അബുദാബി ഹിന്ദുക്ഷേത്രത്തിൽ ഇതുവരെ എത്തിയവർ 13 ലക്ഷം
ഫെബ്രുവരിയിൽ തുറന്ന അബുദാബി ‘ബാപ്‌സ്’ ഹിന്ദുക്ഷേത്രത്തിൽ ഇതുവരെയെത്തിയത് 13 ലക്ഷം പേർ. ക്ഷേത്രം തുറന്ന് ആദ്യ 100 ദിവസത്തിനുള്ളിൽ പ്രതീക്ഷകൾ മറികടന്നുകൊണ്ട് 10 ലക്ഷം സന്ദർശകരെത്തിയതായി ക്ഷേത്രം മേധാവി സ്വാമി ബ്രഹ്‌മവിഹാരിദാസ് അറിയിച്ചു. ചൂട് 45 ഡിഗ്രി സെൽഷ്യസിന് മുകളിലായ സമയത്തുപോലും സാധാരണ ദിവസങ്ങളിൽ 3,000 സന്ദർശകരും വാരാന്ത്യങ്ങളിൽ 8,000 മുതൽ 10,000 വരെ പേരുമെത്തിയിരുന്നു. അടുത്ത രണ്ട് മാസത്തിൽ നവരാത്രി, ദസറ, ദീപാവലി എന്നീ ആഘോഷവേളകളിൽ പ്രതിദിനം പതിനായിരത്തിലേറെപേർ സന്ദർശനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രക്ഷാബന്ധൻ, ജന്മാഷ്ടമി,…