കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യക്ക് വമ്പൻ തിരിച്ചടി; ക്രിക്കറ്റ്, ഹോക്കിയും, ഗുസ്തിയും, ഷൂട്ടിങ്ങുമില്ല!

ഗ്ലാസ്കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ജനപ്രീതിയില്‍ മുന്നിലുള്ളവയടക്കം ചില കായിക മത്സരങ്ങള്‍ ഒഴിവാക്കുന്നു എന്ന റിപ്പോർട്ടാണ് വരുന്നത്. 2026ല്‍ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന പോരാട്ടത്തില്‍ നിന്നു ക്രിക്കറ്റ്, ഹോക്കി, ബാഡ്മിന്റണ്‍, ഗുസ്തി, ടേബിള്‍ ടെന്നീസ്, ഷൂട്ടിങ്, സ്‌ക്വാഷ്, നെറ്റ് ബോള്‍, റോഡ് റെയ്‌സിങ് എന്നീ മത്സരങ്ങളാണ് ഒഴിവാക്കുന്നത്. ഗ്ലാസ്‌ഗോയിലെ 4 വേദികളിലായാണ് 2026ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറുന്നത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ചില കായിക മത്സരങ്ങള്‍ ഒഴിവാക്കുന്നത്. ഇതോടെ ആകെ…

Read More

ഹോക്കിയില്‍ മലേഷ്യയുടെ വലവിറപ്പിച്ച് ഇന്ത്യ; ഒന്നിനെതിരേ എട്ട് ഗോള്‍ ജയം

ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ മലേഷ്യയുടെ ഗോൾ വല വിറപ്പിച്ച് ഇന്ത്യ. ഒന്നിനെതിരേ എട്ടു ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ‌ മറുപടി പറഞ്ഞത്. സ്‌ട്രൈക്കര്‍ രാജ്കുമാര്‍ പാല്‍ ഹാട്രിക്കും അരെയ്ജീത് സിങ് ഇരട്ട ഗോളുകളും നേടി. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മൂന്നാമത്തെ ജയമാണിത്. രാജ്കുമാര്‍ പാലിന്റെ കന്നി അന്താരാഷ്ട്ര ഹാട്രിക്കായിരുന്നു ഇത്. മാത്രമല്ല, മൂന്നാം മിനിറ്റില്‍ തന്നെ രാജ്കുമാര്‍ ഇന്ത്യയെ മുന്നിലെത്തിച്ചു. മൂന്ന് മിനിറ്റുകള്‍ക്കുശേഷം അരെയ്ജീത് സിങ്ങും ഗോള്‍ നേടി. ആദ്യ ക്വാര്‍ട്ടറില്‍ ജുഗ്രാജ് സിങ്…

Read More

ഒളിംപിക്‌സ് ഹോക്കി സെമിയിൽ ഇന്ത്യ ജർമനിയോടു തോറ്റു; ഇനി വെങ്കല മെഡൽ പോരാട്ടം

ഒളിംപിക്‌സിൽ ആവേശകരമായ സെമി പോരാട്ടത്തിൽ അവസാന നിമിഷം വരെ പൊരുതിയെങ്കിലും രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഇന്ത്യൻ ഹോക്കി ടീം ജർമനിക്കു മുന്നിൽ തോറ്റു. ഗോൺസാലോ പെയ്‌ലറ്റ് (18, 57), ക്രിസ്റ്റഫർ റൂർ (27) എന്നിവരാണ് ജർമനിക്കായി ലക്ഷ്യം കണ്ടത്. ഇന്ത്യയുടെ ഗോളുകൾ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് (ഏഴാം മിനിറ്റ്), സുഖ്ജീത് സിങ് (36-ാം മിനിറ്റ്) എന്നിവർ നേടി. സ്വർണ മെഡലിനായുള്ള പോരാട്ടത്തിൽ നെതർലൻഡ്‌സാണ് ജർമനിയുടെ എതിരാളികൾ. വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യ വ്യാഴാഴ്ച വൈകിട്ട് 5.30ന് സ്‌പെയിനെ…

Read More

പാരിസ് ഒളിമ്പിക്‌സ്; ഫൈനൽ ലക്ഷ്യമിട്ട് ഹോക്കിടീം, നീരജും വിനേഷ് ഫോഗട്ടും ഇന്നിറങ്ങും

പാരിസ് ഒളിംപിക്സിൽ ഹോക്കിയിൽ ഫൈനൽ സീറ്റുറപ്പിക്കാൻ പി ആർ ശ്രീജേഷും സംഘവും ഇന്നിറങ്ങും. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയും ഗുസ്തിയിൽ വിനേഷ് ഫോഗട്ടും ഇന്നിറങ്ങും. ക്വാർട്ടറിൽ ബ്രിട്ടനെ ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ഇന്ത്യൻ ഹോക്കി ടീം സെമിയിൽ എത്തിയത്. ഗോൾകീപ്പറും മലയാളിയായുമായ പി ആർ ശ്രീജേഷിന്റെ മികവാണ് ക്വാർട്ടറിൽ ഇന്ത്യയ്ക്ക് തുണയായത്. ഒപ്പം ക്യാപ്റ്റൻ ഹർമ്മൻപ്രീത് സിങ്ങിന്റെ മിന്നും പ്രകടനവും ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്നു. സെമിയിൽ ജർമ്മനിയെ മറികടന്നാൽ ഇന്ത്യയ്ക്ക് വെള്ളിമെഡൽ ഉറപ്പിക്കാം. ഇന്ത്യൻ സമയം രാത്രി 10.30നാണ്…

