ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റിൽ പോരാട്ടം അവസാനിപ്പിക്കില്ല ; 20 യൂട്യൂബ് ചാനലുകൾക്കെതിരെ നടി ഹണി റോസ്

ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിൻ്റെ അറസ്റ്റിൽ പോരാട്ടം അവസാനിപ്പിക്കാനില്ലെന്ന് വ്യക്തമാക്കി നടി ഹണി റോസ്. തന്നെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയാണ് അടുത്ത നീക്കം. വീഡിയോകൾക്ക് തൻ്റെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തമ്പ്നെയിൽ ഇട്ട 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പൊലീസിന് കൈമാറും. അതേസമയം നടി നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ഇത് പരിശോധിച്ച് കൂടുതൽ വകുപ്പുകൾ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്താനുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്. ഇന്നലെ…

Read More

നടി ഹണി റോസിന് എതിരായ ലൈംഗികാധിക്ഷേപ കേസ് ; ബോബി ചെമ്മണ്ണൂർ ഇന്നലെ കഴിഞ്ഞത് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ , അൽപസമയത്തിനകം കോടതിയിൽ ഹാജരാക്കും

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എറണാകുളം സിജെഎം കോടതിയിലാണ് ഇദ്ദേഹത്തെ ഹാജരാക്കുക. ഇന്നലെ രാത്രി 11.45 ഓടെ വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം ബോബി ചെമ്മണ്ണൂർ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് രാത്രി ചിലവഴിച്ചത്. ഇദ്ദേഹത്തെ പുലർച്ചെ അഞ്ച് മണിയോടെ വീണ്ടും ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചിരുന്നു. രാത്രിയിൽ പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തെങ്കിലും ബോബി ചെമ്മണ്ണൂ‍ർ സ്വയം ന്യായീകരിക്കുകയായിരുന്നു. തനിക്ക് കുറ്റബോധമില്ലെന്നും മോശമായൊന്നും പറഞ്ഞില്ലെന്നുമാണ് അദ്ദേഹത്തിൻ്റെ…

Read More

‘മുഖ്യമന്ത്രി വാക്കുപാലിച്ചു; മനസിന് ഏറ്റവും സമാധാനം നൽകിയ ദിവസം’: പ്രതികരണവുമായി ഹണി റോസ്

നിയമ വ്യവസ്ഥയിൽ പൂർണമായ വിശ്വാസമുണ്ടെന്ന് ആവർത്തിച്ച് നടി ഹണി റോസ്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് സംസാരിച്ചിരുന്നെന്നും അദ്ദേഹം വാക്കുപാലിച്ചെന്നും ഹണി റോസ് പ്രതികരിച്ചു. ‘മനസിന് ഏറ്റവും സമാധാനം നൽകിയ ദിവസമാണിന്ന്. ഞാൻ ഭയങ്കര റിലാക്സിഡാണ്. വർഷങ്ങളായി അത്രയും വലിയ ടോർച്ചർ സോഷ്യൽ മീഡിയയിലൂടെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ബോബി ചെമ്മണ്ണൂരിന്റെ ഭാഗത്തുനിന്ന് പല പരാമർശങ്ങളും ഉണ്ടായിട്ടുണ്ട്.ഇവിടെയൊരു നിയമമുണ്ട്. ഒരു ക്രിമിനൽ ആക്ടാണ് ഇദ്ദേഹം ചെയ്തത്. പിറകെ നടന്ന് ആക്രമിക്കുകയായിരുന്നു. കുടുംബവും എല്ലാവരും ചേർന്നെടുത്ത തീരുമാനം കൊണ്ടാണ് കേസുമായി മുന്നോട്ടുപോയത്….

