ശോഭാസുരേന്ദ്രന്റെ വാദം കളവ്; ‘ശോഭ സുരേന്ദ്രനും തന്റെ കുടുംബവുമൊത്ത ഫോട്ടോ’ പുറത്തുവിട്ട് സതീഷ്

ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന്റെ വീട്ടിൽ എത്തിയില്ലെന്ന ശോഭാസുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രം പുറത്ത്. തിരൂർ സതീശന്റെ വീട്ടിൽ ഭാര്യയോടും മകനോടും ഒപ്പം ശോഭാ സുരേന്ദ്രൻ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. തിരൂർ സതീശനാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. സതീശൻ്റെ വീട്ടിൽ താൻ വന്നിട്ടേയില്ല എന്നായിരുന്നു ഇന്നലെ ശോഭാസുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ശോഭാ സുരേന്ദ്രൻ വീട്ടിലെത്തിയ ചിത്രങ്ങളാണ് തിരൂർ സതീഷ് പുറത്തുവിട്ടത്. ആറുമാസം മുമ്പ് വീട്ടിലെത്തിയതിന്റെ ചിത്രമാണ് പുറത്തുവിട്ടതെന്ന് തിരൂർ സതീശ് പ്രതികരിച്ചു. കൊടകര…

Read More

കുട്ടികള്‍ക്കായി രുചികരമായ ചെറുപയര്‍ അട; വീട്ടിൽ തയ്യാറാക്കിയാലോ?

സാധാരണ അട ഉണ്ടാക്കി മടുത്തോ? ഇനി കുട്ടികള്‍ക്കായി ചെറുപയര്‍ അട തയ്യാറാക്കി നോക്കാം.ആവിയിൽ വേവിച്ചെടുക്കുന്ന രുചികരമായ പലഹാരമാണിത്. ചേരുവകള്‍ ചെറുപയര്‍ പുഴുങ്ങിയത്- രണ്ട് കപ്പ് കരിപ്പെട്ടി- ഒരു കപ്പ് അരിപ്പൊടി- മൂന്ന് കപ്പ് പഞ്ചസാര- 1 ടീസ്പൂണ്‍ ഏലയ്ക്ക- രണ്ടെണ്ണം കശുവണ്ടി നുറുക്കിയത്- 10 എണ്ണം തയ്യാറാക്കുന്ന വിധം പുഴുങ്ങിയ ചെറുപയര്‍,കരിപ്പെട്ടി എന്നിവ നന്നായി മിക്‌സ് ചെയ്യുക. അരിപ്പൊടി,പഞ്ചസാര,ഏലയ്ക്ക,കശുവണ്ടി എന്നിവ പാകത്തിന് വെള്ളമൊഴിച്ച് നന്നായി യോജിപ്പിച്ചെടുക്കുക. മാവ് ഇലയിൽ പരത്തി അതിന് മുകളിലേയ്ക്ക് ചെറുപയര്‍ മിക്‌സ് വെച്ചു…

Read More

മുഖത്തെ തിളക്കമുള്ളതാക്കാം; വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടികൈകൾ

മുഖത്തെ കരുവാളിപ്പ്, വരണ്ട ചർമ്മം എന്നിവ നിങ്ങളെ അലട്ടുന്നുണ്ടോ?. ചർമ്മ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് നല്ലത്. ചില പ്രകൃതിദത്ത മാർ​ഗങ്ങൾ ഉപയോ​ഗിച്ച് മുഖത്തെ സുന്ദരമാക്കാം. രണ്ട് ടീസ്പൂൺ വാഴപ്പഴം പേസ്റ്റും അൽപം തേനും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം മുഖം കഴുകുക. വാഴപ്പഴത്തിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിരിക്കുന്നു. ഇത് വരണ്ട ചർമ്മം അകറ്റുന്നതിന് സഹായിക്കുന്നു. തേൻ ഉപയോ​ഗിക്കുന്നത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും മോയ്സ്ചറൈസ് ചെയ്യാനും സഹായിക്കുന്നു. രണ്ട് ടീസ്പൂൺ വാഴപ്പഴം പേസ്റ്റും അൽപം…

Read More

‘പെട്രോൾ പമ്പിൽ കേന്ദ്ര അന്വേഷണം നടക്കുന്നുണ്ട്’; നവീൻ ബാബുവിൻറെ വീട് സന്ദർശിച്ച് സുരേഷ് ഗോപി

