ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പൻ്റെ ആക്രമണം; പുലര്‍ച്ചെ വീടിന് നേരെയാണ് ആക്രമം നടത്തിയത്

ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം. സിങ്കുകണ്ടത്ത് പുലര്‍ച്ചെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കൂനംമാക്കൽ മനോജ് മാത്യുവിന്‍റെ വീടാണ് ചക്കക്കൊമ്പൻ ഇടിച്ചു തകർക്കാൻ ശ്രമിച്ചത്. ആളപായമില്ല.  പുലര്‍ച്ചെ നാലോടെ മനോജിന്‍റെ വീടിന് മുന്നിലെത്തിയ ആന കൊമ്പുപയോഗിച്ച് ഭിത്തിയില്‍ ശക്തിയായി കുത്തുകയായിരുന്നു. ഇതോടെ വീടിന്‍റെ ഭിത്തിയില്‍ വിള്ളല്‍ വീണു. വീടിന്‍റെ അകത്തെ സീലിങും തകര്‍ന്നുവീണു. വീടിനകത്ത് മനോജും കുടുംബവും കിടന്നുറങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഇവര്‍ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും കൊമ്പൻ സ്ഥലം വിട്ടിരുന്നു. ദിവസങ്ങളായി ഇതേ നിലയാണ് പ്രദേശത്ത് തുടരുന്നതെന്ന് മനോജ് പറഞ്ഞു.  ചക്കക്കൊമ്പന്‍റെ…

Read More

36 ചെടികളുടെ അമ്മയായാണ് സ്വയം തോന്നുന്നത്, വിശ്വസിക്കാൻ പറ്റാറില്ല; പാർവതി

മലയാള സിനിമാ ലോകത്ത് മിക്കപ്പോഴും ചർച്ചയാകുന്ന നടിയാണ് പാർവതി തിരുവോത്ത്. നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച പാർവതിക്ക് ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് നടി വിവാദങ്ങളിൽ അകപ്പെടുന്നത് അവസരങ്ങൾ വലിയ തോതിൽ കുറഞ്ഞു. കടുത്ത സൈബർ ആക്രമണം മാനസികമായി തളർത്തിയെങ്കിലും ഇതിനെ അതിജീവിച്ച് മുന്നോട്ട് നീങ്ങാൻ പാർവതിക്ക് കഴിഞ്ഞു. കൊച്ചിയിലെ തന്റെ വീട് പരിചയപ്പെടുത്തിക്കൊണ്ടുള്ള പാർവതിയുടെ വീഡിയോയാണിപ്പോൾ ശ്രദ്ധ നേടുന്നത്. മനോഹമായ വീടാണ് പാർവതി പണികഴിപ്പിച്ചത്. സിനിമാ കരിയറായതിനാൽ പ്രൊജക്ടുകളും…

Read More

കോഴ ആരോപണ കേസ്; മഹുവ മൊയ്ത്രയുടെ വീട്ടിലും ഓഫീസിലും സി.ബി.ഐ. റെയ്ഡ്

മുൻ എം.പിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മഹുവ മൊയ്ത്രയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ സിബിഐ പരിശോധന. മഹുവയുടെ ഡൽഹിയിലെയും കൊൽക്കത്തിയിലെയും വസതികളിൽ ഉൾപ്പെടെയാണ് സിബിഐ റെയ്ഡ് നടത്തുന്നത്. പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് വ്യവസായിയും സുഹൃത്തുമായ ദർശൻ ഹിരാനന്ദനിയിൽ നിന്ന് പണവും സമ്മാനങ്ങളും വാങ്ങിയെന്നതാണ് മഹുവയ്ക്ക് എതിരായ ആരോപണം. ഇതിൽ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് റെയ്ഡ്. ചോദ്യക്കോഴ ആരോപണത്തിൽ മഹുവയ്‌ക്കെതിരെ സിബിഐയുടെ സമഗ്ര അന്വേഷണത്തിന് അഴിമതി വിരുദ്ധ സംവിധാനമായ ലോക്പാൽ ഉത്തരവിട്ടിരുന്നു. ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ്…

Read More

ആര്‍ത്തവ കാലയളവില്‍ കുടുംബശ്രീ ജീവനക്കാര്‍ക്ക് ഒരു ദിവസം വര്‍ക്ക് ഫ്രം ഹോം: മന്ത്രി എം ബി രാജേഷ്

