
ചരിത്ര നിമിഷം ഖത്തറിന്റെ ചുവരിൽ വരച്ച് ചേർത്തു
ഈ നൂറ്റാണ്ടിലെ ഏറ്റവും മനോഹരമായ കായികചിത്രം ഏതെന്ന ചോദ്യത്തിന് ഫുട്ബാൾ പ്രേമികൾക്ക് ഒരുത്തരം മാത്രമേയുണ്ടാവൂ. 2022 ഡിസംബർ 18ന് രാത്രി ലുസൈൽ സ്റ്റേഡിയത്തിന്റെ മുറ്റത്ത് ഖത്തറിന്റെയും അറബ് ലോകത്തിന്റെയും ആദരവായി മേൽക്കുപ്പായമായ ‘ബിഷ്ത്’ അണിഞ്ഞ്, ലോകകപ്പ് കിരീടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി തലയുയർത്തി നിൽക്കുന്ന ആ ചിത്രം. പെലെയും ഡീഗോ മറഡോണയും ലോകകിരീടം മാറോടണച്ച് നിൽക്കുന്ന ആ ചരിത്ര ഫ്രെയിമുകളെ അനുസ്മരിപ്പിക്കുന്ന ലയണൽ മെസ്സിയുടെ ചിത്രം ചുമരിലേക്ക് പകർത്തിയിരിക്കുകയാണ് ഇവിടെയൊരു അർജൻറീന കലാകാരൻ. ലുസൈലിലെ കളിമുറ്റത്ത്…