നഴ്സിന്റെ കൊലപാതകം: പ്രതി രാജസ്ഥാനിൽ നിന്ന് പിടിയിലായി

ഉത്തരാഖണ്ഡിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്സിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു. ഉത്തർപ്രദേശിൽ നിന്നാണ് നഴ്സിൻ്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതി രാജസ്ഥാനിൽ നിന്ന് പിടിയിലായി.  ജൂലായ് 30നാണ് സംഭവം. ഉത്തരാഖണ്ഡിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നേഴ്സിനെ കാണാതാവുകയായിരുന്നു. 11 വയസ്സുള്ള മകളുമായാണ് നേഴ്സ് താമസിച്ചിരുന്നത്. വീട്ടിലെത്തുന്നതിന് മുമ്പ് തന്നെ ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. നേഴ്സിന്റെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ബലാത്സം​ഗം ചെയ്തായിരുന്നു ക്രൂരമായ കൊലപാതകമെന്ന് പൊലീസ് പറയുന്നു. കാണാതായി…

Read More

‘ആഢംബര വീട് എന്തിന്…, കുടുംബാംഗങ്ങൾ തമ്മിൽ അകലം വന്നാൽ തിരിച്ചുചേരില്ല’; വിജയ് സേതുപതി

സിനിമാ താരമായശേഷം എനിക്കോ കുടുംബത്തിനോ വലിയ മാറ്റം വന്നിട്ടില്ലെന്ന് തെന്നിന്ത്യൻ സൂപ്പർതാരം വിജയ് സേതുപതി. താരജാഡകളില്ലാത്ത ലളിതമായ ജീവിതത്തിന് ഉടമയായ സേതുപതി പലർക്കും മാതൃകയാണ്. തമിഴ് ജനം അദ്ദേഹത്തിൻറെ ലാളിത്യത്തെ ഇഷ്ടപ്പെടുന്നു. മലയാളത്തിലും സേതുപതി അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ തൻറെ ലളിതജീവിതത്തെക്കുറിച്ച് താരം പറഞ്ഞത് ശ്രദ്ധേയമായി. ‘സാമ്പത്തികമായി മെച്ചപ്പെട്ടിട്ടുണ്ട്. അതിനപ്പുറം എൻറെ ജീവിതത്തിൽ മാറ്റമൊന്നുമില്ല. എൻറെ വീട് വളരെ വലുതല്ല. അപ്പാർട്‌മെൻറിലാണ് ഞങ്ങൾ താമസിക്കുന്നത്. വലിയ വീട് വയ്ക്കണം എന്ന ആഗ്രഹം എനിക്കില്ല. കാരണം വീട് വല്ലാതെ വലുതായാൽ…

Read More

സുരേഷ് ഗോപിയുടെ ലീഡ് 70000 കടന്നു; മധുരം നൽകി ഭാര്യ രാധിക

തൃശൂരിൽ വിജയമുറപ്പിച്ച എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വീട്ടിൽ ആഘോഷം. വീടിന് പുറത്തേക്ക് വന്ന സുരേഷ് ഗോപിക്ക് ഭാര്യ രാധിക മധുരം നൽകി ആഹ്ലാദം പങ്കിട്ടു. തുടർന്ന് വീട്ടിലെത്തിയവർക്കെല്ലാം മധുരം വിതരണം ചെയ്താണ് വിജയം ആഘോഷിച്ചത്. സന്തോഷം പങ്കിടുന്നതിനായി വീടിന് പുറത്തേക്ക് വന്ന സുരേഷ് ഗോപി പിന്നീട് പ്രതികരിക്കാമെന്നാണ് പറഞ്ഞത്. തൃശൂരിലേക്ക് പോകാനുള്ള ഒരുക്കത്തിലാണെന്നും അവിടെ എത്തിയശേഷം പ്രതികരിക്കാമെന്നുമാണ് വ്യക്തമാക്കിയത്. ഭാര്യ രാധികയും മക്കളും ചേർന്ന് പായസം നൽകിയാണ് ആഘോഷം പങ്കിട്ടത്. സുരേഷ് ഗോപിക്ക് എതിരായ കള്ള…

Read More

കര്‍ഷക പ്രക്ഷോഭം പിന്നെയും കനപ്പിക്കാൻ സംയുക്ത കിസാൻ മോര്‍ച്ച; പഞ്ചാബില്‍ 16 ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീടുകൾ ഇന്ന് വളയും

