ഭരണഘടന അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും നമുക്കുണ്ട്, പാവം കുട്ടിയാണെന്ന് തോന്നിക്കഴിഞ്ഞാൽ തലയിൽക്കയറി നിരങ്ങും; ഹണി റോസ്

ബോയ്ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഹണി റോസ്. അടുത്ത കാലത്തായി വസ്ത്രധാരണത്തിന്റെ പേരിൽ ഹണിയോളം സൈബർ ആക്രമണവും പരിഹാസവും മറ്റൊരു സെലിബ്രിറ്റിയും നേരിട്ടിട്ടുണ്ടാവില്ല. പരിഹാസങ്ങളും സൈബർ ആക്രണവും പരിധി വിട്ടതിനാൽ നിയമയുദ്ധം ആരംഭിച്ചിരിക്കുകയാണ് താരം. എല്ലാവർക്കും മുന്നിൽ ചിരിച്ച മുഖവുമായി എത്തുന്നുണ്ടെങ്കിലും ആരോടും പറയാത്ത അറിയാത്തൊരു ബുദ്ധിമുട്ട് മാറി നിന്ന് നേരിടുന്നുണ്ടെന്ന് പറയുകയാണിപ്പോൾ നടി. ഡിപ്രഷന് ഗുളിക കഴിക്കേണ്ടി വന്ന അവസ്ഥപോലും ഉണ്ടായിരുന്നുവെന്നും ഹണി റോസ് മനോരമ ന്യൂസിന് നൽകിയ ഏറ്റവും…

Read More

പുരുഷന്മാര്‍ക്കെതിരെ കേസെടുക്കുന്നതാണ് പുരോഗമനമെന്നാണ് ചിലര്‍ കരുതുന്നത്; പുരുഷ കമ്മീഷന്‍ വേണം; ഹണിറോസിനെതിരേ കേസ് കൊടുക്കുമെന്ന് രാഹുല്‍ ഈശ്വര്‍

നടി ഹണി റോസിനെതെരിരേ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയക്കുമെന്ന് രാഹുല്‍ ഈശ്വര്‍. വ്യാജ കേസ് കൊടുക്കുന്നതിന്റെ വേദന എന്താണെന്ന് ഹണി റോസും അറിയണം. കേസുമായി ഏതറ്റം വരെയും പോകുമെന്നും തനിക്ക് വേണ്ടി താൻ തന്നെ വാദിക്കുമെന്നും രാഹുല്‍ ഈശ്വര്‍ കോഴിക്കോട്ട് പറഞ്ഞു. ഹണി റോസ് വീണ്ടും തനിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഞാന്‍ ചാനലില്‍ ഇരുന്ന് പറഞ്ഞ കാര്യങ്ങള്‍ എങ്ങനെയാണ് കേസ് എടുക്കാനുള്ള കാര്യങ്ങളാകുന്നതെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു. പുരുഷന്മാര്‍ക്കെതിരെ കേസെടുക്കുന്നതാണ് പുരോഗമനമെന്നാണ് ചിലര്‍ കരുതുന്നത്. പുരുഷന്മാരുടെ പ്രശ്‌നങ്ങളും…

Read More

നന്നായി ഒരുങ്ങി നടക്കാൻ ഇഷ്ടപ്പെടുന്നയാളാണ് താൻ; പരിപാടികൾക്ക് പോകുമ്പോൾ ശ്രദ്ധിക്കുന്ന രണ്ട് കാര്യങ്ങളുണ്ട്; വെളിപ്പെടുത്തി ഹണി റോസ്

നന്നായി ഒരുങ്ങി നടക്കാൻ ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് നടി ഹണി റോസ്. കംഫർട്ടാണെന്നും കോൺഫിഡന്റാണെന്നും തോന്നുന്ന വസ്ത്രങ്ങൾ ഇടാറുണ്ടെന്ന് നടി വ്യക്തമാക്കി. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ‘ഒരു ചടങ്ങിലേക്ക് ക്ഷണിക്കുകയെന്ന് പറഞ്ഞാൽ വലിയൊരു അനുഗ്രഹമായിട്ടാണ് ഞാൻ കാണുന്നത്. ആളുകളെ കാണുമ്പോൾ പ്രത്യേക സന്തോഷമാണ്. നമ്മളെ കാണാൻ വേണ്ടി, ഏറ്റവും തിരക്കുള്ള സമയത്ത്, അതെല്ലാം മാറ്റിവച്ചാണ് അവർ വന്നുനിൽക്കുന്നത്. എനിക്കും അവർക്കും അവിടെ ഒരേ പ്രാധാന്യമാണ്. നമ്മളെ കാണാൻ അവർ താത്പര്യം കാണിക്കുന്നു. ചിലപ്പോൾ ഭീകര വെയിലത്ത് അല്ലെങ്കിൽ…

