക്കോ, സജി വര്‍ഗീസ്, ജെറി ജോണ്‍, മെറില്‍ മറിയ എബ്രഹാം എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരവും സാക്ഷ്യപത്രവും സമ്മാനിച്ചു. എബി…