ഹിരോഷിമയിൽ നിന്നുള്ള വിദ്യാർത്ഥികൾ യുഎഇയിൽ; ഹിമായ സ്കൂളിൽ സന്ദർശനം നടത്തി

ജ​പ്പാ​നി​ലെ ഹി​രോ​ഷി​മ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഗി​സ സ്കൂ​ളി​ലെ 14 അം​ഗ വി​ദ്യാ​ർ​ഥി സം​ഘം ദു​ബൈ പൊ​ലീ​സി​ന്​ കീ​ഴി​ലെ ഹി​മാ​യ സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ചു. ദു​ബൈ​യി​ലെ വി​ദ്യാ​ഭ്യാ​സ രീ​തി​ക​ൾ അ​ടു​ത്ത​റി​യാ​നും പ​ര​സ്പ​രം ആ​ശ​യ​ങ്ങ​ൾ കൈ​മാ​റ്റം ചെ​യ്യാ​നും ല​ക്ഷ്യം​വെ​ച്ചാ​ണ്​ സ​ന്ദ​ർ​ശ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഒ​രു ദി​വ​സം മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം സ്കൂ​ളി​ൽ ചെ​ല​വ​ഴി​ച്ചാ​ണ്​ സം​ഘം മ​ട​ങ്ങി​യ​ത്. അ​സം​ബ്ലി​യി​ലും സ​യ​ൻ​സ്​ ക്ലാ​സു​ക​ളി​ലും കാ​യി​ക, വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഇ​വ​ർ യു.​എ.​ഇ കു​ട്ടി​ക​ൾ​ക്കൊ​പ്പം പ​​ങ്കെ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പു​തി​യ അ​നു​ഭ​വം പ​ക​രു​ന്ന​താ​യി​രു​ന്നു സ​ന്ദ​ർ​ശ​ന​മെ​ന്നും ദു​ബൈ പൊ​ലീ​സി​ന്‍റെ സു​സ്ഥി​ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ൾ പ​രി​ച​യ​പ്പെ​ടാ​ൻ…

Read More