വർഗീയ ധ്രുവീകരണം രാജ്യത്തുണ്ടാക്കി ഭൂരിപക്ഷത്തിന്റെ വോട്ടുകിട്ടാൻ ബി ജെ പി ഹീനമായ തന്ത്രം പ്രയോഗിക്കുകയാണ് വി ഡി സതീശൻ

വർഗീയ ധ്രുവീകരണം രാജ്യത്തുണ്ടാക്കി ഭൂരിപക്ഷത്തിന്റെ വോട്ടുകിട്ടുന്നതിനായി ബി ജെ പി ഹീനമായ തന്ത്രം പ്രയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്രിസ്ത്യൻ പള്ളികൾ അമ്പലങ്ങളായിരുന്നുവെന്ന ഹിന്ദു ഐക്യവേദിയുടെ അവകാശവാദം ഹീനമാ​ണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പള്ളികൾ തേടി അവ പൊളിച്ച് മറ്റൊരു ചരിത്രമുണ്ടെന്ന് അവകാശപ്പെടുകയാണ് ബി ജെ പി. ഇത് കേരളത്തിലും തുടങ്ങിയിട്ടുണ്ട്. തൃശൂരിൽ ക്രിസ്ത്യൻ പള്ളികൾ പഴയ അമ്പലങ്ങളായിരുന്നു എന്നവകാശപ്പെട്ട് ഹിന്ദു ഐക്യവേദി നേതാക്കൾ രംഗത്തിറങ്ങിയിട്ടുണ്ടെന്നും ഇതെല്ലാം ന്യൂനപക്ഷങ്ങൾക്കെതിരായ ക്രൂരമായ, ഹീനമായ നീക്കമാണെന്നും അദ്ദേഹം…

Read More