കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: വി.ഡി സതീശന്‍

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടുള്ള പ്രതിഷേധം ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നേരത്തെ എല്‍.ഡി.എഫ്, യു.ഡി.എഫിനെതിരേ പ്രയോഗിച്ച ആയുധം അവര്‍ക്ക് തന്നെ വിനയായിരിക്കുകയാണ്‌. യു.ഡി.എഫിലെ രണ്ട് നേതാക്കള്‍ ബിജെപിയിലെത്തിയപ്പോള്‍ വിമര്‍ശിച്ച എല്‍.ഡി.എഫിന് അതേ നാണയത്തില്‍ തിരിച്ചടി കിട്ടിയെന്നും വോട്ടുരേഖപ്പെടുത്തിയതിന് പിന്നാലെ അദ്ദേഹം പറഞ്ഞു.  

Read More

ആരോപണം ആസൂത്രിത ഗൂഢാലോചന: നിയമനടപടി സ്വീകരിക്കുമെന്ന് ഇപി ജയരാജൻ  

ബിജെപിയിൽ പോകാൻ ചർച്ച നടത്തിയെന്ന ആരോപണം തളളി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തനിക്കെതിരെ കെ സുധാകരനും ശോഭാ സുരേന്ദ്രനും ചേർന്ന് ആസൂത്രിത ഗൂഢാലോചന  നടത്തിയെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇ പി ജയരാജൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കണ്ടുവെന്ന ദല്ലാൾ നന്ദകുമാറിന്റെ ആരോപണം ഇപി സ്ഥിരീകരിച്ചു. തന്റെ മകന്റെ ഫ്ലാറ്റിലെത്തി ജാവേദ്ക്കർ കണ്ടുവെന്നും വീട്ടിൽ വന്നയാളോട് ഇറങ്ങിപ്പോകാൻ പറയാൻ കഴിയുമോ എന്നും ഇപി ചോദിച്ചു.   ഇപിയുടെ…

Read More

ഇതെന്താ ​​ഗുണ്ടായിസമോയെന്ന് ഞാൻ; പൃഥിയുടെ മിടുക്കിനെക്കുറിച്ചും ടിനി ടോം

ആടുജീവിതം സിനിമയുടെ റിലീസിന് പിന്നാലെ സിനിമാ ലോകത്തിന് സംസാരിക്കാനുള്ളത് നടൻ പൃഥിരാജിനെക്കുറിച്ച് മാത്രമാണ്.  അഭിനയത്തിനാെപ്പം നിർമാണം, സംവിധാനം എന്നീ മേഖലകളിലും ഇക്കാലയളവിനിടെ പൃഥിരാജിന് സാന്നിധ്യം അറിയിക്കാനായി. പൃഥിരാജിനൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് നടൻ ടിനി ടോം. ഇന്ത്യൻ റുപ്പി എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള അനുഭവമാണ് ടിനി ടോം പങ്കുവെച്ചത്. 2011 ൽ പുറത്തിറങ്ങിയ ഇന്ത്യൻ റുപ്പിയുടെ നിർമാതാക്കളിൽ ഒരാളായിരുന്നു പൃഥിരാജ്. പൃഥിരാജ് മികച്ച നിർമാതാവാണെന്ന് ടിനി ടോം പറയുന്നു. പ്രാഞ്ചിയേട്ടൻ കഴിഞ്ഞ ശേഷം ഇന്ത്യൻ റുപ്പി എന്ന സിനിമ…

Read More

പറയാൻ പാടില്ലാത്ത വേദനിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ പറഞ്ഞു; ജീവിച്ച് കാണിച്ച് കൊടുക്കണമെന്ന വാശി വന്നെന്ന് ​ഗിന്നസ് പക്രു

കരിയറിനൊപ്പം സന്തോഷകരമായ കുടുംബ ജീവിതവും ​ഗിന്നസ് പക്രു നയിക്കുന്നു. താൻ വിവാഹിതനായ സാഹചര്യത്തെക്കുറിച്ചും അന്നുണ്ടായ സംഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ​ഗിന്നസ് പക്രുവിപ്പോൾ. ഒരു അഭിമുഖത്തിലാണ് ​ഗിന്നസ് പക്രു മനസ് തുറന്നത്. ഭാര്യ ​ഗായത്രി മോഹൻ തന്റെ തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതിനെക്കുറിച്ച് നടൻ സംസാരിച്ചു. അവന്റെ ഉത്തരവാദിത്തങ്ങളെല്ലാം കഴിഞ്ഞു. പെങ്ങൾമാരെയൊക്കെ അയച്ചു. വീടൊക്കെ വെച്ചു. ഇനി അവനൊരു പെൺകുട്ടിയെ നോക്കണം എന്ന് അമ്മ അടുത്ത് താമസിക്കുന്ന ചേച്ചിയോട് പറഞ്ഞു. അവർ പോയി ഈ പെൺകുട്ടിയു‌ടെ വീട്ടിൽ പറഞ്ഞു. ഈ…

Read More

ജീവിതത്തില്‍ ഒന്നിക്കാന്‍ കൊതിച്ചിട്ടും നടന്നില്ല: ശ്രീവിദ്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് കമല്‍ ഹാസന്‍