Read More

ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തിൽ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല: നടി ഹണി റോസ്

ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് നടി ഹണി റോസ്. ആ വ്യക്തി പിന്നീട് ചടങ്ങുകൾക്ക് ക്ഷണിച്ചപ്പോൾ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം താൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ പേര് മാദ്ധ്യമങ്ങളിലൂടെ പറയുന്നുവെന്നും ഹണി റോസ് ആരോപിച്ചു. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.   ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം നമസ്കാരം…. ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുമ്പോഴും…

Read More

‘മരുന്ന് കടകൾ വരെ ഉദ്ഘാടനം ചെയ്തിട്ടുണ്ട്, ഏറെ രസകരമായി തോന്നിയത് ഒരു പെട്രോൾ പമ്പ് ഉദ്ഘാടനമാണ്’: ഹണി റോസ്

സിനിമയിൽ വന്ന കാലം മുതൽ ഉദ്ഘാടനങ്ങൾക്ക് പോകാറുണ്ടായിരുന്നുവെന്ന് നടി ഹണി റോസ്. കോവിഡിനു ശേഷം ഓണ്‍ലൈൻ, യൂട്യൂബ് ചാനലുകളുടെ അതിപ്രസരമാണ് തന്റെ ഉദ്ഘാടനങ്ങൾ വൈറലാകാൻ കാരണമായതെന്നും നടി പറയുന്നു. കേരളത്തിൽ എല്ലാത്തരം സംരംഭങ്ങളുടെയും ഉദ്ഘാടനത്തിനു ഉണ്ടാകാറുണ്ട്. തെലുങ്ക് മേഖലയിലൊക്കെ തുണിക്കടകളും സ്വർണക്കടകളും മാത്രമാണ് ഉദ്ഘാടനം ചെയ്യാറുള്ളത്. കേരളത്തിൽ മരുന്ന് കടകൾ വരെ ഉദ്ഘാടനം ചെയ്തിട്ടുണ്ടെന്നും ഏറെ രസകരമായി തോന്നിയത് ഒരു പെട്രോൾ പമ്പ് ഉദ്ഘാടനത്തിനു ക്ഷണിച്ചതാണെന്നും ഹണി റോസ് പറഞ്ഞു. താര സംഘടനയായ ‘അമ്മ’യുടെ യൂട്യൂബ് ചാനലിൽ…

Read More

‘ചുമ്മാ ഷൂട്ടിംഗ് കാണാന്‍ പോയതാണ്, എന്നെ സിനിമയിലെടുത്തെന്ന് നാട്ടില്‍ പാട്ടായി’: ഹണിറോസ്

ഹണിറോസിന് ആമുഖം ആവശ്യമില്ല. സിനിമയിലും സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും മിന്നിത്തിളങ്ങുന്ന സ്വപ്‌നതാരം. ഹണിറോസിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ദിനംപ്രതി ഉയരാറുണ്ട്. കൂടുതലും താരത്തിന്റെ രൂപത്തെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചുമാണ്. എന്നാല്‍ എത്ര പ്രശ്‌നങ്ങള്‍ ഉണ്ടായാലും താരത്തിന്റെ പ്രതികരണം മനോഹരമായ പുഞ്ചിരി മാത്രമാണ്. 20 വര്‍ഷത്തോളമായി സിനിമയില്‍ എത്തിയിട്ട്. എന്നാല്‍ ഇന്നും ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. സിനിമാമോഹം തലയില്‍ കയറിയപ്പോള്‍ ഏഴാം ക്ലാസില്‍ പഠിക്കുകയാണ്. വിനയന്‍ സാര്‍ സംവിധാനം ചെയ്ത മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമ ഷൂട്ട് ചെയ്യുന്നത് മൂലമറ്റത്ത് എന്റെ…

Read More

‘വല്ലാത്ത കമന്റുകളായിരുന്നു, അന്ന് അയർലൻഡിൽനിന്ന് തിരിച്ചുപോരാൻ കഴിയുമോ എന്നു പോലും ഭയന്നു’; ഹണിറോസ്

യുവഹൃദയങ്ങളുടെ പ്രിയ താരമാണ് ഹണിറോസ്. ഒരിടവേളയ്ക്ക് ശക്തമായി റേച്ചൽ എന്ന സിനിമയിലൂടെ തിരികെ വരുന്ന ഹണിറോസ് മലയാളത്തിൽ മാത്രമല്ല തെലുങ്കിലും തിരിച്ചുവരവിലൂടെ കൈയടി നേടുകയാണ്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് ഹണി റോസ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതേസമയം, ഉദ്ഘാടന വേദികളിൽ സ്ഥിരമായി എത്തുന്നതിൽ സോഷ്യൽ മീഡിയയുടെ നിരന്തരമുള്ള ട്രോളുകളും ഹണിറോസ് നേരിടാറുണ്ട്. ഇപ്പോഴിതാ തനിക്കെതിരെയുള്ള ട്രോളുകളെക്കുറിച്ച് സംസാരിക്കുകയാണ് ഹണിറോസ്. ‘രസകരമായ ട്രോളുകളൊക്കെ അതേ വൈബോടെ ഞാൻ ആസ്വദിക്കാറുണ്ട്. റേച്ചലിന്റെ പോസ്റ്റർ…