Read More

പാരിസ് ഒളിംപിക്സിൽ ഹോക്കിയിൽ രണ്ടാം അങ്കത്തിന് ഇന്ത്യ; അർജന്റീന എതിരാളി

പാരീസ് ഒളിംപിക്സിൽ ന്യൂസിലാൻഡിനെതിരെ ആദ്യ മത്സരം വിജയിച്ച് തുടങ്ങിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് ഇന്ന് രണ്ടാം മത്സരം. അർജന്റീനയാണ് ഇന്ത്യയുടെ എതിരാളി. വിജയത്തുടർച്ച തേടിയായിരിക്കും ഇന്ത്യ ഇറങ്ങുക. കരുത്തരായ ബെൽജിയം, ഓസ്ട്രേലിയ എന്നിവരുള്ള ഗ്രൂപ്പിൽ വിജയവുമായി അടുത്ത ഘട്ടം ഉറപ്പിക്കാനാവും ഇന്ത്യൻ ടീമിന്റെ ശ്രമം. ആദ്യ മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബെൽജിയത്തിന് പിറകിൽ രണ്ടാമതാണ് ഇന്ത്യ. ഇന്നത്തെ മത്സരത്തിൽ അർജന്റീനയെയും അടുത്ത മത്സരത്തിൽ അയർലൻഡിനെയും കീഴടക്കിയാൽ ഇന്ത്യക്ക് ക്വാർട്ടർ സാധ്യതകൾ സജീവമായി നിലനിർത്താം. പന്ത്രണ്ട് ടീമുകളുള്ള ടൂർണമെന്റിൽ രണ്ട്…

Read More

പാരീസ് ഒളിമ്പിക്‌സോടെ അന്താരാഷ്ട്ര ഹോക്കിയില്‍നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച് പി.ആര്‍. ശ്രീജേഷ്

പാരീസ് ഒളിമ്പിക്‌സോടെ അന്താരാഷ്ട്ര ഹോക്കിയില്‍നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ഗോള്‍ക്കീപ്പര്‍ പി.ആര്‍. ശ്രീജേഷ്. സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. പാരീസിലേത് ശ്രീജേഷിന്റെ നാലാമത്തെ ഒളിമ്പിക്‌സാണ്. 2020 ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗമാണ് ഈ മലയാളി സൂപ്പര്‍ താരം. കരിയറില്‍ പിന്തുണച്ച കുടുംബം, ടീമംഗങ്ങള്‍, ആരാധകര്‍ എന്നിവര്‍ക്ക് അദ്ദേഹം നന്ദിയറിയിച്ചു. 2006-ലാണ് ശ്രീജേഷിന്റെ ഇന്ത്യക്കുവേണ്ടിയുള്ള അരങ്ങേറ്റം. ജി.വി. രാജ സ്‌കൂളില്‍നിന്നാണ് ശ്രീജേഷിന്റെ ഹോക്കിയിലെ തുടക്കം. അച്ഛന്‍ പശുവിനെ വിറ്റാണ് ആദ്യമായി കിറ്റ് വാങ്ങിത്തന്നതെന്ന…

Read More

ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി; ആവേശപ്പോരിൽ പാക്കിസ്ഥാനെ തറപറ്റിച്ച് ഇന്ത്യ

ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിലെ ആവേശപ്പോരിൽ പാക്കിസ്ഥാനെ 4-0ന് കീഴടക്കി ഇന്ത്യൻ കുതിപ്പ്.റൗണ്ട് റോബിൻ ലീഗിലെ ഒരു മത്സരംപോലും തോൽക്കാതെയാണ് ഇന്ത്യ സെമിയിലെത്തിയത്.5 കളികളിൽ 4 ജയവും ഒരു സമനിലയുമായി ഇന്ത്യയ്ക്ക് 13 പോയിന്റുണ്ട്. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് രണ്ടും ജുരാജ് സിങ്, അക്ഷദീപ് സിങ് എന്നിവർ ഇന്ത്യയ്ക്കായി ഓരോ ഗോളുകളും നേടി. തോൽവിയോടെ പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ സെമി കാണാതെ പുറത്തായി. നാളെ രാത്രി 8.30ന് സെമിയിൽ ഇന്ത്യ ജപ്പാനെ നേരിടും.വൈകിട്ട് 6ന് മലേഷ്യ –…

Read More