
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈയിൽ പിടിച്ച് ‘ഐ ലവ് യു പറഞ്ഞു; യുവാവിന് ശിക്ഷ വിധിച്ച് കോടതി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈയിൽ പിടിച്ച് ‘ഐ ലവ് യു’ എന്ന് പറഞ്ഞതിന് യുവാവിന് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക പോക്‌സോ കോടതി. പത്തൊൻപതുകാരനായ യുവാവിനെ രണ്ട് വര്‍ഷം കഠിന തടവിനാണ് ശിക്ഷിച്ചിട്ടുള്ളത്. ഇന്ത്യൻ പീനൽ കോഡ് പ്രകാരം യുവാവ് കുറ്റക്കാരനാണെന്ന് ജഡ്ജി അശ്വിനി ലോഖണ്ഡേയാണ് വിധിച്ചത്. എന്നാൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന (പോക്‌സോ) നിയമപ്രകാരമുള്ള കുറ്റങ്ങൾ വിധിയില്‍ ഒഴിവാക്കിയിട്ടുണ്ട്. 2019 സെപ്റ്റംബറിലാണ് സംഭവം ഉണ്ടായത്. 14 വയസുള്ള പെൺകുട്ടിയെ യുവാവ് തന്‍റെ കെട്ടിടത്തിന്‍റെ ഒന്നാം…