പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി ഒക്ടോബർ 28 തിങ്കളാഴ്ച; വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷന്‍

പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി ഒക്ടോബർ 28 തിങ്കളാഴ്ച. വധശിക്ഷ വേണമെന്നാണ് പ്രൊസിക്യൂഷന്റെ വാദം. ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികളുടെ പ്രതികരണം.  2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇതര ജാതിയിൽനിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് എന്ന അപ്പു ആണ് കൊല്ലപ്പെട്ടത്. വിവാഹത്തിന്‍റെ 88-ാം നാളിൽ അനീഷ് കുത്തേറ്റ്‌ മരിക്കുകയായിരുന്നു. കേസിൽ അനീഷിന്‍റെ ഭാര്യ ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് ഒന്നാംപ്രതിയും ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാർ രണ്ടാംപ്രതിയുമാണ്.

Read More

പ്രായമായവരെ ആദരിക്കാൻ ചടങ്ങ് സംഘടിപ്പിച്ച് ദുബായ് ഇമിഗ്രേഷൻ

പ്രായമായവരെ ആദരിക്കാനും തലമുറകൾ തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കാനുമുള്ള ഹൃദ്യസ്പർശിയായ ഒരു ചടങ്ങ് കഴിഞ്ഞ ദിവസം ദുബായ് ഇമിഗ്രേഷൻ കീഴിൽ സംഘടിപ്പിക്കപ്പെട്ടു ‘നിങ്ങളുടെ സംതൃപ്തിയാണ് സ്വർഗം’ എന്ന പേരിൽ അൽ മംസാറിലുള്ള സീനിയേഴ്സ് ഹാപ്പിനസ് സെന്ററിലാണ് പരിപാടി നടന്നത്. സമൂഹത്തിലെ പ്രായമായവരുടെ അമൂല്യമായ സംഭാവനകളെ ആദരിക്കാനും അവർക്ക് സന്തോഷം പകരാനും വേണ്ടിയായിരുന്നു പരിപാടി. ദുബായ് വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ അവരുടെ പങ്കാളികളും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ആഘോഷവും സന്തോഷവും നിറഞ്ഞ പരിപാടിയിൽ, നമ്മുടെ സമൂഹത്തിലെ പ്രായമായവരോടുള്ള അന…

Read More