
ഒമാനിൽ കഴിഞ്ഞ വർഷം പുതുതായി റിപ്പോർട്ട് ചെയ്തത് 221 എച്ച് ഐ വി കേസുകളെന്ന് കണക്കുകൾ
ഒമാനിൽ കഴിഞ്ഞ വർഷം പുതിയതായി 221 പുതിയ എച്ച്.ഐ.വി അണുബാധ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 54പേർ സ്ത്രീകളാണ്. ഇതോടെ സുൽത്താനേറ്റിൽ എച്ച്.ഐ.വി ബാധിതരുടെ ആകെ എണ്ണം 2,339 ആയി. രോഗം മറച്ചുവെക്കലും വിവേചനവുമെല്ലാം ആരോഗ്യ പരിപാലന സേവനങ്ങൾക്ക് പ്രധാന തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ ഇമ്മ്യൂണോ ഡെഫിഷ്യൻസി ആൻഡ് സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഇൻഫെക്ഷൻ വിഭാഗം മേധാവി ഡോ. സയാന ബിൻത് ഖൽഫാൻ അൽ ഹബ്സിയ പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ…