കാമുകി ഗൗരി സ്പ്രാറ്റിനായി സ്വകാര്യ സെക്യൂരിറ്റി വെച്ചിട്ടുണ്ട്; വ്യക്തിപരമായ സമാധാനത്തിന് വേണ്ടിയെന്ന് ആമിര്‍ ഖാന്‍

തന്റെ പ്രണയിനിയെ കുറിച്ച് നടന്‍ ആമിര്‍ ഖാന്‍ വ്യഴാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയുണ്ടായി. ഇതോടെ ബെംഗളൂരു സ്വദേശിയായ ഗൗരി സ്പ്രാറ്റിലേക്ക് ശ്രദ്ധതിരിച്ചിരിക്കുകയാണ് ആരാധകരും പാപ്പരാസികളും. തങ്ങള്‍ കഴിഞ്ഞ കുറച്ചുകാലമായി ഒരുമിച്ച് ജീവിക്കുകയാണെന്നും ആമിര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലോടെ ഉണ്ടാകുന്ന മാധ്യമങ്ങളുടെ ബഹളങ്ങള്‍ക്കും മറ്റും താന്‍ തയ്യാറെടുപ്പുകള്‍ നടത്തിയതായും താരം വ്യക്തമാക്കുകയുണ്ടായി. 60-ാം ജന്മദിനത്തോടനുബന്ധിച്ച് മാധ്യമങ്ങളെ കണ്ടപ്പോഴായായിരുന്നു ആമിര്‍ തന്റെ ജീവിത പങ്കാളിയെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇപ്പോള്‍ ഈ ബന്ധം പരസ്യമാക്കാന്‍ എന്താണ് പ്രേരിപ്പിച്ചതെന്ന് ചോദിച്ചപ്പോള്‍ നടന്റെ മറുപടി ഇങ്ങനെയായിരുന്നു….

Read More

സൽമാനെ വധിക്കാൻ റിക്രൂട്ട് ചെയ്തത് 18 വയസിൽ താഴെയുള്ള ആൺകുട്ടികളെ; നടന്നത് വൻആസൂത്രണം, കുറ്റപത്രം സമർപ്പിച്ചു

ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. ഏപ്രിൽ 14-ന് നടന്റെ വീടിന് മുന്നിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട സംഭവത്തിലാണ് അഞ്ച് പ്രതികൾക്കെതിരേ വിവിധ വകുപ്പുകൾ ചുമത്തി കുറ്റപത്രം നൽകിയത്. കേസിൽ അറസ്റ്റിലായ പ്രതികളെല്ലാം കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽപ്പെട്ടവരാണ്. ഏപ്രിൽ 14-നാണ് ബൈക്കിലെത്തിയ രണ്ടുപേർ സൽമാൻ ഖാന്റെ ബാന്ദ്രയിലെ വീടിന് മുന്നിൽനിന്ന് വെടിയുതിർത്തത്. ഇതിനുപിന്നാലെയാണ് ലോറൻസ് ബിഷ്ണോയിയാണ് വെടിവെപ്പ് ആസൂത്രണം ചെയ്തതെന്നും നടനെ കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്നും വ്യക്തമായത്. തുടർന്ന്…

Read More

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: വണ്ടി വാടകയ്ക്കെടുത്തത് എആർ ക്യാമ്പിലെ എസ്ഐ

പട്ടാപ്പകല്‍ ആലുവയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ച് അന്വേഷണം. പ്രതികള്‍ ഉപയോഗിച്ച വാഹനം പത്തനംതിട്ട എആര്‍ ക്യാംപിലെ എഎസ്ഐ വാടകയ്ക്ക് എടുത്തതായി പൊലീസ് കണ്ടെത്തി. കഴക്കൂട്ടം കണിയാപുരത്ത് വാഹനം ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. ഇന്ന് രാവിലെയാണ് ആലുവ റെയില്‍വേ സ്റ്റേഷന്‍പരിരസരത്തുവച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയത്. ആലുവയെ നടുക്കിയ തട്ടികൊണ്ടുപോകലില്‍ അന്വേഷണം തുടരുന്നതിനിടെയാണ് പ്രതികള്‍ സഞ്ചരിച്ച വാഹനം തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് കണിയാപുരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കഠിനംകുളം പൊലീസും ഫൊറന്‍സിക് വിദഗ്ദരുമെത്തി വാഹനം പരിശോധിച്ചപ്പോഴാണ് പത്തനംതിട്ട…

Read More

ഹെലികോപ്റ്റർ വീണ്ടും വാടകയ്ക്ക് എടുക്കും; തീരുമാനവുമായി സർക്കാർ മുന്നോട്ട്

കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടയിലും ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട് . മാസം 80 ലക്ഷം രൂപക്ക് സ്വകാര്യ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാനുള്ള തീരുമാനത്തിന് അന്തിമ അംഗീകാരമായി. രണ്ടാഴ്ചക്കുള്ളില്‍ ഹെലികോപ്ടര്‍ തിരുവനന്തപുരത്തെത്തും.കോവിഡ് പ്രതിസന്ധിക്കിടെ 2020ലാണ് സംസ്ഥാനം ആദ്യമായി ഹെലികോപ്ടര്‍ വാടകക്കെടുത്തത്. വന്‍ ധൂര്‍ത്തെന്ന് ആക്ഷേപം ഉയര്‍ന്നതോടെ ഒരു വര്‍ഷത്തിന് ശേഷം അതിന്റെ കരാര്‍ കഴിഞ്ഞപ്പോള്‍ പിന്നീട് പുതുക്കിയില്ല. പക്ഷെ രണ്ടര വര്‍ഷത്തിന് ശേഷം വീണ്ടും ഹെലികോപ്ടര്‍ തിരിച്ചെത്തുകയാണ്. കഴിഞ്ഞ മാര്‍ച്ചിലെ മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ്…

Read More