
‘പൂജാ അവധിയുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകൾക്ക് ഒക്ടോബർ 11ന് കൂടി അവധി നൽകും’; വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്തെ സ്‌കൂളുകൾക്ക് പൂജാ അവധിയുടെ ഭാഗമായി ഒക്ടോബർ 11 വെള്ളിയാഴ്ച കൂടി അവധി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് തന്നെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ഇത്തവണ ഒക്ടോബർ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാൽ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക. 11, 12 തീയ്യതികളിഷ ദുർഗാഷ്ടമി, മഹാനവമി…