
118 ദിവസം നീണ്ട പ്രതിഷേധം; ഹോളിവുഡിനെ സ്തംഭിപ്പിച്ച സമരം അവസാനിച്ചു
ഹോളിവുഡിനെ സ്തംഭിപ്പിച്ച സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ്- അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ ആൻഡ് റേഡിയോ ആർട്ടിസ്റ്റ്സ് (സാഗ് ആഫ്ട്ര) സമരം അവസാനിച്ചു. 118 ദിവസം നീണ്ട പ്രതിഷേധ പരിപാടികൾക്കൊടുവിൽ പ്രമുഖ നിർമാണ സ്റ്റുഡിയോകളുമായി സാഗ്-ആഫ്ട്ര പുതിയ കരാറിൽ ഒപ്പുവെച്ചു. മൂന്നുവർഷത്തേക്കാണ് കരാർ. വാൾട്ട് ഡിസ്നി, നെറ്റ്ഫ്ളിക്സ് മുതലായ കമ്പനികളെ പ്രതിനിധീകരിക്കുന്ന അലയൻസ് ഓഫ് മോഷൻ പിക്ചർ ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്സ് (എ.എം.പി.ടി.പി)യുമായാണ് സാഗ് -ആഫ്ട്ര പ്രാഥമിക കരാറിൽ ഒപ്പുവെച്ചത്. ബുധനാഴ്ച സാഗ്-ആഫ്ട്ര ടി.വി തിയേട്രിക്കൽ കമ്മിറ്റി ഐകകണ്ഠ്യേന…