
‘യുഡിഎഫിന്റെ ആളുകൾ പോലും പങ്കെടുക്കുന്നു’; നവകേരള സദസ് ചരിത്ര സംഭവമെന്ന് എം.വി ഗോവിന്ദൻ
നവകേരള സദസ് ചരിത്ര സംഭവമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യുഡിഎഫിന്റെ ഭാഗമായിട്ടുള്ളവർ പരിപാടിയിൽ പങ്കെടുക്കുന്നു. ഇനിയും കൂടുതൽ പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. നവകേരള സദസ് തിരുവനന്തപുരത്ത് എത്തുമ്പോൾ കൂടുതൽ മനസിലാകുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. കാസർഗോഡ് ജില്ലയിലെ പര്യടനം പൂർത്തിയാക്കി നവകേരള സദസ് ഇന്ന് കണ്ണൂർ ജില്ലയിൽ പ്രവേശിച്ചു. പയ്യന്നൂർ മണ്ഡലത്തിലാണ് ആദ്യ ജന സദസ്. രാവിലെ നടന്ന പ്രഭാത യോഗത്തിൽ പയ്യന്നൂർ, തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂർ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രമുഖരമായി…