രിക്കലും അവസാനിക്കാത്ത സ്‌നേഹ സംഗീതമായി ശ്രീവിദ്യ എന്നും എന്റെ ഓര്‍മ്മകളിലുണ്ടാകുമെന്ന് കമല്‍ഹാസന്‍. തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. അവസാനമായി ശ്രീവിദ്യയെ കണ്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ആശുപത്രി കിടക്കയില്‍ വച്ച് അവസനമായി കണ്ടപ്പോഴും ശ്രീവിദ്യ പുഞ്ചിരിച്ചു. എന്നും നിറഞ്ഞ പുഞ്ചിരിയോടെയാണ് വിദ്യയെ കണ്ടിരുന്നത്. പക്ഷെ ഒടുവിലത്തെ കാഴ്ചയില്‍ അവര്‍ വല്ലാതെ മാറിപ്പോയിരുന്നു. രോഗം വിദ്യയെ ഒരുപാട് മാറ്റിമറിച്ചിരുന്നുവെന്നാണ് കമല്‍ ഹാസന്‍ പറയുന്നത്. തീവ്രതയേറിയ മരുന്ന് കഠിനമായ വേദനയ്ക്ക് കുറച്ച് ആശ്വാസം നല്‍കിയിരുന്നുവെങ്കിലും ഏറെനാള്‍ ഈ ഭൂമിയില്‍ ഉണ്ടാവില്ലെന്ന്…

Read More

‘ഇഷ്ടമുള്ള ഒരു ജോലി ചെയ്ത്, അതു കാണുന്ന ആളുകൾക്കും ഇഷ്ടപ്പെടുക എന്ന് പറയുന്നത് സന്തോഷമുള്ള കാര്യമാണ്’: ശ്രീനാഥ് ഭാസി

വ്യക്തിജീവിതത്തിലും പ്രഫഷനൽ ജീവിതത്തിലും ഏറെ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരുന്ന സമയത്താണ് ‘മഞ്ഞുമ്മൽ ബോയ്സി’ലെ സുഭാഷ് തന്നെത്തേടി എത്തിയതെന്ന് നടൻ ശ്രീനാഥ് ഭാസി.  ഒരു സിനിമയിലേക്കു നായക വേഷത്തിൽ പരിഗണിച്ചിട്ട്, ‘‘നിന്റെ അഭിനയം കൊള്ളില്ല’’ എന്ന് മുഖത്ത് നോക്കി പറഞ്ഞ സിനിമാ പ്രവർത്തകർ ഉണ്ടെന്ന് ഭാസി പറയുന്നു. താൻ അഭിനയിച്ച കഥാപത്രമായ സുഭാഷിനെ നേരിൽ കണ്ടപ്പോൾ അപകടത്തെക്കുറിച്ചൊന്നും ചോദിക്കല്ലേ എന്റെ ഇന്നത്തെ ഉറക്കം നഷ്ടമാകും എന്നാണ് പറഞ്ഞതെന്നും സുഹൃത്തുക്കൾക്കൊപ്പമുള്ള ഈ സിനിമ തനിക്കും പുതുജന്മം തന്നെന്നും ശ്രീനാഥ്‌ ഭാസി പറഞ്ഞു. …

Read More

ഇന്ത്യ മറ്റുള്ളവരെ ഉപദ്രവിക്കുന്ന ‘തെമ്മാടി രാജ്യം’; മറുപടിയുമായി എസ്.ജയശങ്കർ

ഏഷ്യന്‍ മേഖലയില്‍ ഇന്ത്യ മറ്റുള്ളവരെ ഉപദ്രവിക്കുന്ന ‘തെമ്മാടി രാജ്യം’ ആണോ എന്ന ചോദ്യത്തിന് ചുട്ട മറുപടി നല്‍കി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. അയല്‍രാജ്യങ്ങള്‍ ദുരിതം നേരിടുമ്പോള്‍ വലിയ തെമ്മാടി രാജ്യങ്ങള്‍ 4.5 ബില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 37000 കോടി രൂപ) സഹായം നല്‍കാറില്ലെന്ന് ജയശങ്കർ തിരിച്ചടിച്ചു. അത്തരം രാജ്യങ്ങള്‍ കോവിഡ് കാലത്ത് മറ്റു രാജ്യങ്ങള്‍ക്കു വാക്‌സീന്‍ നല്‍കാറില്ലെന്നും ജയശങ്കർ പറഞ്ഞു. ജയശങ്കർ മറുപടി നല്‍കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.  ഇന്ത്യയും അയല്‍രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ മാറ്റങ്ങളാണു വന്നിരിക്കുന്നത്. ബംഗ്ലദേശ്, നേപ്പാള്‍ എന്നീ…

Read More

കങ്കണ സെറ്റിലേക്ക് വരുന്നത് മനുഷ്യ സ്ത്രീയായല്ല: നടൻ വിശാഖ്

 എമർജൻസിയാണ് കങ്കണയുടെ വരാനിരിക്കുന്ന സിനിമ. ചിത്രം സംവിധാനം ചെയ്യുന്നതും നടി തന്നെയാണ്. അന്തരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധിയെയാണ് കങ്കണ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സിനിമയിൽ ഇന്ദിരാ ​ഗാന്ധിയുടെ മകൻ സഞ്ജയ് ​ഗാന്ധിയുടെ വേഷം ചെയ്യുന്നത് മലയാളി നടൻ വിശാഖ് നായരാണ്. തേജസ് എന്ന സിനിമയിലും കങ്കണയ്ക്കൊപ്പം വിശാഖ് അഭിനയിച്ചിട്ടുണ്ട്. കങ്കണയെക്കുറിച്ച് വിശാഖ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നടൻ വിശാഖിൻ്റെ വാക്കുകൾ ‘കങ്കണ സെറ്റിലേക്ക് ഒരു മനുഷ്യ സ്ത്രീ ആയല്ല വരുന്നത്. അവരുടെ കൂടെ ബ്ലാക്ക് ക്യാറ്റ്സ് ഉണ്ട്. കോൺവോയ്…

Read More