
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ദീപാവലി വിരുന്നിൽ മദ്യവും മാംസവും; എതിർപ്പറിയിച്ച് ബ്രിട്ടനിലെ ഹിന്ദു സമൂഹം
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ സംഘടിപ്പിച്ച ദീപാവലി വിരുന്നിൽ മാംസവും മദ്യവും വിളമ്പിയതിൽ രാജ്യത്തെ ഹിന്ദു സമൂഹത്തിന്റെ എതിർപ്പ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് 10 സ്ട്രീറ്റിലാണ് ദീപാവലി ആഘോഷം സംഘടിപ്പിച്ചത്. ആഘോഷത്തിൽ കമ്മ്യൂണിറ്റി നേതാക്കളും ഉന്നത രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു. ദീപാലങ്കാരം, കുച്ചിപ്പുടി നൃത്തം എന്നീ കലാപരിപാടികളും അരങ്ങേറി. പ്രധാനമന്ത്രി സ്റ്റാർമർ പാർട്ടിയെ അഭിസംബോധന ചെയ്തു. അതിഥികൾക്ക് ലാംബ് കബാബ്, ബിയർ, വൈൻ എന്നിവ നൽകി. അത്താഴ മെനുവിൽ മദ്യവും സസ്യേതര വിഭവങ്ങളും ഉണ്ടെന്നറിഞ്ഞപ്പോൾ ചില…