Read More

ഹണിറോസിന്റെ പുതിയ സിനിമ റേച്ചലിന്റെ റിലീസ് മാറ്റി; വിവാദങ്ങളുമായി ബന്ധമില്ലെന്ന് നിർമാതാവ്

നടി ഹണി റോസിന്റെ പുതിയ ചിത്രമായ റേച്ചലിന്റെ റിലീസ് മാറ്റിയതായി അണിയറപ്രവര്‍ത്തകര്‍. നിര്‍മ്മാതാവായ എന്‍.എം ബാദുഷയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഹണിറോസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് സിനിമയുമായി ബന്ധമില്ലെന്നും ബാദുഷ വ്യക്തമാക്കി. നേരത്തെ ജനുവരി 10 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഈ രീതിയിലുള്ള പോസ്റ്ററുകളും പുറത്തുവന്നിരുന്നു. ‌ സിനിമയുടെ ടെക്നിക്കല്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും സെന്‍സറിങ്ങിന് സമര്‍പ്പിച്ചിട്ടില്ലെന്നും ബാദുഷ പറഞ്ഞു. സിനിമയുടെ ടെക്‌നിക്കല്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായിട്ടില്ല. സെന്‍സറിങ് പൂര്‍ത്തിയായിട്ടില്ല. റിലീസിന് 15 ദിവസം മുന്‍പെങ്കിലും സെന്‍സറിങ്ങിന്…

Read More

രാഹുൽ ഈശ്വറിനെതിരെ പൊലീസിൽ പരാതി നൽകി നടി ഹണി റോസ്

സാമൂഹിക നിരീക്ഷകന്‍ രാഹുല്‍ ഈശ്വറിനെതിരെ പൊലീസില്‍ പരാതി നല്‍കി ഹണി റോസ്. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് പരാതി നല്‍കിയിരിക്കുന്നത്. വസ്ത്ര സ്വാതന്ത്ര്യം തന്‍റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. സൈബർ ഇടങ്ങളിൽ ആളുകള്‍ തനിക്കെതിനെ തിരിയാൻ ഇത് കാരണമായി. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക…

Read More

ബോബി ചെമ്മണ്ണൂരിന്റെ യൂട്യൂബ് വീഡിയോകൾ പരിശോധിക്കും; ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് പൊലീസ്

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെയുള്ള ലൈം​ഗികാധിക്ഷേപ പരാതിയിൽ നടി ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്. ഇത് പ്രകാരമുള്ള വകുപ്പ് ചുമത്തുന്നതും പരിശോധിച്ച് വരികയാണ് സെൻട്രൽ പൊലീസ്. നിലവിൽ ഭാരതീയ ന്യായ സംഹിതത 75, ഐടി ആക്ട് 67 എന്നിവയാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, ബോബി ചെമ്മണ്ണൂർ നടത്തിയ മറ്റ് അശ്ലീല പരാമർശങ്ങളും പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. സമൂഹ മാദ്ധ്യമങ്ങൾ വഴി നടത്തിയ അശ്ലീല പരാമർശ വീഡിയോകൾ ജാമ്യത്തെ എതിർത്ത് കോടതിയിൽ ഹാജരാക്കും….