കൈക്കൂലി ആരോപണത്തെ തുടർന്ന് മനംനൊന്ത് ജീവനൊടുക്കിയ കണ്ണൂർ എഡിഎം നവീൻ ബാബുവിൻറെ വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വൈകിട്ടോടെയാണ് സുരേഷ് ഗോപി പത്തനംതിട്ടയിലെ നവീൻ ബാബുവിൻറെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ചത്. നവീൻ ബാബുവിൻറെ കുടുംബത്തിന് ആശ്വാസമേകാനാണ് എത്തിയതെന്ന് സന്ദർശനത്തിനുശേഷം സുരേഷ് ഗോപി പ്രതികരിച്ചു. കണ്ണൂരിലെ വിവാദ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് കേന്ദ്രം അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ 25 വർഷത്തെ പെട്രോൾ പമ്പുകളുടെ എൻഒസികളുയമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണം. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിൻറെ നിയമം ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത്…

Read More

‘ആരാധനയോടെ കാണുന്ന വ്യക്തി’; വിഎസ് കേരളത്തിന്റെ ചരിത്രപുരുഷനെന്ന് ശ്രീധരൻ പിള്ള, വീട്ടിലെത്തി ആശംസ നേർന്നു

നൂറ്റിയൊന്ന് വയസ് തികഞ്ഞ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് പിറന്നാൾ ആശംസ നേർന്ന് ബി.ജെ.പി നേതാവും ഗോവ ഗവർണറുമായ പി.എസ്.ശ്രീധരൻപിള്ള. തിരുവനന്തപുരത്ത് വി.എസിന്റെ വീട്ടിലെത്തിയാണ് അദ്ദേഹം പിറന്നാൾ ആശംസ നേർന്നത്. വി.എസ്. താൻ ആരാധാനയോടെ കാണുന്ന വ്യക്തിയാണെന്ന് ശ്രീധരൻപിള്ള പറഞ്ഞു. രാഷ്ട്രീയമായി എതിർക്കുന്നവരെ ശത്രുവായി കാണാൻ പാടില്ല. എല്ലാവരിലുമുള്ള നന്മയെ സ്വാംശീകരിക്കാൻ ശ്രമിക്കണം. അതുകൊണ്ടാണ് വി.എസിനെ കാണാനെത്തിയത്. വി.എസ്. കേരളത്തിന്റെ ചരിത്രപുരുഷനാണ്. ചില നേതാക്കൾ പാർട്ടി ചട്ടക്കൂടിനപ്പുറത്തേക്ക് ജനങ്ങളുടെ മനസ്സിൽ ഇടം നേടും. അതുകൊണ്ടുതന്നെ വിഎസിനെ ആരാധനയോടെ…

Read More

പുലർച്ചെ വീടിനുമുന്നിൽ കുട്ടിയും സ്ത്രീയും; കെണിയിൽ പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്ന് നടൻ ബാല

ആരോ തന്നെ കെണിയിൽ പെടുത്താൻ ശ്രമിക്കുന്നു എന്ന ആരോപണവുമായി നടൻ ബാല രംഗത്ത്. കൈക്കുഞ്ഞുമായി ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറാൻ ശ്രമിച്ചുവെന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കം പുറത്തുവിട്ടുകൊണ്ട് അദ്ദേഹം പറയുന്നു. ശനിയാഴ്ച പുലർച്ചെ മൂന്നേമുക്കാലോടെയാണ് വീടിനുമുന്നിൽ അസാധാരണ സംഭവങ്ങൾ നടന്നതെന്ന് സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെ ബാല വ്യക്തമാക്കുന്നു. വീടിനുമുന്നിലെ സി.സി.ടി.വി.യിലാണ് ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളത്. ഈ സമയത്ത് ആരെങ്കിലും ആരുടെയെങ്കിലും വീട്ടിൽ വന്ന് കോളിങ് ബെല്ലടിക്കുമോ എന്നും ഇത് തന്നെ മനപ്പൂർവം കെണിയിൽ പെടുത്താനുള്ള ആരുടെയോ എന്തോ…

