
നല്ലൊരാൾ വന്നാൽ വിവാഹം കഴിക്കും; എനിക്ക് ചേരുന്ന ഒരാളാകണം: വിവാഹ സങ്കൽപ്പങ്ങൾ വെളിപ്പെടുത്തി ഹണി റോസ്
ഭാവി പങ്കാളിയെക്കുറിച്ചുളള സങ്കൽപ്പങ്ങൾ തുറന്നുപറഞ്ഞ് നടി ഹണി റോസ്. ഒരു ദിവസം ഒന്നിലധികം ഉദ്ഘാടനങ്ങൾ ചെയ്തിട്ടുണ്ടെന്നും താരം പറഞ്ഞു. സോഷ്യൽമീഡിയയിലെ മോശം കമന്റുകൾക്ക് മറുപടി കൊടുക്കാൻ താൽപര്യമില്ലെന്നും ഹണി വ്യക്തമാക്കി. താരസംഘടനയായ അമ്മയുടെ യൂട്യൂബ് ചാനലിലൂടെയാണ് നടി ഇക്കാര്യങ്ങൾ പങ്കുവച്ചത്. ‘ഞാൻ സിനിമയിൽ വന്ന കാലം മുതൽക്കേ ഉദ്ഘാടനങ്ങൾക്ക് പോകുമായിരുന്നു. കൊവിഡ് കഴിഞ്ഞതിന് ശേഷമാണ് ഏറ്റവും അധികം ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയത്. യൂട്യൂബ് ചാനലുകൾ കാരണമാണ് കൂടുതൽ പ്രശസ്തി ലഭിച്ചത്. ജുവലറികളും തുണിക്കടകളും മാത്രമല്ല ഉദ്ഘാടനം ചെയ്തിട്ടുളളത്….