ഇങ്ങനെ പോയാൽ പറ്റില്ല , ആഭ്യന്തരമന്ത്രി സ്ഥാനം ഏറ്റെടുക്കേണ്ടി വരുമെന്ന് പവൻ കല്യാൺ ; വിമർശിച്ചതല്ല പ്രോത്സാഹിപ്പിച്ചതെന്ന് ആഭ്യന്തരമന്ത്രി അനിത വംഗലപ്പുടി

ആന്ധ്ര പ്രദേശിൽ തെലുങ്കുദേശം പാർട്ടിയുടെ സഖ്യകക്ഷിയായ ജനസേനയുടെ നേതാവും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്‍റെ വിമർശനത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി അനിത വംഗലപ്പുടി. ആഭ്യന്തര മന്ത്രിയെന്ന നിലയിലെ പ്രവർത്തനം പോരെന്നും പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ ആഭ്യന്തര വകുപ്പ് താൻ ഏറ്റെടുക്കുമെന്നുമാണ് പവൻ കല്യാണ്‍ പറഞ്ഞത്. ഉപമുഖ്യമന്ത്രിയുടെ വാക്കുകൾ വിമർശനമായല്ല പ്രോത്സാഹനമായാണ് താൻ കാണുന്നതെന്ന് അനിത പ്രതികരിച്ചു. ആന്ധ്രയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിക്ക് ഉപമുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്. എന്നാൽ പവൻ കല്യാണിന്‍റെ രൂക്ഷമായ പ്രതികരണത്തിന് പ്രകോപിതയാവാതെയാണ്…

Read More

സൗ​ദി ആ​ഭ്യ​ന്ത​ര മ​ന്ത്രി ഖ​ത്ത​റി​ൽ

ദോ​ഹ​യി​ലെ​ത്തി​യ സൗ​ദി​അ​റേ​ബ്യ ആ​ഭ്യ​ന്ത​ര മ​ന്ത്രി പ്രി​ൻ​സ് അ​ബ്ദു​ൽ അ​സീ​സ് ബി​ൻ സൗ​ദ് ബി​ൻ നാ​യി​ഫ് അ​ൽ സൗ​ദും ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ല​ഖ്‍വി​യ ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ദോ​ഹ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​മി​രി ടെ​ർ​മി​ന​ലി​ൽ സൗ​ദി മ​​ന്ത്രി​യെ​യും ഉ​ന്ന​ത സം​ഘ​ത്തെ​യും ശൈ​ഖ് ഖ​ലീ​ഫ സ്വീ​ക​രി​ച്ചു. ഖ​ത്ത​റി​ലെ സൗ​ദി അം​ബാ​സ​ഡ​ർ പ്രി​ൻ​സ് മ​ൻ​സൂ​ർ ബി​ൻ ഖാ​ലി​ദ് ബി​ൻ അ​ബ്ദു​ല്ല അ​ൽ ഫാ​ർ​ഹാ​ൻ അ​ൽ സൗ​ദ്, സൗ​ദി​യി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ…

Read More

കർണാടകയിലെ ഹിജാബ് വിലക്ക്; വിശദമായ ചർച്ചയ്ക്ക് ശേഷം തീരുമാനം എടുക്കുമെന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര

കർണാടകയിൽ ഹിജാബ് വിലക്ക് നീക്കുന്നത് സംബന്ധിച്ച് വിശദമായ ചർച്ചക്ക് ശേഷം തീരുമാനം എടുക്കുമെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര. ഹിജാബ് സംബന്ധിച്ച് സർക്കാർ ഇതുവരെ ഉത്തരവൊന്നും ഇറക്കിയിട്ടില്ല. പരിശോധിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വിഷയം വിശദമായി പഠിച്ച ശേഷം തീരുമാനമെടുക്കുമെന്നും ജി. പരമേശ്വര പറഞ്ഞു. ഹിജാബ് വിലക്ക് നീക്കുന്നത് നീട്ടിക്കൊണ്ടുപോകുന്നതിൽ സർക്കാരിനെതിരെ ബി.ആർ.എസ് നേതാവ് കെ.ടി രാമറാവു കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു. ഹിജാബ് വിലക്ക് നീക്കാൻ ഇതുവരെ കോൺഗ്രസ് സർക്കാർ തയ്യാറായിട്ടില്ല. അവർ അതിനെക്കുറിച്ച് പഠിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്….

Read More

ഗോതമ്പിന്റെയും ആട്ടയുടെയും വില കുറയുന്നു

പത്ത് വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിലയിൽ എത്തിയ ഗോതമ്പിന്റെയും ആട്ടയുടെയും വില കുറക്കുന്നതിനായി 30 ലക്ഷം ടൺ ഗോതമ്പ് പൊതുവിപണിയിൽ വിൽക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ, അവശ്യസാധനങ്ങളുടെ വില സംബന്ധിച്ച് കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന മന്ത്രിമാരുടെ സമിതി യോഗത്തിലാണ് നിലവിലെ ഈ തീരുമാനം. ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീമിന് കീഴിലുള്ള ഇ-ലേലത്തിലൂടെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സ്റ്റോക്കിൽ നിന്നുള്ള ഗോതമ്പ് വിൽപ്പന അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് രണ്ട്…

Read More