തെരുവുനായ കടിച്ചു കൊന്ന സംഭവം; നിഹാലിന്റെ ഖബറടക്കം ഇന്ന്

കണ്ണൂർ മുഴുപ്പിലങ്ങാട് തെരുവ് നായ്ക്കൾ കടിച്ചുകൊന്ന 11കാരൻ നിഹാൽ നൗഷാദിൻറെ മൃതദേഹം ഇന്ന് ഖബറടക്കും. തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. വിദേശത്തുള്ള അച്ഛൻ നൗഷാദ് മകൻറെ മരണ വാർത്തയറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നിഹാൽ നൗഷാദിനെ തെരുവ് നായ്ക്കൾ ആക്രമിച്ചത് ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാൻ എത്തിയപ്പോഴാണ്. ഊഞ്ഞാലാടുന്നതിനിടയിൽ നായ്ക്കൾ ആക്രമിച്ചതായാണ് നിഗമനം. മുറ്റത്ത് പുല്ലിനിടയിലാണ് ചലനമറ്റ നിലയി നിഹാലിനെ മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത്. തെരുവുനായ ആക്രമണത്തിൽ അതിദാരുണമായി…

Read More

വീട്ടില്‍ കഞ്ചാവ് ചെടി വളർത്തി; പിന്നാലെ പൊലീസ് പൊക്കി

വീട്ടില്‍ കഞ്ചാവ്‌ ചെടി കുഴിച്ചിട്ട യുവാവിനെ പെരിന്തല്‍മണ്ണ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. താഴേക്കോട് പുവ്വത്താണി കുറുമുണ്ടകുന്ന് സുരേഷ് കുമാര്‍ (32)നെയാണ് അറസ്റ്റിലായത്. ഇത്തരം വാര്‍ത്തകള്‍ പതിവാണെങ്കിലും സുരേഷ് കഞ്ചാവ് നട്ടത് ഉപയോഗത്തിന് മാത്രമല്ല, മറ്റൊരു ആഗ്രഹം കൂടിയുണ്ടായിരുന്നു ഇതിന് പിന്നില്‍. കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാനായിരുന്നു ചെടി നട്ടതെന്നാണ് ഇയാള്‍ പറയുന്നത്. കരിങ്കല്ലത്താണി പെട്രോള്‍ പമ്ബിന്ന് സമീപത്തെ വാടക വീട്ടിലാണ് സുരേഷ് താമസിക്കുന്നത്. പെരിന്തല്‍മണ്ണ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു…

Read More

പാനൂരിൽ യുവതി വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

കണ്ണൂർ പാനൂരിൽ യുവതി കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ. പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23) നെയാണ് വീട്ടിനുള്ളിൽ കഴുത്തറത്ത നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്ന് സൂചന. രാവിലെ 10 മണിയോടെയാണ് സംഭവം. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. മുഖംമൂടി ധരിച്ചയാളെ കണ്ടെന്ന് നാട്ടുകാരിലൊരാൾ പറയുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുന്നു.

Read More

‘തെറ്റ് ചെയ്തില്ല, നിരപരാധിത്വം തെളിയിക്കും’; എൽദോസ് പെരുമ്പാവൂരിൽ മടങ്ങിയെത്തി

ബലാത്സംഗ കേസിൽ പ്രതിയായതോടെ ഒളിവിൽ പോയ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ മൂവാറ്റുപുഴ ആരക്കുഴയിലെ വീട്ടിലെത്തി. ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എൽദോസ്, തിരുവനന്തപുരം അഡി. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയ സാഹചര്യത്തിലാണ് മണ്ഡലത്തിൽ തിരിച്ചെത്തിയത്. കോടതി നിർദ്ദേശ പ്രകാരം നാളെ എൽദോസിന് തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാകേണ്ടതുണ്ട്. ഒരു തെറ്റും ചെയ്തില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും ആവർത്തിക്കുകയാണ് എൽദോസ് കുന്നപ്പിള്ളിൽ. സംസ്ഥാനം വിട്ട് പോയിട്ടില്ലെന്നും ഫോണിൽ കിട്ടിയില്ല എന്നത് കൊണ്ട് ഒളിവിലായിരുന്നു എന്ന് പറയാൻ കഴിയില്ലെന്നും എംഎൽഎ പറഞ്ഞു.

Read More