ഹരിയാനയിലും പഞ്ചാബിലും കര്‍ഷക പ്രക്ഷോഭം പിന്നെയും കനപ്പിക്കാൻ സംയുക്ത കിസാൻ മോര്‍ച്ച. ഇന്ന് പഞ്ചാബില്‍ 16 ബിജെപി സ്ഥാനാര്‍ത്ഥികളുടെ വീട് വളയാനാണ് തീരുമാനം. ഹരിയാനയില്‍ മന്ത്രിമാരുടെയും വീടുകള്‍ വളയാനും തീരുമാനിച്ചതായാണ് സംയുക്ത കിസാൻ മോര്‍ച്ച അറിയിച്ചു. രാവിലെ 12 മുതൽ വൈകീട്ട് 4 വരെയാണ് ധർണ. വളരെ സമാധാനപരമായ ധര്‍ണയായിരിക്കും നടക്കുകയെന്നും സംയുക്ത കിസാൻ മോര്‍ച്ച അറിയിച്ചിട്ടുണ്ട്.  ഭഗവന്ത് മാൻ സര്‍ക്കാര്‍ കർഷകരെ അറസ്റ്റ് ചെയ്യുന്നത് നിർത്തണമെന്നും ബിജെപിയുടെ ബി ടീമായി ആം ആദ്മി പാര്‍ട്ടി പ്രവർത്തിക്കുന്നതിന്…

Read More

ഡെങ്കിപ്പനി വ്യാപന സാധ്യത; വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോ​ഗ്യമന്ത്രി

കേരളത്തിൽ ഇടവിട്ട് മഴ പെയ്യാന്‍ സാധ്യയുള്ളതിനാല്‍ ഡെങ്കിപ്പനി വ്യാപന സാധ്യത മുന്നില്‍ കണ്ട് ഈ വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോര്‍ജ്. വ്യക്തികളും സ്ഥാപനങ്ങളും ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കേണ്ടതാണെന്നും തദ്ദേശ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടങ്ങളും ഇത് ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഉറവിട നശീകരണമാണ് ഡെങ്കി, ചിക്കുന്‍ഗുനിയ, സിക്ക പനികളെ തടയാനുള്ള പ്രധാന മാര്‍ഗം. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും അല്‍പം പോലും വെള്ളം കെട്ടി നിര്‍ത്താതെ നോക്കുക എന്നതാണ്…

Read More

അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച; 83,000 രൂപയും രണ്ട് ഗ്യാസ് സിലിണ്ടറുകളും അടക്കം നഷ്ടമായി

കായംകുളത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. ചിറക്കടവം തയ്യിൽ അബ്ദുൾ ഗഫാർ സേട്ടിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഭാര്യ റാബിയ ഭായിയുടെ ചികിത്സയിക്കായി തിരുവനന്തപുരത്ത് പോയ വീട്ടുകാർ ചൊവ്വാഴ്ച രാവിലെ രാവിലെ 10 മണിയോടെ തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ഏകദേശം 83,000 രൂപയും രണ്ടുലക്ഷത്തോളം രൂപ വിലവരുന്ന വീട്ടുസാധനങ്ങളും ഗ്യാസ് നിറഞ്ഞ രണ്ട് പാചകവാതക സിലിണ്ടറുകളും വിവിധ കട്ടിംഗ് മെഷീനുകളുമാണ് നഷ്ടമായത്. വാതിലുകളും അലമാരകളും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുൻവശത്തെയും പുറകിലെയും വാതിലുകൾ…

Read More

കൂടുതല്‍ കിറ്റുകള്‍ പിടിച്ചു; ന്യായീകരണവുമായി ബിജെപി: നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനെത്തിച്ച കൂടുതല്‍ കിറ്റുകള്‍ പിടിച്ചെടുത്തു. വയനാട് തെക്കുംതറയില്‍ ആണ് സംഭവം. ബിജെപി പ്രാദേശിക നേതാവ് ശശിയുടെ വീട്ടില്‍ നിന്നാണ് കിറ്റുകള്‍ പിടിച്ചെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. 167 കിറ്റുകളാണ് തെക്കുംതറയില്‍ പിടിച്ചത്. വിഷുവിന് വിതരണം ചെയ്യാൻ എത്തിച്ച കിറ്റുകളാണ് പിടികൂടിയതെന്നാണ് ബിജെപിയുടെ വാദം. കിറ്റുകള്‍ എത്താൻ വൈകി, അതിനാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് വിതരണം ചെയ്യാമെന്ന് കരുതി സ്റ്റോക്ക് ചെയ്തുവെന്നും ഇവര്‍ പറയുന്നു.  പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും സംയുക്തമായി…