കുടുംബശ്രീ മിഷനിലെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ കാലയളവില്‍ മാസത്തില്‍ ഒരു ദിവസത്തെ വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ ഗവേണിംങ് ബോഡി യോഗത്തില്‍ തീരുമാനമായതായി മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് കുടുംബശ്രീ മിഷനിലെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ കാലയളവില്‍ മാസത്തില്‍ ഒരു ദിവസത്തെ വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ ഗവേണിംങ് ബോഡി യോഗത്തില്‍ തീരുമാനമായി. ഏവര്‍ക്കും സാര്‍വ്വദേശീയ വനിതാദിനാശംസകള്‍ ഒരോ സ്ത്രീയും ഒരു സമൂഹത്തിന്‌എത്രി വിലപ്പെട്ടതാണെന്ന് തിരിച്ചറിയുകയാണ് ഓരോ വനിതാ ദിനവും. Invest…

Read More

20കാരൻ വീട്ടിൽ നട്ടുവളർത്തിയത് 39 കഞ്ചാവ്ചെടികൾ; അറസ്റ്റ്

39 കഞ്ചാവ് ചെടികൾ വീട്ടുവളപ്പിൽ നട്ടുവളർത്തിയ യുവാവ് പിടിയിൽ. കൊന്നത്തടി പനംകൂട്ടി ഇളംമ്പശ്ശേരിയിൽ ഡെനിൽ വർഗ്ഗീസ് (20) ആണ് അറസ്റ്റിലായത്. പാകി മുളപ്പിച്ച നിലയിൽ 18 സെന്റീമീറ്ററോളം വളർച്ചയെത്തിയ തൈകളാണ് കണ്ടെത്തിയത്. അടിമാലി നാർക്കോട്ടിക് എൻഫോഴ്‌സ്മെന്റ് ഓഫീസിൽ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. രാജേന്ദ്രനും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് അറസ്റ്റിലായത്. പ്രതിയെ കഴിഞ്ഞ കുറച്ച് നാളുകളായി എക്സൈസ് സംഘം നിരീക്ഷിച്ച് വരുകയായിരുന്നു. കഞ്ചാവ് ചെടികൾ വിൽപ്പനയ്ക്ക്…

Read More

സമരപ്പന്തലിൽ ഈ വൃത്തികെട്ട പൊലീസിന്റെ കാവൽ ആവശ്യമില്ല: ക്ലിഫ്ഹൗസിൽ കയറിയ മരപ്പട്ടിയെ ആഭ്യന്തരം ഏൽപ്പിക്കൂ; നന്നായി എല്ലാം ചെയ്യുമെന്ന് മാങ്കൂട്ടത്തിൽ

ക്ലിഫ് ഹൗസിൽ കയറിയ മരപ്പട്ടിയെ ആഭ്യന്തര വകുപ്പ് ഏൽപ്പിച്ചാൽ പിണറായി വിജയനേക്കാൾ നന്നായി വകുപ്പ് കൈകാര്യം ചെയ്യുമെന്ന് ഉറപ്പുണ്ടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പിണറായി വിജയന്റെയും അദ്ദേഹത്തിന്റെ തിരുട്ടു കുടുംബത്തിന്റെയും സംരക്ഷണം ഏറ്റെടുത്തതോടെ പൊലീസുകാരുടെ വിചാരം അവർ ഗുണ്ടകളാണ് എന്നാണെന്നു രാഹുൽ പരിഹസിച്ചു. തങ്ങൾ നിരാഹാരപ്പന്തലിൽ സമരമിരിക്കുകയാണെന്നും അല്ലാതെ മോർച്ചറിയിൽ മൃതശരീരമായിട്ട് ഇരിക്കുകയല്ലെന്നും രാഹുൽ പൊലീസുകാരെ ഓർമിപ്പിച്ചു. സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തുന്ന സഹപ്രവർത്തകരെ കൈകാര്യം ചെയ്താൽ തങ്ങൾ ഒരു വരവങ്ങ് വരുമെന്നും അത്…

Read More

തിരുവനന്തപുരത്ത് പ്രസവം വീട്ടിൽ വച്ച്; യുവതിയും കുഞ്ഞും മരിച്ചു, പൊലീസ് കേസെടുത്തു

