അദാനിയുടെ 5 ബാങ്ക് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരവിപ്പിച്ചെന്ന് ഹിൻഡൻബെർഗ്; നിഷേധിച്ച് കമ്പനി
അദാനി ഗ്രൂപ്പിനെതിരെ സ്വിറ്റ്സർലൻഡിൽ അന്വേഷണം നടക്കുന്നുവെന്ന് ഹിൻഡൻബർഗ്. വിവിധ ബാങ്കുകളിലുള്ള അദാനിയുടെ 310 മില്യൺ ഡോളർ (ഏകദേശം 2573 കോടിയോളം രൂപ) മരവിപ്പിച്ചതായി ഹിൻഡൻബർഗ് റിപ്പോർട്ട് ചെയ്തു. 2021 മുതൽ കള്ളപ്പണ ഇടപാടിലും മറ്റും അന്വേഷണം നേരിടുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ ആരോപണം അദാനി ഗ്രൂപ്പ് നിഷേധിച്ചു. സ്വിസ് ക്രിമിനൽ കോടതി പുതുതായി പുറത്തുവിട്ട വിവരങ്ങളെ ഉദ്ധരിച്ചു കൊണ്ടാണ് ഹിൻഡൻബർഗ് എക്സ് പ്ലാറ്റ്ഫോമിൽ കൂടി വിവരങ്ങൾ പങ്കുവെച്ചത്. സ്വിസ് മാധ്യമമായ ഗോതം സിറ്റിയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടതെന്നും…