
ഇറാനെതിരെ പുതിയ ഉപരോധം ഏർപ്പെടുത്തി ബ്രിട്ടൻ; റഷ്യയ്ക്ക് ബാലിസ്റ്റിക് മിസൈലുകളും മറ്റ് ആയുധങ്ങളും നൽകി
ഇറാനെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി ബ്രിട്ടൻ. യുക്രെയ്നെതിരെയുള്ള യുദ്ധത്തിൽ ഉപയോഗിക്കാൻ റഷ്യയ്ക്ക് ബാലിസ്റ്റിക് മിസൈലുകളും മറ്റ് ആയുധങ്ങളും നൽകിയതിനാണ് ഇറാനെതിരെ യുകെയുടെ നടപടി. ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ സെപ്റ്റംബറിൽ ഇറാനെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിന്റെ തുടർച്ചയാണ് പുതിയ ഉപരോധം. ആയുധങ്ങൾ കൈമാറാൻ സഹായിച്ച ഇറാന്റെ ദേശീയ വിമാനക്കമ്പനിയുടെയും സർക്കാർ ഉടമസ്ഥതയിലുള്ള ഷിപ്പിങ് കമ്പനിയുടെയും ആസ്തികൾ മരവിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനിൽ നിന്ന് മിസൈലുകൾ എത്തിച്ച പോർട്ട് ഒല്യ 3 എന്ന റഷ്യൻ ചരക്കു കപ്പലിനെതിരെയും ഉപരോധം…