എംടിയുടെ വിമര്‍ശനത്തിന് പിന്നില്‍ ബാഹ്യ ഇടപെടലുണ്ടോയെന്ന് അന്വേഷണവുമായി ആഭ്യന്തര വകുപ്പ്

മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തില്‍ ആഭ്യന്തര വകുപ്പിന്റെ രഹസ്യാന്വേഷണം. എംടിയുടെ പ്രസംഗത്തിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കി. എഡിജിപിക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. കോഴിക്കോട് നടന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ വെച്ചാണ് മുഖ്യമന്ത്രിയെ വേദിയിലിരുത്തി നേതൃപൂജയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. എംടിയുടെ രാഷ്ട്രീയ വിമര്‍ശനം വിവാദമായ പശ്ചാത്തലത്തിലായിരുന്നു പ്രസംഗത്തിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. എംടിയുടെ…

Read More

തിരുവനന്തപുരത്ത് ദമ്പതിമാര്‍ വീട്ടില്‍ മരിച്ചനിലയില്‍

തിരുവനന്തപുരത്ത് ദമ്പതിമാരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കല്ലറ മുതുവിള മുളമുക്ക് കോടംബ്ലാച്ചി കുഴിയില്‍വീട്ടില്‍ കൃഷ്ണന്‍ ആചാരി(63) ഭാര്യ വസന്തകുമാരി(58) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. കൃഷ്ണന്‍ ആചാരിയും ഭാര്യ വസന്തകുമാരിയും മുതുവിളയില്‍ മകനൊപ്പമാണ് താമസം. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മകന്‍ കഴിഞ്ഞദിവസം ഭാര്യയുടെ വീട്ടില്‍പോയിരുന്നു. ഈ സമയത്താണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് നിഗമനം. തിങ്കളാഴ്ച രാവിലെ മകന്‍ വിളിച്ചിട്ടും കൃഷ്ണന്‍ ആചാരി ഫോണെടുത്തില്ല. ഇതോടെ അയല്‍ക്കാരെ വിളിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രാവിലെ എട്ടരയോടെ…

Read More

വണ്ടിപ്പെരിയാർ കേസിൽ വീഴ്ച: ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറി മഹിളാമോർച്ച

വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രോസിക്യൂഷന്റേയും പോലീസിന്റേയും വീഴ്ച ചൂണ്ടിക്കാട്ടി ഡി.ജി.പിയുടെ വീട്ടിലേക്ക് പ്രതിഷേധവുമായി മഹിളാ മോർച്ചാ പ്രവർത്തകർ. ഡി.ജി.പിയുടെ വീട്ടുവളപ്പിൽ ചാടിക്കയറിയാണ് മഹിളാമോർച്ചാ പ്രവർത്തകർ പ്രതിഷേധിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി ചുരക്കുളം എം.എം.ജെ. എസ്റ്റേറ്റ് ലയത്തിൽ അർജുൻ സുന്ദറിനെ(24) തെളിവുകളുടെ അഭാവത്തിൽ, കട്ടപ്പന അതിവേഗ കോടതി വെറുതേവിട്ടിരുന്നു. പ്രതി, കൊലപാതകം, ബലാത്സംഗം എന്നിവ നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ജഡ്ജി വി. മഞ്ജുവിന്റെ…

Read More

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ തെളിവെടുപ്പിനായി ചാത്തന്നൂരിൽ എത്തിച്ചു

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ തെളിവെടുപ്പിനായി ചാത്തന്നൂരിൽ എത്തിച്ചു. പദ്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെയാണ് തെളിവെടുപ്പിനായി ചാത്തന്നൂരിലെ ഇവരുടെ വീട്ടിലെത്തിച്ചത്. ഫൊറൻസിക് വിദഗ്ദർ നേരത്തെ തന്നെ സ്ഥലത്തെത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിനുള്ളിൽ ഫൊറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ചെയ്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ വീട്ടുമുറ്റത്തുതന്നെ ഉണ്ട്. സംഭവത്തിന് ശേഷം ഇവർ കാർ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കാറിനുള്ളിൽനിന്ന് നിർണായക തെളിവുകൾ ലഭിക്കുമോ എന്നാണ് പരിശോധന നടത്തുന്നത്. കൂടാതെ കുട്ടിക്ക് ഏതെങ്കിലും തരത്തിൽ…

Read More

പെൺകുട്ടികളുടെ കുടുംബത്തിൽനിന്ന് പണം ആവശ്യപ്പെടുക എന്നത് പൈശാചികം, സ്ത്രീധനത്തിനെതിരേ സമൂഹം രംഗത്തുവരണം; ഗവർണർ

സ്ത്രീധനത്തിനെതിരേ സമൂഹം ശക്തമായി രംഗത്തുവരണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധനത്തിനെതിരേ ശക്തമായ ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത ഡോ. ഷഹ്നയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സ്ത്രീധനക്കാര്യത്തിൽ ജനങ്ങൾക്കിടയിൽ കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. പെൺകുട്ടികളെ മനക്കരുത്തുള്ളവരാക്കുക എന്നത് രക്ഷിതാക്കളുടേയും അധ്യാപകരുടേയും സമൂഹത്തിന്റേയും ഉത്തരവാദിത്വമാണ്. മുഖ്യമന്ത്രി പറഞ്ഞതുപോലെ, ഇത്തരത്തിലുള്ള ആവശ്യങ്ങൾ മുന്നോട്ടുവെക്കുമ്പോൾ അതിനെ തള്ളിക്കളയാനുള്ള ശക്തി പെൺകുട്ടികൾക്ക് ഉണ്ടാവണം’ ഗവർണർ പറഞ്ഞു. ഈ സംഭവം നടന്നത് കേരളത്തിലാണ്…

Read More

കശ്മീർ വാഹനപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ നാളെ നാട്ടിലെത്തിക്കും

കശ്മീരിലുണ്ടായ വാഹനപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച നാട്ടിലെത്തിക്കുമെന്ന് മ​ന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ചിറ്റൂർ സ്വദേശികളുടെ മൃതദേഹങ്ങൾ നാളെ പുലർച്ചെ 2.25ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എത്തിക്കുക. തുടർന്ന് നോർക്ക ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസിൽ മൃതദേഹങ്ങൾ സ്വദേശമായ പാലക്കാട് ചിറ്റൂരിൽ എത്തിക്കും. ഇന്ന് വൈകുന്നേരം 6 മണിക്ക് ശ്രീനഗറിൽ നിന്നും പുറപ്പെടുന്ന മുംബൈ വഴിയുള്ള ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്. വെള്ളിയാഴ്ച്ച പുലർച്ചെ 2.25 ന് വിമാനം കൊച്ചിയിലെത്തും. വിനോദയാത്ര സംഘത്തിലുണ്ടായിരുന്ന രാജേഷ് , ആർ. സുനിൽ,…

Read More

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാതെ വീടുകള്‍ പണയം വച്ച് ബൈജു രവീന്ദ്രന്‍

ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാതെ വലയുകയാണ് പ്രമുഖ എഡ്യുക്കേഷണല്‍ ടെക് കമ്പനിയായ ബൈജൂസിന്‍റെ ഉടമയും മലയാളിയുമായ ബൈജു രവീന്ദ്രന്‍. ശമ്പളം കൊടുക്കാനായി ബൈജു തന്‍റെ വീടുകള്‍ പണയം വച്ചുവെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ രണ്ട് കുടുംബവീടുകളും എപ്സിലോണില്‍ നിര്‍മാണത്തിലിരിക്കുന്ന വില്ലയുമാണ് പണയം വച്ചത്. 12 മില്യണ്‍ ഡോളറിനായി വീടുകള്‍ ഈടായി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ബൈജുവിന്‍റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിലെ 15,000 ജീവനക്കാർക്ക് തിങ്കളാഴ്ച ശമ്പളം നൽകാൻ സ്റ്റാർട്ടപ്പ് ഈ പണം ഉപയോഗിച്ചുവെന്നാണ് ബൈജൂസുമായി ബന്ധപ്പെട്ട…

Read More

പണം നിക്ഷേപിച്ചവർക്ക് 13 കോടി നഷ്ടം; വി.എസ്.ശിവകുമാറിന്റെ വീട്ടിൽ പ്രതിഷേധം

മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന്റെ ശാസ്തമംഗലത്തുള്ള വീടിനുമുന്നിൽ അൺ എംപ്ലോയീസ് സോഷ്യൽ വെൽഫയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപകരുടെ പ്രതിഷേധം. സൊസൈറ്റി പ്രസിഡന്റ് എം. രാജേന്ദ്രൻ പണം മുഴുവൻ പിൻവലിച്ചുവെന്നും വി.എസ്. ശിവകുമാറിന്റെ ഉത്തരവാദിത്തത്തിന്മേലാണ് തങ്ങൾ നിക്ഷേപം നടത്തിയതെന്നും ആരോപിച്ചാണ് പ്രതിഷേധം. കിള്ളിപ്പാലം, വെള്ളായണി, നേമം എന്നിവിടങ്ങളിലായിരുന്നു അൺ എംപ്ലോയീസ് സോഷ്യൽ വെൽഫയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ശാഖകൾ ഉണ്ടായിരുന്നത്. ഇവിടങ്ങളിൽ നിക്ഷേപം നടത്തിയവർക്കാണ് പണം നഷ്ടമായതെന്നാണ് ആരോപണം. 300ലേറെപ്പേർക്കായി 13 കോടിയോളം രൂപ ഇത്തരത്തിൽ…

Read More

കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്; എസി മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്ഡ് അവസാനിച്ചു, പരിശോധന നീണ്ടത് 22 മണിക്കൂർ

കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും സിപിഎം നേതാവുമായ എസി മൊയ്തീന്റെ വീട്ടിൽ സംഘത്തിന്റെ പരിശോധന കഴിഞ്ഞു. റെയ്ഡ് 22 മണിക്കൂർ നീണ്ടുനിന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് ഇഡി സംഘം വീട്ടിൽ എത്തിയതെന്ന് എസി മൊയ്തീൻ സ്ഥിരീകരിച്ചു. തന്റെയും ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിച്ചുവെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ സംശയത്തിന്റെ നിഴലിൽ നിർത്താൻ ആയിരുന്നു ഇഡി സംഘത്തിന്റെ പരിശോധനയെന്ന നിലയിലായിരുന്നു എസി മൊയ്തീന്റെ…

Read More

മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്

മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. സംസ്ഥാനത്ത് പലയിടത്തും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് റിപ്പോർട്ടർമാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കൊച്ചി സെൻട്രൽ എസിപിയുടെ നേതൃത്വത്തിലാണ് കൊച്ചിയിൽ പരിശോധന നടക്കുന്നത്. ഇന്ന് രാവിലെ തുടങ്ങിയ റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്. പിവി ശ്രീനിജിൻ എം എൽ എ യുടെ പരാതിയിലാണ് പരിശോധന. കൊല്ലത്ത് ശ്യാം എന്ന മറുനാടൻ മലയാളി റിപ്പോർട്ടർ പോലീസ് കസ്റ്റഡിയിലാണെന്ന് വിവരം പുറത്തുവന്നിരുന്നു. എന്നാൽ…

Read More