സ്കൂൾ കലോത്സവം സമാപനം; തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ

63ാമത് സ്കൂൾ കലോത്സവത്തിന്റെ സമാപന ദിനമായ നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടർ. ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന എല്ലാ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചതായി കളക്ടർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ജനുവരി 4 ന് ആരംഭിച്ച സ്കൂൾ കലോത്സവം നാളെ സമാപിക്കും.

Read More

പുതുവത്സര ദിനത്തിലെ അവധി ; ആർടിഎ സമയക്രമം പ്രഖ്യാപിച്ചു

പു​തു​വ​ത്സ​ര അ​വ​ധി ദി​ന​ത്തി​ൽ പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ൾ, ദു​ബൈ മെ​ട്രോ, ട്രാം, ​ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ്​ സെ​ന്‍റ​റു​ക​ൾ, പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ മേ​ഖ​ല​ക​ൾ, വെ​ഹി​ക്കി​ൾ ടെ​ക്നി​ക്ക​ൽ സെ​ന്‍റ​ർ തു​ട​ങ്ങി​യ​വ​യു​ടെ സേ​വ​ന സ​മ​യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). പു​തു​വ​ത്സ​ര ദി​ന​മാ​യ ജ​നു​വ​രി ഒ​ന്ന്​ ബു​ധ​നാ​ഴ്ച എ​മി​റേ​റ്റി​ലെ ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ്​ സെ​ന്‍റ​റു​ക​ൾ​ക്ക്​ അ​വ​ധി​യാ​യി​രി​ക്കും. ദു​ബൈ​ മെ​ട്രോ ഡി​സം​ബ​ർ 31 ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച അ​ഞ്ചി​ന്​ ആ​രം​ഭി​ക്കു​ന്ന സ​ർ​വി​സ്​ രാ​ത്രി 11.59ന്​ ​അ​വ​സാ​നി​ക്കും. തു​ട​ർ​ന്ന്​ ബു​ധ​നാ​ഴ്ച അ​ർ​ധ രാ​ത്രി 12ന്​ ​ആ​രം​ഭി​ച്ച്​ പി​റ്റേ​ന്ന്​…

Read More

ഖത്തർ ദേശീയദിനാഘോഷം ; ബാങ്കുകൾക്ക് രണ്ട് ദിവസത്തെ അവധി

ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഖ​ത്ത​റി​ലെ ബാ​ങ്കു​ക​ൾ​ക്ക് ര​ണ്ടു ദി​നം അ​വ​ധി പ്ര​ഖ്യാ​പി​ച്ച് സെ​ൻ​ട്ര​ൽ ബാ​ങ്ക്. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് ബാ​ങ്കു​ക​ൾ​ക്കും, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ന​ൽ​കി​യ​ത്.വാ​രാ​ന്ത്യ അ​വ​ധി കൂ​ടി ക​ഴി​ഞ്ഞ് ഡി​സം​ബ​ർ 22നാ​ണ് പ്ര​വൃ​ത്തി ദി​നം പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.

Read More

മഴ സാധ്യത; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിൽ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നാളെ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ  ഇമ്പശേഖർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ട്യൂഷൻ സെന്‍ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മോഡൽ റസിഡൻഷൽ  സ്കൂളുകൾക്ക് അവധി ബാധകമല്ല. അതേസമയം, സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന…

Read More

സംസ്ഥാനത്ത് അതിശക്തമായ മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

അതിശക്തമായ മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് പുലര്‍ച്ചയൊണ് കണ്ണൂരിൽ അവധി പ്രഖ്യാപിച്ചത്. വയനാട്, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ന് കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ, മദ്റസകൾ, കിൻഡർ​ഗാർട്ടൻ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.  വയനാട് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധിയില്ല. കോട്ടയത്തും കണ്ണൂരും…

Read More

പാലക്കാട് കല്‍പ്പാത്തി രഥോത്സവത്തിന് തുടക്കമായി

കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15 ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. പാലക്കാട് കല്‍പ്പാത്തി രഥോത്സവത്തിന് തുടക്കമായി. മൂന്നു നാള്‍ കല്‍പാത്തിയിലെ അഗ്രഹാര വീഥികള്‍ ദേവരഥ പ്രദക്ഷിണത്തിനുള്ളതാണ്. തേര് വലിക്കാന്‍ സ്ഥാനാര്‍ഥികളും നേതാക്കളും എത്തിയിരുന്നു. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ പൂജകള്‍ക്കു ശേഷം 11.30ക്ക് രഥാരോഹണ ചടങ്ങ് നടന്നു. തുടര്‍ന്നു 3 രഥങ്ങളും ഗ്രാമപ്രദക്ഷിണം തുടങ്ങി. ആര്‍പ്പുവിളികളോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള…

Read More

വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ; മലപ്പുറത്തെ മൂന്ന് നിയോജക മണ്ഡലങ്ങളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ നിയോജകമണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. നവംബര്‍ 12,13 തീയതികളിലാണ് അവധി പ്രഖ്യാപിച്ചത്. ഒപ്പം പോളിംഗ് സാമഗ്രികളുടെയും ഇവിഎം വിവി പാറ്റ് മെഷീനുകളുടെയും വിതരണ-സ്വീകരണ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചത്. 

Read More

പാലക്കാട്‌ കല്‍പ്പാത്തി രഥോത്സവം; പ്രാദേശിക അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

പാലക്കാട്‌ കല്‍പ്പാത്തി രഥോത്സവത്തിന്‍റെ പശ്ചാത്തലത്തിൽ നവംബര്‍ 15 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് നവംബര്‍ 15 ന് പാലക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്നും കളക്ടറുടെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

Read More

ക​ന​ത്ത മ​ഴ​; ഒമാനിൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്നും അ​വ​ധി

ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒമാനിലെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ബു​ധ​നാ​ഴ്ച​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​സ്‌​ക​ത്ത്, തെ​ക്ക്-​വ​ട​ക്ക് ശ​ർ​ഖി​യ, ദാ​ഖി​ലി​യ, തെ​ക്ക്-​വ​ട​ക്ക് ബാ​ത്തി​ന, ബു​റൈ​മി, ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​വ​ധി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ പൊ​തു, സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും. ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നാ​യി ന​ട​ത്താ​മെ​ന്ന് മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Read More

നവരാത്രി; സംസ്ഥാനത്ത് നാളെ പൊതു അവധി

പൂജവയ്പ് പ്രമാണിച്ച്‌ നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. പൂജവയ്പ് ഒക്ടോബര്‍ 10 വ്യാഴാഴ്ച വൈകുന്നേരമായതിനാല്‍ ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കണമെന്ന് ആവശ്യം ഉയര്‍ന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.  നവരാത്രിയിലെ പ്രധാന ചടങ്ങുകളില്‍ ഒന്നാണ് പൂജവയ്പ്. എല്ലാ വര്‍ഷവും ഒമ്ബത് ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന നവരാത്രി മഹോത്സവം ഈ വര്‍ഷം 11 ദിവസമാണ് ഉണ്ടാകുക

Read More