Read More

‘നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ ‘; ബോബി ചെമ്മണ്ണൂരിന് എതിരായ വിധിക്ക് പിന്നാലെ പ്രതികരണവുമായി പരാതിക്കാരിയായ നടി ഹണി റോസ്

ലൈംഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരിച്ച് പരാതിക്കാരിയായ നടി ഹണി റോസ്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്ന് നടി ഹണി റോസ് പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് പറയാനുള്ളതെന്നും നിയമം അതിന്‍റെ വഴിക്ക് നടക്കട്ടെയെന്നും ഹണി റോസ് പറഞ്ഞു. ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിക്കുന്നതിന് ഹണി റോസിന്‍റെ രഹസ്യ മൊഴിയാണ് നിര്‍ണായകമായത്. നടി ഹണി റോസിന്‍റെ ലൈം​ഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി…

Read More

‘പ്രിയപ്പെട്ട സ്ത്രീകളേ, ഇടുമ്പോൾ നിങ്ങൾക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക’; കുറിപ്പുമായി റിമ കല്ലിങ്കൽ

നടി ഹണി റോസിന്റെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് വ്യവസായി ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്.നേരിട്ടും സമൂഹമാദ്ധ്യമങ്ങളിലൂടെയും ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ഹണി റോസിന്റെ പരാതി. ഇതിനുപിന്നാലെ നടിയെ പിന്തുണച്ചുകൊണ്ട് താര സംഘടന അമ്മയും വനിതകളുടെ സംഘടന, വിമൺ ഇൻ സിനിമ കളക്ടീവുമൊക്കെ ഹണി റോസിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനിടയിൽ ചിലർ ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ നടി റിമ കല്ലിങ്കൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ട സ്ത്രീകളെ എന്ന്…

Read More

‘മാപ്പ് പറയാൻ തയ്യാറായില്ലേ; വെറുതേ അദ്ദേഹത്തെ മൂന്നുവർഷം ജയിലിലിടണോ?’: ബോച്ചെയെ ന്യായീകരിച്ച് രാഹുൽ ഈശ്വർ

ഹണി റോസ് ബോച്ചെ വിഷയത്തിൽ തന്റെ നിലപാടിലുറച്ച് രാഹുൽ ഈശ്വർ. ഹണി റോസിന്റെ വസ്‌ത്രധാരണവും അവർ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വൾഗറാണ്. ബോബി ചെമ്മണ്ണൂർ മാപ്പ് പറയാൻ തയ്യാറായിട്ടും അദ്ദേഹത്തെ മൂന്ന് വർഷം ജയിലിൽ അടയ്‌ക്കണോ എന്നും രാഹുൽ ഈശ്വർ പറഞ്ഞു. രാഹുൽ ഈശ്വറിന്റെ വാക്കുകൾ: ഹണി റോസിനോട് ബഹുമാനമാണ്. നാളെ അവരുടെ സിനിമ റിലീസാവുന്നുണ്ട്. അതിന് ആശംസകൾ അറിയിക്കുന്നു. ഹണി റോസിനെ വിമർശിക്കുന്ന ഒരുപാടുപേരുണ്ട്. അവരുടെ വസ്‌ത്രധാരണം പരിധികൾ കടക്കുന്നു, സഭ്യതയില്ലാത്തതും വൾഗറുമാണ്. വൾഗർ ആംഗിളുകളിലുള്ള…

Read More

നടി ഹണി റോസിൻ്റെ പരാതി സിനിമ പ്രചാരണം ലക്ഷ്യമിട്ടല്ല ; ബോബി ചെമ്മണ്ണൂരിനെതിരെ നിരവധി തെളിവുകൾ ഉണ്ടെന്ന് കൊച്ചി എസിപി

നടി ഹണി റോസിൻ്റെ ലൈം​ഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസിന് നിരവധി തെളിവുകൾ ലഭിച്ചുവെന്ന് കൊച്ചി സെൻട്രൽ എസിപി കെ ജയകുമാർ. കൃത്യമായ ഡിജിറ്റൽ തെളിവുകൾ പൊലീസ് ഹാജരാക്കും. ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ പരിഗണനയിലുണ്ടെന്നും എസിപി മാധ്യമങ്ങളോട് പറഞ്ഞു. ബോബി ചെമ്മണ്ണൂരിൻ്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹണിറോസിൻ്റെ പരാതി സിനിമാ പ്രചാരണം ലക്ഷ്യമിട്ടല്ലെന്നും ഡിജിറ്റൽ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും എസിപി പറഞ്ഞു. അതേസമയം, റിലീസ് ചെയ്യാൻ ഇരിക്കുന്ന സിനിമയുടെ പ്രചാരണം ലക്ഷ്യമിട്ടാണ് ഹണി…

Read More