കോൺഗ്രസ് നേതാക്കളുടെ വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞു; സംഭവം വടകരയിൽ

വടകര കരുവഞ്ചേരിയിൽ കോൺഗ്രസ് നേതാക്കളുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി മുതുവീട്ടിൽ ബാബു, പാലയാട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിഷ്ണുദാസ് എന്നിവരുടെ വീടിന് നേരെയാണ് ആക്രമണം.  ഇന്നലെ അർധരാത്രി 12 മണിക്ക് ശേഷമായിരുന്നു സംഭവം. ആക്രമണത്തിൽ വീടിന്റെ ചുമരിനും വാതിലിനും മേൽക്കൂരയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. പയ്യോളി പൊലീസിൽ പരാതി നൽകി.  

Read More

’22ന് വീടുകളില്‍ ശ്രീരാമജ്യോതി തെളിയിക്കണം’: ഉണ്ണി മുകുന്ദൻ

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ വീടുകളിലും പരിസരങ്ങളും ശ്രീരാമജ്യോതി തെളിയിക്കണമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ശ്രീരാമന്റെ വരവ് പ്രമാണിച്ച്‌ ഈ വർഷം ദീപാവലി ജനുവരിയില്‍ വരുന്നതിന് തുല്യമാണെന്നും ഫേസ് ബുക്ക് പോസ്റ്റിൽ താരം കുറിച്ചു. ‘ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച്‌ ഈ വർഷം ദീപാവലി ജനുവരിയില്‍ വരുന്നതിന് തുല്യം! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ജയ്ശ്രീറാം- ഉണ്ണി മുകുന്ദൻ കുറിച്ചു.

Read More

നിങ്ങൾക്ക് കൂടുതൽ കുട്ടികൾക്ക് ജന്മം നൽകൂ; പ്രധാനമന്ത്രി വീടുകൾ നിർമ്മിച്ചുനൽകും: രാജസ്ഥാൻ മന്ത്രി

രാജസ്ഥാനിലെ ജനങ്ങളോ‍ട് കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ ആവശ്യപ്പെട്ട് മന്ത്രി ബാബുലാൽ ഖരാദി. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവർക്കും വീടുകൾ നിർമ്മിച്ച് നൽകുമെന്നതിനാൽ ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഉദയ്പൂരിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖരാദിയുടെ പരാമര്‍ശത്തിന് പിന്നാലെ ചടങ്ങിൽ പങ്കെടുത്ത ജനപ്രതിനിധികൾ പരസ്പരം നോക്കുകയും സദസ്സിലുണ്ടായിരുന്നവർ പൊട്ടിച്ചിരിക്കുകയും ചെയ്തു. “ആരും പട്ടിണി കിടക്കരുതെന്നും കൂരയില്ലാതെ ഉറങ്ങരുതെന്നതും പ്രധാനമന്ത്രിയുടെ സ്വപ്നമാണ്. നിങ്ങൾ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുക. പ്രധാനമന്ത്രി നിങ്ങൾക്ക് വീടുകൾ നിർമ്മിച്ചുനൽകും, പിന്നെ എന്താണ്…

Read More

ചന്ദ്രനില്‍ മനുഷ്യവാസത്തിനുതകുന്ന വീടുകള്‍ നിര്‍മിക്കാൻ നാസ

നാസ വീണ്ടും ചാന്ദ്ര പര്യവേക്ഷണ ദൗത്യങ്ങള്‍ക്ക് ഒരുങ്ങുകയാണ്. അപ്പോളോ 17 ദൗത്യത്തിന് 50 വര്‍ഷങ്ങള്‍ക്കിപ്പുറം ആര്‍ട്ടെമിസ് ദൗത്യങ്ങളിലൂടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ശ്രമത്തിലാണ് നാസ. ഇത്തവണ പക്ഷെ, ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍ പലതാണ്. ചന്ദ്രനില്‍ മനുഷ്യവാസത്തിനുതകുന്ന വീടുകള്‍ നിര്‍മിക്കുകയാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. വിവിധ ശാസ്ത്ര ദൗത്യങ്ങളുമായെത്തുന്ന ബഹിരാകാശ സഞ്ചാരികള്‍ക്കും വിനോദ സഞ്ചാരിയായെത്തുന്ന സാധാരണ മനുഷ്യര്‍ക്കും ഇവിടെ താമസിക്കാനാവും. 2040 ഓടു കൂടി ഇത് സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി നാസ 3ഡി പ്രിന്ററുകള്‍…

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങാൻ സിപിഎം: ഭവന സന്ദർശനത്തിന് മന്ത്രിമാരും പിബി അംഗങ്ങളും

2024-ൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്ക് തുടക്കമിടാൻ സിപിഎം. ആദ്യപടിയായി സർക്കാരിന്റെ ഭരണനേട്ടങ്ങൾ നേരിൽ ജനങ്ങളിലെത്തിക്കാൻ മന്ത്രിമാരും സിപിഎം പിബി അംഗങ്ങളും രംഗത്തിറങ്ങും. പിണറായി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ വിശദീകരിക്കുന്ന ലഘു രേഖകളുമായിട്ടാവും മന്ത്രിമാരുടേയും പിബി അംഗങ്ങളുടേയും ഭവന സന്ദർശനം.  ജനുവരി ഒന്ന് മുതൽ 21 വരെയാണ് ഭവന സന്ദർശം. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഭവനസന്ദർശനം നടത്തി ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള തീരുമാനമുണ്ടായത്. യുഡിഎഫിന് ബഫർ സോൺ വിഷയത്തിൽ ഇരട്ടത്താപ്പന്ന് സിപിഎം സംസ്ഥാന കമ്മിറ്റി വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി…

Read More