ക്ഷേത്ര ഫണ്ട് ഉപയോഗിച്ച്  സ്ഥാപിച്ച  കോളേജുകളിൽ അഹിന്ദുക്കളെ ജോലിക്കായി പരിഗണിക്കാൻ പാടില്ല: മദ്രാസ് ഹൈക്കോടതി

ക്ഷേത്ര ഫണ്ട് ഉപയോഗിച്ച്  സ്ഥാപിച്ച  കോളേജുകളിൽ ഹിന്ദുക്കൾക്ക് മാത്രമേ ജോലി നൽകാവൂ എന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട് ദേവസ്വം ചട്ടത്തിൻ്റെ പത്താം വകുപ്പ് പ്രകാരം , അഹിന്ദുക്കളെ ജോലിക്കായി പരിഗണിക്കാൻ പാടില്ലെന്നും ജസ്റ്റിസ് വിവേക് കുമാർ സിംഗ് ഉത്തരവിട്ടു.   കപലീശ്വരം കോളേജിലെ അധ്യാപക തസ്തികയിലേക്ക് പരിഗണിക്കാത്തതിനെതിരെ എ.സുഹൈൽ എന്നയാൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. കപലീശ്വരം കോളേജ് , ക്ഷേത്രത്തിൻ്റെ നിയന്ത്രണത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്ര ഫണ്ട് ഉപയോഗിച്ച്  സ്ഥാപിച്ച  കോളേജുകളിൽ

Read More

ബംഗ്ലാദേശിലെ ആക്രമണം ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കും പാഠമാണ്: മോഹന്‍ ഭാഗവത്

ബംഗ്ലാദേശിലെ സമീപകാല സംഭവങ്ങള്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് പാഠമാണെന്ന് ചൂണ്ടിക്കാട്ടി ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ഹിന്ദുക്കള്‍ക്കിടയില്‍ ഐക്യത്തിന് ആഹ്വാനം ചെയ്തു. വിജയദശമിയുമായി ബന്ധപ്പെട്ട് നാഗ്പുരില്‍ നടന്ന വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആര്‍എസ്എസ് മേധാവി. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കുനേരെ നടന്ന ആക്രമണത്തില്‍ അപലപിക്കുന്നുവെന്ന് പറഞ്ഞ ഭാഗവത് ഇന്ത്യന്‍ സര്‍ക്കാര്‍ അയല്‍രാജ്യങ്ങളിലെ ന്യൂനക്ഷങ്ങളെ സംരക്ഷിക്കാന്‍ കൂടുതല്‍ സജീവമായ ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ടു. ‘നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശില്‍ എന്താണ് സംഭവിച്ചത്? ഇതിന് ചില കാരണങ്ങളുണ്ടാകാം, പക്ഷേ അടിസ്ഥാന വിഷയം ഹിന്ദുക്കള്‍ക്കെതിരായ ആവര്‍ത്തിച്ചുള്ള അതിക്രമങ്ങളാണ്’…

Read More

ബംഗ്ലാദേശിൽ ആക്രമണങ്ങളും ഓണ്‍ലൈന്‍വഴി വ്യാജപ്രചാരണങ്ങളും: ആശങ്കയറിയിച്ച് സിപിഎം

ആഭ്യന്തരകലാപത്തിന്റെ നിഴലിലുള്ള ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരേ അക്രമസംഭവങ്ങള്‍ പെരുകിയതോടെ കടുത്തഭീതിയില്‍ ഹിന്ദുക്കള്‍. അക്രമസംഭവങ്ങള്‍ പെരുപ്പിച്ചുകാട്ടിയും മറ്റും ഓണ്‍ലൈന്‍മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ-വിദ്വേഷപ്രചാരണങ്ങള്‍ അതിന് ആക്കംകൂട്ടുന്നു. പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീന രാജ്യത്തുനിന്ന് പലായനം ചെയ്തതിനുപിന്നാലെ തന്റെ കുടുംബം ആള്‍ക്കൂട്ട ആക്രമണത്തിനിരയായെന്നും അമ്മാവന്റെ കട പ്രക്ഷോഭകര്‍ നശിപ്പിച്ചെന്നും യുവപ്രൊഫഷണലായ തനുശ്രീ ഷാഹ പറഞ്ഞു. ഇതോടെ ഹിന്ദുക്കളായ തന്റെ സുഹൃത്തുക്കളെല്ലാം പേടിച്ചുകഴിയുകയാണ്. ഒട്ടേറെ ഹിന്ദുക്കള്‍ അയല്‍രാജ്യങ്ങളിലെ ബന്ധുക്കളുടെ അടുത്തേക്കുപോകാന്‍ ശ്രമിക്കുകയാണെന്നും അവര്‍ സൂചിപ്പിച്ചു. ഇടക്കാലസര്‍ക്കാര്‍ തങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ധാക്ക സര്‍വകലാശാലയില്‍ ആയിരക്കണക്കിന്…

Read More

മഹാഭാരതത്തിൽ കൃഷ്ണൻ 5 ഗ്രാമങ്ങൾ പാണ്ഡവർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു; ഹിന്ദുക്കൾ 3 വിശ്വാസ കേന്ദ്രങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നത്: യോ​ഗി

മഹാഭാരതത്തിൽ കൃഷ്ണൻ അഞ്ച് ഗ്രാമങ്ങൾ പാണ്ഡവർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഹിന്ദുക്കൾ മൂന്ന് വിശ്വാസ കേന്ദ്രങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. കാശി, മഥുര വിഷയത്തിൽ മുൻനിര ബിജെപി നേതാവ് ആദ്യമായാണ് പൊതുമധ്യത്തിൽ അഭിപ്രായം പറയുന്നത്. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. ഗ്യാൻവാപി മസ്ജിദിൽ പൂജ അനുവദിച്ചതിന് പിന്നാലെയാണ് യോ​ഗി ആദിത്യനാഥിന്റെ പരാമർശം. രാംധാരി സിംഗ് ദിനകറിൻ്റെ രശ്മിരതി എന്ന പുസ്തകത്തിലെ ‘കൃഷ്ണ കി ചേതവാണി’ എന്ന കവിത ഉദ്ധരിച്ചായിരുന്നു യോ​ഗിയുടെ പരാമർശം. മുഗൾ രാജാവായ ഔറംഗസീബിൻ്റെ…

Read More