ഹെൽത്ത് കാർഡ് പുതുക്കുന്നതിലും തട്ടിപ്പ് ; മുന്നറിയിപ്പുമായി ഖത്തർ എച്ച്.എം.സി

‘നി​ങ്ങ​ളു​ടെ ഹെ​ൽ​ത്ത് കാ​ർ​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ചി​രി​ക്കു​ന്നു.24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ താ​ഴെ​യു​ള്ള ലി​ങ്ക് ക്ലി​ക്ക് ചെ​യ്ത് പു​തു​ക്കു​ക’ എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ത​ട്ടി​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ. എ​ച്ച്.​എം.​സി​യു​ടെ പേ​രി​ൽ ഹു​കൂ​മി വെ​ബ്സൈ​റ്റ് എ​ന്ന വ്യാ​ജേ​ന ന​ൽ​കു​ന്ന ലി​ങ്ക് വ​ഴി​യു​ള്ള സ​ന്ദേ​ശം ത​ട്ടി​പ്പു​കാ​രു​ടെ പു​തി​യ അ​ട​വാ​ണെ​ന്ന് മു​ന്ന​റി​യി​പ്പു ന​ൽ​കു​ക​യാ​ണ് അ​ധി​കൃ​ത​ർ. ഇ​ത്ത​രം വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളി​ൽ വീ​ഴ​രു​തെ​ന്നും അം​ഗ​ങ്ങ​ളും രോ​ഗി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും സൂ​ക്ഷ്മ​ത പാ​ലി​ക്ക​ണ​മെ​ന്നും ത​ട്ടി​പ്പ് സ​ന്ദേ​ശ​ത്തി​ന്റെ സ്ക്രീ​ൻ ഷോ​ട്ട് പ​ങ്കു​വെ​ച്ചു​കൊ​ണ്ട് എ​ച്ച്.​എം.​സി അ​റി​യി​ച്ചു. ഇ​ത്ത​ര​ത്തി​ൽ വ​രു​ന്ന എ​സ്.​എം.​എ​സ്​ ലി​ങ്കു​ക​ൾ തു​റ​ക്കാ​നോ,…

Read More

പനി വാക്‌സിനെടുക്കാൻ ആവർത്തിച്ച് എച്ച്.എം.സി

തണുപ്പ് ശക്തമായതിനുപിന്നാലെ, പനിയിൽ നിന്നും സംരക്ഷണം നേടുന്നതിന് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാൻ പൊതുജനങ്ങളോട് അഭ്യർഥിച്ച് ആരോഗ്യ മന്ത്രാലയം. കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി പനിയുടെ സങ്കീർണതകൾ കുറക്കുന്നതിനും അപകട സാധ്യതകൾ ഒഴിവാക്കുന്നതിനും ഫ്ലൂ വാക്‌സിൻ സ്വീകരിക്കണമെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിൽ മന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെട്ടു. ഇൻഫ്ലുവൻസ വൈറസ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവുകയും രോഗം ഗുരുതരമായാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാനും ചിലപ്പോൾ മരണത്തിനുവരെ ഇത് വഴിയൊരുക്കുമെന്നും ആരോഗ്യ മന്ത്രാലയം നിരവധി തവണ ബോധവത്കരണ ശ്രമങ്ങളുടെ ഭാഗമായി നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം…

Read More

ഖത്തറിൽ ഫ്‌ലൂ വാക്‌സിൻ എടുക്കാൻ ഓർമിപ്പിച്ച് എച്ച് എം സി

ഖത്തറിൽ ഇൻഫ്‌ലുവൻസ വാക്‌സിനെടുക്കാൻ പൊതുജനങ്ങളെ ഓർമിപ്പിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, എച്ച്.എം.സി ഔട്ട്‌പേഷ്യൻറ് ക്ലിനിക്കുകൾ, ഖത്തറിലുടനീളമുള്ള 40ലധികം സ്വകാര്യ, അർധ സ്വകാര്യ ക്ലിനിക്കുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് ഇൻഫ്‌ലുവൻസ വാക്‌സിൻ സൗജന്യമായി വിതരണം ചെയ്യപ്പെടുന്നുണ്ട്. ഈ വർഷത്തെ ഇൻഫ്‌ലുവൻസയെ നിസ്സാരമായിക്കാണരുതെന്നും സൗജന്യ ഫ്‌ലൂ വാക്‌സിൻ എന്നത്തേക്കാളും പ്രധാനമാണെന്നും സൗജന്യ ഫ്‌ലൂ ഷോട്ട് ഇന്നുതന്നെ എടുക്കൂവെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ വ്യക്തമാക്കി. ഓരോ വർഷവും അഞ്ഞൂറിലധികം ആളുകൾ പനി ബാധിച്ചും അതിന്റെ പ്രയാസങ്ങളനുഭവിച്ചും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്….

Read More