
നിർമിത ബുദ്ധിയിൽ തേൻ പരിശോധന ; അബുദാബിയിൽ ലാബ് പ്രവർത്തനം തുടങ്ങി
യു.എ.ഇയിലെ ആദ്യത്തെ നിർമിത ബുദ്ധി സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന തേൻ പരിശോധന ലാബ് അബൂദബിയിൽ ആരംഭിച്ചു. പ്രാദേശികവും അന്തർദേശീയവുമായ തേൻ ഉൽപന്നങ്ങളുടെ ഗുണനിലവാര പരിശോധന, പരിശുദ്ധി, ആധികാരികത എന്നിവ ഉറപ്പുവരുത്തുന്നതിനാണ് ലാബ് രൂപപ്പെടുത്തിയിരിക്കുന്നത്. അബൂദബി ക്വാളിറ്റി ആൻഡ് കൺഫോർമിറ്റി കൗൺസിൽ(എ.ഡി.ക്യു.സി.സി) എം-42വിന്റെ പങ്കാളിത്തത്തോടെ ആരംഭിച്ച ഹണി ക്വാളിറ്റി ലബോറട്ടറി മസ്ദർ സിറ്റിയിലെ സെൻട്രൽ ടെസ്റ്റിങ് ലബോറട്ടറിയിലാണ് സ്ഥിതി ചെയ്യുന്നത്. തേനിന്റെ ഗുണനിലവാരം വിലയിരുത്തുന്നതിനൊപ്പം മാലിന്യം കണ്ടെത്തുന്നതിനും ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള പരിശോധനകൾ നടത്തുന്നതിന് ലാബിൽ സംവിധാനമുണ്ട്….