
വീണ്ടും വിദ്വേഷ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
മിയ മുസ്‍ലിംകള്‍ക്കെതിരെ വീണ്ടും വിദ്വേഷ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ രംഗത്ത്. മിയ മുസ്‍ലിംകളുടെ കയ്യില്‍ നിന്നും മത്സ്യം വാങ്ങരുതെന്ന് ഹിമന്ത പറഞ്ഞതായാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരുടെ മത്സ്യങ്ങളില്‍ വ്യക്കരോഗത്തിന് കാരണമായേക്കാവുന്ന യൂറിയ അടങ്ങിയിട്ടുണ്ടെന്നും ഹിമന്ത ആരോപിച്ചു. “മിയ മുസ്‍ലിംകള്‍ മത്സ്യം ഉൽപാദിപ്പിക്കുന്നതിന് യൂറിയ വളം ഉപയോഗിക്കുന്നു. അവരുടെ കയ്യില്‍ നിന്നും മത്സ്യം വാങ്ങരുത്. അസമുകാർ അപ്പർ അസമിൽ മത്സ്യം ഉത്പാദിപ്പിക്കേണ്ടതുണ്ട് …” എന്നാണ് ശർമ പറഞ്ഞത്. നാഗോണിലും മോറിഗാവിലും വളർത്തുന്ന…