Read More

സൗദിയില്‍ അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട യൂനുസ് സിദ്ധിഖിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. 25 വർഷമായി ഹഫർ അൽ ബത്തിൻ സൂഖിൽ ജോലി ചെയ്തു വരുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു. ഭാര്യ: സബീറ, മാതാവ്: ആമിനക്കുട്ടി. മക്കൾ: ആമീൻ അഹ്സൻ, റിയ ഭാത്തിമ, ഹിബ ഭാത്തിമ. സഹോദരങ്ങൾ: ശരീഫ്, സലീം, മുഹമ്മദ്‌ ഹനീഫ, ജബ്ബാർ, ജലീൽ എന്നിവരാണ്. മൃതദേഹം ദമാമിൽ നിന്നും എമിറേറ്റ്സ് എയർലൈൻസിൽ കൊച്ചി എയർപോർട്ടിലേക്കും തുടർന്ന് ആംബുലൻസിൽ പാലക്കാട്‌…

Read More

കറിവേപ്പില വീട്ടിൽ തന്നെ വളർത്തിയെടുക്കാം, ആരോഗ്യത്തോടെ; വിനാഗിരി മതി

വീട്ടിലെ ആവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ പലർക്കും ഏറെ ഇഷ്ടമാണ്. മായമൊന്നുമില്ലാത്ത നല്ല ഇലകൾ ഉള്ള കറിവേപ്പില കാണാൻ തന്നെ ഒരു ഭംഗിയാണ്. കറികൾക്ക് നല്ല മണവും രുചിയും നൽകുന്ന കറിവേപ്പില ആരോഗ്യത്തിനും അതുപോലെ മുടിയ്ക്കും വളരെ നല്ലതാണ്. പക്ഷെ കറിവേപ്പിലയുടെ ഇലകളിൽ പുഴു കയറി നശിച്ച് പോകുന്നത് സ്ഥിരം കാഴ്ചയാണ്. കറിവേപ്പിലയുടെ ഇലകളിൽ കറുത്ത പുള്ളികൾ വരികയും പിന്നീട് ഇല മുഴുവൻ കൊഴിഞ്ഞ് പോകുന്നതുമാണ് പലപ്പോഴും പതിവ് രീതി. കീടനാശിനികളൊന്നും അടിക്കാതെ കറിവേപ്പിലയിൽ കഞ്ഞിവെള്ളം…

Read More

നടക്കാൻ സമയം കിട്ടുന്നില്ലേ?; വീടിനുള്ളിൽ തന്നെ നടന്നോളൂ, ഇങ്ങനെ ചെയ്താൽ മതി

തിരക്കിനിടയിൽ വ്യായാമം ചെയ്യണം എന്ന താത്പര്യം പലർക്കുമുണ്ട്. എന്നാൽ സമയം കിട്ടാറില്ല എന്നതാണ് പ്രശ്നം. ജിമ്മിൽ പോയി വ്യായാമം ചെയ്യാനോ നടക്കാൻ പോകാനോ കഴിയാത്ത നിരവധി പേരുണ്ട്. ഇങ്ങനെ സമയം കിട്ടാത്തവർ വീടിനുള്ളിൽ തന്നെ നടക്കുന്നതും പടികൾ കയറുന്നതും വ്യായാമത്തിന്റെ തന്റെ ഗുണം ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. ട്രെഡ്മില്ലിലും അല്ലാതെയും വീടിനുള്ളിലുള്ള ഈ നടത്തം തന്നെ നമ്മുടെ ആരോഗ്യം പരിപാലിക്കാൻ ധാരാളമാണ്. ഏത് തരത്തിലുള്ള വ്യായാമങ്ങളും നമ്മുടെ ശരീരത്തിന് നല്ലതാണ്. അമിതഭാരവും കലോറിയും കുറയ്ക്കാൻ എല്ലാ തരാം…

Read More

ഡോക്ടർ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം; രാജ്യവ്യാപക പ്രതിഷേധം; റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

കൊൽക്കത്ത ആർജികർ ആശുപത്രിയിൽ ജൂനിയർ ഡോക്ടർ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഡോക്ടർമാരുടെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ക്രമസമാധാന നിലയിൽ റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2 മണിക്കൂർ ഇടവിട്ട് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. കൺട്രോൾ റൂമിലേക്ക് ഫാക്സ്, ഇമെയ്ൽ, ഫോൺ കോൾ മാർഗം അറിയിക്കാനും നിർദേശത്തിൽ പറയുന്നു. പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നിർദേശം നൽകിയിരിക്കുന്നത്.  ആർജി കർ മെഡിക്കൽ കോളേജ്‌ പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. പരിസരത്ത് പ്രതിഷേധങ്ങൾക്കും നിയന്ത്രണം…

Read More