Read More

‘സഹോദരങ്ങൾ ഉണ്ടായിരുന്നെങ്കിലെന്ന് തോന്നാറുണ്ട്’: ഹണി റോസ്

മലയാളത്തിൻറെ സ്വപ്നസുന്ദരിയാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ചോക്ലേറ്റ് നായിക വെള്ളിത്തിരയിലെത്തുന്നത്. വീട്ടിലെ ഒറ്റക്കുട്ടിയാണ് ഹണിറോസ്. സഹോദരങ്ങൾ ഇല്ലാത്തതിൽ വിഷമമുണ്ടോ എന്ന ചോദ്യത്തിന് താരത്തിൻറെ മറുപടി ഇങ്ങനെയായിരുന്നു: അച്ഛൻറെയും അമ്മയുടെയും ഏകമകളായി ജീവിക്കാനായിരുന്നു എനിക്കിഷ്ടം. സുഹൃത്തുക്കളൊക്കെ സഹോദരങ്ങളെക്കുറിച്ചു പറയുമ്പോഴും സങ്കടമൊന്നും തോന്നിയിട്ടില്ല. ഒറ്റ മകളായതിൽ അന്നൊക്കെ സന്തോഷമേ ഉള്ളു. കാരണം എൻറെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കിട്ടുമല്ലോ. സഹോദരങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ഇപ്പോൾ തോന്നാറുണ്ട്. കാരണം ഞാൻ എവിടെപ്പോയാലും അച്ഛനോ അമ്മയോ ഒപ്പമുണ്ടായിരിക്കും. ആ കെയറിങ്…

Read More

എനിക്കുള്ളതെല്ലാം എന്റേതാണ്; കളിയാക്കലുകളോട് ഹണി റോസ്‌

തന്റെ ശരീരത്തിൽ തനിക്ക് അഭിമാനമുണ്ടെന്ന് മലയാള സിനിമയിലെ മിന്നും താരമായഹണി റോസ്.ഒരാളുടെ ശരീരത്തെ കുറിച്ച് മോശമായി സംസാരിക്കുക, ബോഡി ഷെയിമിങ് ചെയ്യുക എന്ന് പറഞ്ഞാൽ ഏറ്റവും മോശമായ കാര്യമാണെന്നാണ് ഹണി റോസ് പറയുന്നത്. എന്നാൽ അത് തന്റെ കാര്യം മാത്രമല്ല എന്നും താരം ചൂണ്ടിക്കാണിക്കുന്നുണട്. വളരെ സ്വാഭാവികമായ ഒരു കാര്യമായിട്ടാണ് പലരും ബോഡിഷെയിമിങിനെ കാണുന്നത്. നിറത്തിന്റെ പേരിലും ശരീര അവയവങ്ങളുടെ പേരിലും മുഖത്തിന്റെ ഷെയിപ്പിന്റെ പേരിലും എന്നിങ്ങനെ ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ ബോഡി ഷെയിമിങ് നടന്നുകൊണ്ടിരിയ്ക്കുകയാണെന്ന് ഹണി…

Read More

അതെല്ലാം ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങൾ: ഹണിറോസ്

2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസിൻറെ അരങ്ങേറ്റം. അഭിനയരംഗത്ത് 18 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഹണി റോസ്. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും ഹണി റോസ് സജീവമാണ്. റേച്ചലാണ് അണിയറയിൽ ഒരുങ്ങുന്ന ഹണി റോസിൻറെ പുതിയ ചിത്രം. നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന റേച്ചലിൻറെ ചിത്രീകരണം പൂർത്തിയായി. എബ്രിഡ് ഷൈനും രാഹുൽ മണപ്പാട്ടും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി ഹണി റോസ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ്…

Read More