ഫാംഹൗസുകൾ ഹോളിഡേഹോം ആക്കാൻ അബൂദബി ടൂറിസം വകുപ്പിന്റെ അനുമതി

അബൂദബിയിലെ ഫാംഹൗസുകള്‍ വിനോദസഞ്ചാരികൾക്കുള്ള അവധിക്കാല വീടുകളായി പരിവര്‍ത്തിപ്പിക്കാൻ അനുമതി. അബൂദബി ടൂറിസം വകുപ്പാണ് ഇതിന് അനുമതി നല്‍കിയത്. അബൂദബിയിൽ വിനോദസഞ്ചാരികൾക്കുള്ള താമസസൗകര്യം വർധിപ്പിക്കാനും ഫാം ഉടമകള്‍ക്ക് സാമ്പത്തിക നേട്ടത്തിന് വഴിയൊരുക്കാനുമാണ് തീരുമാനം. ഹോളിഡേ ഹോമുകള്‍ ഒരുക്കുന്നതിന് ഫാം ഹൗസ് ഉടമകള്‍ക്ക് വകുപ്പില്‍ നിന്ന് ലൈസന്‍സ് നേടാം. ഫാം സ്റ്റേ, കാരവന്‍, വിനോദ വാഹനം തുടങ്ങിയവ ഉള്‍പ്പെടെയുള്ള ഹോളിഡേ ഹോം നയം പുതുക്കിയതിന്റെ ഭാഗമായാണ് തീരുമാനം.

Read More