Read More

വോട്ട് ഫ്രം ഹോം’ ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നത്; വാര്‍ത്തകള്‍ നിഷേധിച്ച് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ‘വോട്ട് ഫ്രം ഹോം’ ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നത് എന്ന വാര്‍ത്തകള്‍ നിഷേധിച്ച് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്തുന്ന സംവിധാനം കാര്യക്ഷമമായാണ് പുരോഗമിക്കുന്നത് എന്ന് അദേഹം വ്യക്തമാക്കി. ‘വീട്ടിലിരുന്ന് വോട്ട് ചെയ്തവരുടെ ബാലറ്റുകള്‍ സീല്‍ ചെയ്ത ബോക്‌സുകളില്‍ ശേഖരിക്കാനുള്ള നിര്‍ദേശം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൂടിയായ ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയിരുന്നു. ഇത് പ്രകാരമാണ് സംസ്ഥാനത്ത് ഹോം വോട്ട് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വോട്ടെടുപ്പിന് ആവശ്യമായ സ്റ്റേഷനറി വസ്തുക്കള്‍…

Read More

ലോക്സഭാ തിര‍ഞ്ഞെടുപ്പ്; വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യത്തിലും തിരിമറിമെന്ന് പരാതി

ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ നടപ്പിലാക്കിയ വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യത്തിലും തിരിമറിമെന്ന് പരാതി. വോട്ട് ചെയ്ത് ബോക്‌സിൽ നിക്ഷേപിച്ച ബാലറ്റ് പുറത്തെടുത്തതായാണ് പരാതി. കോഴിക്കോട് ബാലുശ്ശേരി 31ാം നമ്പർ ബൂത്തിലാണ് സംഭവം. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് കവറിലിട്ട് സീൽ ചെയ്യാതെ ബോക്സിൽ നിക്ഷേപിച്ചു. അബദ്ധം മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ബോക്സിൽ നിന്ന് ബാലറ്റ് തിരികെയെടുത്തു. തിരികെയെടുത്ത ബാലറ്റ് കവറിലിട്ട് സീൽ ചെയ്ത് വീണ്ടും നിക്ഷേപിക്കുകയായിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ജില്ലാ വരണാധികാരികൂടിയായ…

Read More

ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനത്തില്‍ മരിച്ച ഷെറിലിന്‍റെ വീട് സന്ദര്‍ശിച്ച് സിപിഎം നേതാക്കള്‍

പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ച ഷെറിലിന്‍റെ വീട്ടില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തി. ഏരിയ കമ്മിറ്റി അംഗം സുധീർ, ലോക്കൽ കമ്മിറ്റി അംഗം അശോകൻ എന്നിവരാണ് ഷെറിലിന്‍റെ വീട്ടിലെത്തിയത്. ഷെറിലിന്‍റെ സംസ്കാരച്ചടങ്ങില്‍ കെപി മോഹനൻ എംഎല്‍എയും പങ്കെടുത്തു. ബോംബ് സ്ഫോടനത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സിപിഎമ്മുമായി ബന്ധമില്ലെന്നാണ് നേതൃത്വം നേരത്തെ വിശദീകരണം നല്‍കിയിരുന്നത്. ഇപ്പോഴും ഇതുതന്നെയാണ് ജില്ലാ നേതൃത്വം വിശദീകരിക്കുന്നത്. ഇങ്ങനെയുള്ള അപകടങ്ങള്‍ സംഭവിച്ചാല്‍ സന്ദര്‍ശനം നടത്തുന്നത് പതിവാണെന്നാണ് സിപിഎം നേതാവ് പി ജയരാജൻ പറയുന്നത്. സിപിഎമ്മിനെ താറടിക്കാനുള്ള ശ്രമമാണ്…

Read More