കൊലയാളി സൂപ്പർതാരത്തിന് ജയിലിലെ ഭക്ഷണം ദഹിക്കുന്നില്ല; വീട്ടിൽനിന്ന് ഭക്ഷണം കൊണ്ടുവരാനുള്ള അനുമതി വേണമെന്ന് ദർശൻ

കൊലക്കുറ്റത്തിനു ജയിലിൽ കിടക്കുന്ന കന്നഡ സൂപ്പർതാരം ദർശന് ജയിലിലെ ഭക്ഷണം പിടിക്കുന്നില്ലത്രെ! ജയിലിലെ കിടപ്പും പറ്റുന്നില്ലെന്ന്! കഷ്ടം… അല്ലാതെന്തുപറയാൻ. കൊലക്കുറ്റം ചുമത്തപ്പെട്ട പ്രതിക്ക് ഫൈവ് സ്റ്റാർ ബിരിയാണി വാങ്ങിക്കൊടുക്കാൻ നിയമത്തിൽ വകുപ്പില്ലല്ലോ. വീട്ടിൽ നിന്ന് ഭക്ഷണം, കിടക്ക, പുസ്തകം എന്നിവ ലഭിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടൻ ദർശൻ ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിരിക്കുകയാണ്. പരപ്പന അഗ്രഹാര ജയിലിലാണു ദർശനുള്ളത്. വീട്ടിൽ നിന്നുള്ള ഭക്ഷണവും കിടക്കയും പുസ്തകങ്ങളും ജയിൽ അധികൃതർ വഴി തനിക്ക് ലഭിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ റിട്ട്…

Read More

ജയിലിൽ നരേഷ് ഗോയലിന് വീട്ടിൽനിന്നുള്ള ഭക്ഷണം നൽകാം; അനുമതി നൽകി കോടതി

ജെറ്റ് എയർവെയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന് വീട്ടിൽനിന്നുള്ള ഭക്ഷണം ജയിലിൽ നൽകാൻ അനുമതി നൽകി കോടതി. കാനറ ബാങ്കിൽനിന്ന് 538 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് നരേഷ് ജയിലിലായത്. കുടുംബത്തിന്റെ ഉത്തരവാദിത്തത്തിലും സ്വന്തം ഉത്തരവാദിത്തത്തിലും നരേഷ് ഗോയലിന് ദിവസവും വീട്ടിൽനിന്നുള്ള ഭക്ഷണം നൽകാൻ അനുമതി നൽകുന്നുവെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിലായ ഗോയൽ ആർതർ റോഡ് ജയിലിലാണ്. ഗോയലിന്റെ ആരോഗ്യനില മോശമാണെന്നും അതിനാൽ വീട്ടിൽനിന്നുള്ള ഭക്ഷണം നൽകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകൻ കോടതിയെ സമീപിക്കുകയായിരുന്നു….

Read More