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. പൂന്തുറ സ്വദേശിനി ഷമീനയും കുഞ്ഞുമാണ് മരിച്ചത്. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. വീട്ടിൽവച്ച് പ്രസവമെടുക്കുക എന്നത് വീട്ടുകാരുടെ തീരുമാനമായിരുന്നു എന്നാണ് വിവരം. ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെയാണ് പ്രസവം എടുക്കാൻ ആരംഭിച്ചത്. കുഞ്ഞ് ഭാഗികമായി പുറത്തുവന്നെങ്കിലും പിന്നീട് കുടുങ്ങിയതോടെ രക്തസ്രാവമുണ്ടാവുകയായിരുന്നു. വൈകിട്ട് 5.30 വരെ കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം വീട്ടിൽവച്ച് തുടരുകയായിരുന്നു. ആറു മണിയോടെയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തും…

Read More

സംവിധായകൻ പ്രകാശ് കോ​​​​ളേരിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

സിനിമ സംവിധായകൻ പ്രകാശ് കോ​​​​ളേരിയെ (65) വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വയനാട് കോളേരി പരപ്പനങ്ങാടി റോഡിലുള്ള അരിപ്പംകുന്നേൽ വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന പ്രകാശിനെ കുറച്ചുദിവസമായി വീടിന് പുറത്ത് കാണാത്തതിനെ തുടർന്ന് ചൊവാഴ്ച അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അവിവാഹിതനായ പ്രകാശ് പിതാവ് കുമാര​ന്റെയും മാതാവ് ദേവകിയുടെയും മരണത്തിന് ശേഷം വീട്ടിൽ ഒറ്റക്കായിരുന്ന താമസം. ചലച്ചിത്രമേഖലയിൽ 35 വർഷം പൂർത്തിയാക്കിയ പ്രകാശ് കോളേരി ആറ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനത്തിന് പുറമെ നിർമാതാവായും തിരക്കഥ, ഗാനരചന, സംഗീതം, സംഭാഷണം…

Read More

ഇനി Z+ സുരക്ഷ; ഗവര്‍ണര്‍ക്ക് സുരക്ഷക്ക് കേന്ദ്രസേന

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ നടത്തുന്ന തുടര്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ വര്‍ധിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഏറ്റവും ഉയര്‍ന്ന ഇസെഡ് പ്ലസ് (Z+) സുരക്ഷയാണ് ഗവര്‍ണര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ് ഗവര്‍ണര്‍ക്ക് കൂടി ബാധകമാക്കിയത്. പുതിയ നിർദ്ദേശപ്രകാരം ഗവർണറുടെ സുരക്ഷ കേന്ദ്ര സുരക്ഷാ ഏജൻസിയായ സിആര്‍പിഎഫിന് കൈമാറും. ഇക്കാര്യം ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു.  

Read More

എളുപ്പമാണ്… അടുക്കളത്തോട്ടത്തിൽ ഔഷധഗുണമേറെയുള്ള ഇഞ്ചി കൃഷി ചെയ്യാം

ഒരു വർഷത്തോളമായി വിപണിയിൽ വലിയ വിലയാണ് ഇഞ്ചിക്ക് ഈടാക്കുന്നത്. 300-350 രൂപ വരെയാണ് ഇഞ്ചിയുടെ വില. പച്ചമുളകിനും തക്കാളിക്കുമെല്ലാം നൂറിനുമുകളിലായിരുന്നു വില. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ നമുക്കാവശ്യമുള്ള പച്ചക്കറികൾ അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യാം. അടുക്കളത്തോട്ടത്തിൽ എങ്ങനെ ഇഞ്ചി കൃഷി ചെയ്യാമെന്നു നോക്കാം. ചൂടും ഈർപ്പവും കലർന്ന കാലാവസ്ഥയാണ് ഇഞ്ചികൃഷിക്ക് വേണ്ടത്. ജൈവാംശം കൂടിയ മണ്ണാണ് ഇഞ്ചി കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്. മണ്ണിൽനിന്നു ധാരാളം ജലം വലിച്ചെടുക്കുന്നതിനാലും മണ്ണിലൂടെ രോഗകാരികളായ ബാക്ടീരിയയും കുമിളുകളും പടരുന്നതിനാലും ഒരേസ്ഥലത്ത് തുടർച്ചയായി ഇഞ്ചി കൃഷി…

Read More