മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി

ഇന്നു പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധി ബാധകമാണ്. അതേസമയം, ഇന്ന് നടത്താൻ നിശ്ചയിച്ച പിഎസ്‍‌സി പരീക്ഷകൾക്ക് മാറ്റമില്ല. ഇന്ന് നടക്കേണ്ടിയിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു….

Read More

ഇന്ന് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിശ്ചിത ഇടങ്ങളില്‍ അവധി

സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിശ്ചിത ഇടങ്ങളില്‍ അവധി. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഇടങ്ങളിലാണ് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയുള്ളത്. ആലപ്പുഴയില്‍ കുട്ടനാട് താലൂക്കിലെ മുഴുവൻ സ്കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കുമടക്കമാണ് അവധി. കോട്ടയത്താകട്ടെ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കുമാണ് അവധി. പത്തനംതിട്ട ജില്ലയിലും ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

Read More

മഴ മഴ പെരുമഴ; സംസ്ഥാനത്ത് 4 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; എം ജി സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

മഴ തിമിർത്ത് പെയ്യുകയാണ് കേരളത്തിൽ. അതിനൊപ്പം മഴക്കെടുതിയും കൂടുന്നു. മഴ കൂടുതൽ ശക്തി പ്രാപിച്ചതോടെ കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. എം ജി…

Read More

മഴ മഴ പെരുമഴ; സംസ്ഥാനത്ത് 4 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; എം ജി സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

മഴ തിമിർത്ത് പെയ്യുകയാണ് കേരളത്തിൽ. അതിനൊപ്പം മഴക്കെടുതിയും കൂടുന്നു. മഴ കൂടുതൽ ശക്തി പ്രാപിച്ചതോടെ കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. എം ജി…

Read More

കേരളത്തിൽ മഴ ശക്തി പ്രാപിക്കുന്നു; മൂന്ന് ജില്ലകളിൽ സ്കൂളുകൾക്ക് അവധി

കേരളത്തിൽ മഴ കൂടുതൽ ശക്തി പ്രാപിച്ചതോടെ ആലപ്പുഴ, എറണാകുളം, കാസർഗോഡ് ജില്ലകളിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ,എറണാകുളം ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാസർഗോഡ് ജില്ലയിൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ചില ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് .

Read More

കേരളത്തിൽ ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും പൊതു അവധി

കേരളത്തിൽ ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കേരളത്തിൽ വലിയ പെരുന്നാൾ (ബക്രീദ്) 29ന് ആഘോഷിക്കാൻ തീരുമാനിച്ചതു കണക്കിലെടുത്താണ് നാളത്തെ അവധിക്കു പുറമേ മറ്റന്നാൾ കൂടി സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത് 28ലെ അവധി 29ലേക്കു മാറ്റാനാണ് പൊതുഭരണ വകുപ്പിൽനിന്നു മുഖ്യമന്ത്രിക്കു ശുപാർശ പോയത്. വിവിധ മുസ്‌ലിം സംഘടനകൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതു കണക്കിലെടുത്ത് 28നും 29നും അവധി നൽകുകയായിരുന്നു.

Read More

നാലാം ശനിയാഴ്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയില്ല; ശുപാർശ തള്ളി മുഖ്യമന്ത്രി

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നാലാം ശനിയാഴ്ചയും അവധിയാക്കണമെന്ന ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ഭരണ പരിഷ്ക്കര കമ്മീഷന്റെതായിരുന്നു ശുപാർശ. എന്നാൽ എൻജിഒ യൂണിയനും സെക്രട്ടറിയേറ്റ് സർവീസ് അസോസിയേഷനും നിർദ്ദേശത്തെ ശക്തമായി എതിർത്തു. ഇതേ തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. പ്രവർത്തി ദിവസം 15 മിനിറ്റ് കൂട്ടി നാലാം ശനിയാഴ്ച അവധി എന്നായിരുന്നു ചീഫ് സെക്രട്ടറി സർവീസ് സംഘടനകൾക്ക് മുന്നിൽ വച്ച നിർദ്ദേശം. പ്രതി വർഷം 20 കാഷ്വൽ ലീവ് 18 ആയി കുറയ്ക്കാനും നിർദ്ദേശിച്ചിരുന്നു. ഇതാണ് ഇടതു…

Read More

ബ​ഹ്റൈ​നി​ൽ പു​തു​വ​ത്സ​രാ​വ​ധി പ്ര​ഖ്യാ​പി​ച്ചു

ബ​ഹ്റൈ​നി​ൽ പു​തു​വ​ത്സ​രാ​വ​ധി പ്ര​ഖ്യാ​പി​ച്ച് കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചു. ഇ​ത​നു​സ​രി​ച്ച്, മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജ​നു​വ​രി ഒ​ന്നി​ന് അ​വ​ധി​യാ​യി​രി​ക്കും.

Read More

ഒക്ടോബർ മൂന്നിന് സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

സംസ്ഥാനത്തെ പ്രെഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർവ്വകലാശാലാ പഠനവിഭാഗങ്ങൾക്കും ഒക്ടോബർ മൂന്നിന് അവധി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നവരാത്രിയോടനുബന്ധിച്ചാണിത്. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കിൽ അതതു സ്ഥാപനങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്. പൂജപ്രമാണിച്ച് ഒക്ടോബർ മൂന്നിന് കൂടി അവധി നൽകിയതോടെ ഫലത്തിൽ അടുത്തയാഴ്ച മൂന്ന് ദിവസം അവധി ലഭിക്കും. മഹാനവമി ദിനമായ ചൊവ്വാഴ്ചയും വിജയദശമി ദിനമായ ബുധനാഴ്ചയും നേരത്തെ തന്നെ അവധി നൽകിയിരുന്നു.

Read More