ക്യാംപസ് റിക്രൂട്‌മെന്റ് കഴിഞ്ഞ 2000ലേറെ പേർക്ക് നിയമനം ലഭിച്ചില്ല; ഇൻഫോസിസിനെതിരെ അന്വേഷണം

രണ്ടായിരത്തിലേറെ പേരെ വിവിധ ക്യാംപസുകളിൽനിന്ന് റിക്രൂട്ട് ചെയ്ത ഐടി കമ്പനിയായ ഇൻഫോസിസ്, രണ്ടു വർഷം പിന്നിട്ടിട്ടും ഇവർക്കു ജോലി നൽകിയിട്ടില്ലെന്ന പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കർണാടക സർക്കാരിനു കേന്ദ്ര തൊഴിൽ മന്ത്രാലയം നിർദേശം നൽകി. ഐടി ജീവനക്കാരുടെ സംഘടനയായ നാസന്റ് ഇൻഫർമേഷൻ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് നൽകിയ പരാതിയെ തുടർന്നാണിത്. നാസന്റിനായി പ്രസിഡന്റ് ഹർപ്രീത് സിങ് സലൂജ അയച്ച പരാതിയിലാണു സംസ്ഥാന ലേബർ കമ്മിഷണറോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഐടി കമ്പനികളുടെയും മറ്റും പ്രവർത്തനം…

Read More

ഡൽഹിയിൽ മുൻകാമുകൻറെ മുഖത്ത് ആസിഡൊഴിക്കാൻ ക്വട്ടേഷൻ; വനിതാ ഗ്രാഫിക് ഡിസൈനർ പിടിയിൽ

ഡൽഹിയിൽ മുൻകാമുകൻറെ മുഖത്ത് ആസിഡൊഴിക്കാൻ ഗുണ്ടാ സംഘത്തിന് ക്വട്ടേഷൻ നൽകിയ വനിതാ ഗ്രാഫിക് ഡിസൈനറും സുഹൃത്തും പോലീസ് പിടിയിൽ. തിങ്കളാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ജൂൺ 19നാണ് സംഭവം. ഓംകർ കുമാർ(24) എന്ന യുവാവിനെയാണ് ഗുണ്ടകൾ ആക്രമിച്ചത്. കഴിഞ്ഞ മൂന്നുവർഷമായി അടുപ്പത്തിലായിരുന്നു ഓംകറും ഗ്രാഫിക് ഡിസൈനറായ യുവതിയും. ഇയാളും ഗ്രാഫിക് ഡിസൈനറാണ്. ഈയിടെ മറ്റൊരു യുവതിയുമായി ഓംകറിൻറെ വിവാഹനിശ്ചയം നടത്തിയിരുന്നു. തന്നെ മറക്കണമെന്നും ഇല്ലെങ്കിൽ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിലൂടെ പുറത്തുവിടുമെന്നും ഓംകർ മുൻകാമുകിയെ ഭീഷണിപ്പെടുത്തി. ഇതിനെ…

Read More

കേരളം മടുത്തു ആശാനേ..; അൻറാർട്ടിക്കയിൽ പോകാം പെൻഗ്വിൻറെ എണ്ണമെടുത്ത് ലക്ഷങ്ങൾ സമ്പാദിക്കാം

അപൂർവമായ തൊഴിൽ അവസരം, നിങ്ങൾ സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കിൽ മാത്രം അപേക്ഷിച്ചാൽ മതി. യുകെ അൻറാർട്ടിക്ക് ഹെറിറ്റേജ് ട്രസ്റ്റ് (UKAHT) ആണു നിയമിക്കുന്നത്. നിമയനം എവിടെയാണെന്നോ, ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള തപാൽ ഓഫീസിൽ! കത്തിടപാടുകളുടെ ജോലി മാത്രം ചെയ്താൽ പോരാ അവിടെ! മറ്റൊരു ജോലി നിങ്ങളെ കാത്തിരിക്കുന്നു; എന്താണെന്നല്ലേ, പെൻഗ്വിനുകളുടെ എണ്ണം എടുക്കുക..! അൻറാർട്ടിക്കയിലെ ഗൗഡിയർ ദ്വീപിലെ പോർട്ട് ലോക്ക്‌റോയിലാണു തപാൽ ഓഫീസ് സ്ഥിതിചെയ്യുന്നത്. അൻറാറാർട്ടിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് പോർട്ട് ലോക്ക്‌റോയ്. വർഷത്തിൽ…

Read More