
അയോധ്യ രാമക്ഷേത്ര ഉദ്ഘാടനം: അവധി പ്രഖ്യാപിച്ചത് 11 സംസ്ഥാനങ്ങൾ
അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ദിവസമായ ജനുവരി 22-ന് 11 സംസ്ഥാനങ്ങൾ അവധി പ്രഖ്യാപിച്ചു. ഉത്തർപ്രദേശ്, ഗോവ, ഹരിയാണ, മധ്യപ്രദേശ്, അസം, ഒഡിഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് പൂർണമായോ ഭാഗികമായോ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അവധി പ്രഖ്യാപിച്ചതിൽ ഭൂരിഭാഗവും ബി.ജെ.പി. ഭരണത്തിലുള്ള സംസ്ഥാനങ്ങളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെയാണ് ഉത്തർപ്രദേശിൽ സർക്കാർ അന്നേദിവസം അവധി പ്രഖ്യാപിച്ചത്. 22-ന് സംസ്ഥാനത്തെ മദ്യശാലകൾ അടച്ചിടുമെന്നും യു.പി. സർക്കാർ അറിയിച്ചു. സമാനമായി ഹരിയാണയിലും മധ്യപ്രദേശിലും സ്‌കൂളുകൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു….