ഹിന്ദു പേരിൽ പാക് സ്വദേശികൾക്ക് ഇന്ത്യയിൽ സ്ഥിര താമസ ഒരുക്കി; യുപി സ്വദേശി അറസ്റ്റിൽ

പാക് സ്വദേശികൾക്ക് വ്യാജ വിലാസത്തിൽ ബെംഗളൂരുവിൽ താമസിക്കാൻ ഒത്താശ ചെയ്ത നൽകിയ ഉത്തർപ്രദേശ് സ്വദേശി അറസറ്റിലായി. യുപി സ്വദേശിയായ 55കാരനെ മുംബൈയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമാനമായ രീതിയിൽ അഞ്ച് പാക് കുടുംബങ്ങൾക്ക് ഹിന്ദു പേരുകളിൽ ഇന്ത്യയിൽ താമസിക്കാനുള്ള സഹായമാണ് ഇയാൾ ചെയ്ത് നൽകിയിരിക്കുന്നതെന്നാണ് പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദില്ലിയിലും ബെംഗളൂരുവിലുമാണ് ഇയാൾ പാക് കുടുംബങ്ങൾക്ക് ഹിന്ദുപേരുകളിൽ സ്ഥിര താമസത്തിനുള്ള സഹായങ്ങൾ നൽകിയതായാണ് വിവരം.  സെപ്തംബർ 29ന് ബെംഗളൂരുവിൽ മറ്റൊരു പേരിൽ…

Read More

പി.ആർ ഏജൻസി വിവാദം; ദ ഹിന്ദുവിന്റെ വിശദീകരണത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി

പി.ആർ ഏജൻസി വിവാദം സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിക്കാത്തത്തിൽ ഇടതു മുന്നണിയിലെ ഘടക കക്ഷികൾക്ക് അതൃപ്തി. മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച ദ ഹിന്ദു ദിനപ്പത്രം നൽകിയ വിശദീകരണം പുറത്തുവന്ന് രണ്ട് ദിവസമായിട്ടും തള്ളാത്തത് സംശയങ്ങൾ കൂട്ടുന്നു എന്നാണ് വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ഓഫീസും മൗനം തുടരുകയാണ്. ഇന്ന് ചേരുന്ന സിപിഐ എക്സ്യൂട്ടീവ് യോഗം പി.ആർ ഏജൻസി വിവാദവും ചർച്ച ചെയ്യും. സിപിഎം സെക്രട്ടേറിയറ്റ് യോഗവും ഇന്ന് നടക്കുന്നുണ്ട്. മലപ്പുറം ജില്ലയെ സംബന്ധിച്ച വിവാദ പരാമർശങ്ങളടങ്ങിയ അഭിമുഖം പ്രസിദ്ധീകരിച്ച…

Read More

‘മധുര മീനാക്ഷി ക്ഷേത്രത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു, ഹിന്ദുവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു’;നടി നമിത

മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടിയും ബിജെപി നേതാവുമായ നമിതയെയും ഭർത്താവിനെയും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതായി ആരോപണം. ഹിന്ദുവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായി നടി ആരോപിക്കുന്നു. ഇന്ന് രാവിലെയാണ് സംഭവം. ‘ഇന്ന് രാവിലെയാണ് ഞങ്ങൾ മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയത്. വിഐപി പ്രവേശനത്തിനായി അനുമതി വാങ്ങാൻ ഞങ്ങൾ ഒരു ഉദ്യോഗസ്ഥന്റെ അടുത്ത് പോയി. അദ്ദേഹം വളരെ പരുഷമായ രീതിയിലാണ് പെരുമാറിയത്. 20 മിനിറ്റോളം അവിടെ കാത്തിരുന്നു. ശേഷം ഞാൻ ഭർത്താവിനോട് എന്താണ്…

Read More

‘സെൻസസ് പോലും നടത്താതെ എങ്ങനെ ഹിന്ദു- മുസ്ലിം ജനസംഖ്യ തീരുമാനിക്കും ?’ ; പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ കൗൺസിൽ പുറത്ത് വിട്ട റിപ്പോർട്ടിൽ സംശയം, തേജസ്വി യാദവ്

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാക്കളുടെ കൗൺസിൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ച് ആർ.ജെ.ഡി നേതാവും ബിഹാർ മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. എങ്ങനെയാണ് സെൻസസ് പോലും നടത്താതെ കേന്ദ്ര സർക്കാർ ഹിന്ദു-മുസ്‌ലിം ജനസംഖ്യ തീരുമാനിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്തെ ഹിന്ദു ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുമ്പോൾ മുസ്‌ലിം ജനസംഖ്യ വളരുകയാണെന്നായിരുന്നു റിപ്പോർട്ട് വാദിച്ചത്. ”സെൻസസ് നടത്താതെയാണോ നിങ്ങൾ കണക്കുകളുണ്ടാക്കുന്നത്? 2021ലെ സെൻസസ് ഇനിയും നടക്കാനുള്ളതല്ലേ? താങ്കൾ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഹിന്ദു-മുസ്‌ലിം ദ്വന്ദ്വം സൃഷ്ടിക്കുന്നത് അവസാനിപ്പിച്ച് യഥാർഥ പ്രശ്‌നങ്ങള കുറിച്ച്…

Read More

ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുന്നു: രാജ്നാഥ് സിങ്

തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുന്നെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. തീക്കളിയാണ് കോൺ​ഗ്രസ് കളിക്കുന്നതെന്നും രാജ്നാഥ് സിങ് വാർത്താ ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് നേട്ടത്തിനായി കോൺ​ഗ്രസ് ഹിന്ദു-മുസ്ലിം വിഭാ​ഗീയത സൃഷ്ടിക്കാൻ ശ്രമിക്കുന്നു. മതത്തിന്റെ പേരിൽ സംഘർഷങ്ങൾ‌ സൃഷ്ടിക്കാനാണ് അവർ ആ​ഗ്രഹിക്കുന്നത്. തീക്കളിയാണ് കോൺ​ഗ്രസ് കളിക്കുന്നത്. എന്നാൽ, അവരുടെ നേതാവ് രാഹുൽ ​ഗാന്ധിയുടെ ഉള്ളിൽ തീയില്ലെന്നും അദ്ദേഹം വിമർശിച്ചു. സാമൂഹിക സൗഹാർദ അന്തരീക്ഷം തകർക്കാനാണ് കോൺ​ഗ്രസ് ശ്രമം. വോട്ട് ബാങ്കായി മാത്രമാണ്…

Read More

ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രീം കോടതി

ഹിന്ദു മാരേജ് ആക്ട് പ്രകാരം ഉള്ള വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രീം കോടതി. മുൻകൂർ അറിയിപ്പും വിജ്ഞാപനവും വിവാഹം നിർബന്ധിതമായി തടസ്സപ്പെടാൻ കാരണമാകുന്നു. ആരെ വിവാഹം ചെയ്യണം എന്നുള്ളത് വിവാഹിതരാകുന്നവരുടെ വ്യക്തിപരമായ വിഷയമാണെന്നും കോടതി പറഞ്ഞു. തമിഴ്നാട്ടിലെ അഭിഭാഷകന്റെ ഓഫീസിൽ വച്ച് നടന്ന വിവാഹം സാധുവാണെന്ന് വിധിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. 

Read More