രാജ്യസഭാ തെരഞ്ഞെടുപ്പ് ; ഹിമാചലിൽ കോൺഗ്രസിന് തിരിച്ചടി, ബിജെപി സ്ഥാനാർത്ഥിക്ക് ജയം, എംഎൽഎമാരെ തട്ടിക്കൊണ്ട് പോയെന്ന് കോൺഗ്രസ്

രാജ്യസഭാ തെരഞ്ഞെടുപ്പിനിടെ ഹിമാചൽ പ്രദേശിൽ കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി തട്ടിക്കൊണ്ടുപോയെന്ന് ആരോപണം. ആറ് കോൺഗ്രസ് എം.എൽ.എമാരെയും മൂന്ന് സ്വതന്ത്രൻമാരെയും ഹരിയാനയിലേക്ക് തട്ടിക്കൊണ്ടുപോയെന്ന് മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖു ആരോപിച്ചു. സി.ആർ.പി.എഫ് കാവലിൽ തട്ടിക്കൊണ്ടുപോയെന്നാണ് ആരോപണം. അതിനിടെ ഹിമാചൽ പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയം പ്രഖ്യാപിച്ചു. ഹർഷ് മഹാജൻ വിജയിച്ചെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. ബി.ജെ.പി സ്ഥാനാർഥിക്ക് 34 വോട്ട് ലഭിച്ചെന്ന് പ്രതിപക്ഷനേതാവ് ജയ്‌റാം ഠാക്കൂർ അവകാശപ്പെട്ടു. അഭിഷേക് മനു സിങ്‌വിയാണ് കോൺഗ്രസ് സ്ഥാനാർഥി. 2022ൽ നടന്ന…

Read More

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം; കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽപ്രദേശിലും പൊതുഅവധി

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ഹിമാചാൽ പ്രദേശിൽ ജനുവരി 22ന് തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. കോൺഗ്രസ് ഭരണത്തിലുള്ള സംസ്ഥാനം അവധി പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്. സ്‌കൂളുകൾ, കോളജുകൾ, സർക്കാർ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ ഭാഗികമായി അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും പകുതി ദിവസത്തെ അവധി അനുവദിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ ബാങ്കുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 22ന് അവധിയാണ്. ഛത്തീസ്ഗഡ്, ഹരിയാന, ഗോവ, മധ്യപ്രദേശ് എന്നീ…

Read More

ഹിമാചലിൽ കനത്ത മഴ: 29 മരണം, ഷിംലയിൽ ക്ഷേത്രം തകർന്നു; രക്ഷാപ്രവർത്തനം തുടരുന്നു

ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ 29 മരണം. ഷിംലയിലെ സമ്മർ ഹിൽ പ്രദേശത്തെ ഒരു ക്ഷേത്രം മണ്ണിടിച്ചിലിനെ തുടർന്ന് തകർന്ന് കുറഞ്ഞത് ഒമ്പത് പേർ മരിച്ചു. അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാനും പ്രാദേശിക ഭരണകൂടം പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ശുഖ്വിന്ദർ സിങ് സുഖു പറഞ്ഞു.  സോളനിൽ, ജാദൺ ഗ്രാമത്തിലുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെടുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയതായി വാർത്താ ഏജൻസിയായ…

Read More

മേഘവിസ്ഫോടനം: ഹിമാചലിൽ ഏഴ് മരണം; ആറുപേരെ രക്ഷപ്പെടുത്തി

 ഹിമാചൽപ്രദേശിലെ സോലൻ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ ഏഴ് മരണം. ആറുപേരെ രക്ഷപ്പെടുത്തി. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ രണ്ട് വീടുകളും ഒരു പശുത്തൊഴുത്തും ഒഴുകിപ്പോയതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ഏഴ് പേരുടെ മരണത്തിൽ മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു അനുശോചനം അറിയിച്ചു. ദുരിതബാധിതരായ കുടുംബങ്ങൾക്കു ലഭ്യമാക്കാവുന്ന എല്ലാ സഹായങ്ങളും നൽകാൻ  അധിക‍ൃതർക്ക് നിർദേശം നൽകിയതായും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) അറിയിച്ചു. മേഘവിസ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് എല്ലാ…

Read More

ഹിമാചല്‍പ്രദേശില്‍ അതിതീവ്ര മഴ തുടരുന്നു; റോഡുകൾ തകർന്നു, സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

മഴ കൂടുതൽ ശക്തി പ്രാപിച്ചതോടെ ഹിമാചൽ പ്രദേശിൽ അതീവ ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്ഥിതിഗതികള്‍ ഗുരുതരമായതിനെ തുടര്‍ന്ന് ഇന്ന് 8 ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍, രക്ഷാപ്രവര്‍ത്തനങ്ങൾക്കായി എൻഡിആര്‍എഫിന്റെ 12 സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഷിംല, കുളു, സോലൻ, ലഹോള്‍, കിന്നൗര്‍, മണ്ടി, ബിലാസ്പൂര്‍, സിൻമൗര്‍ തുടങ്ങിയ ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.സംസ്ഥാനത്തുണ്ടായ മഴക്കെടുതിയില്‍ ഇതുവരെ 20 പേര്‍ക്ക് ജീവൻ…

Read More

ഉത്തരേന്ത്യയിലും ദുരിതപ്പെയ്ത്ത്; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം

കനത്തമഴയിൽ പെട്ട് ദുരിതത്തിലായിരിക്കുകയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഉത്തരാഖണ്ഡ്, ഡൽഹി, ഹിമാചൽ പ്രദേശ് എന്നിവടങ്ങളിൽ മഴ തുടരുകയാണ്. ഈ സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ്, ഡൽഹി, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളുടെ പലമേഖലകളും വെള്ളത്തിനടിയിലാണ്. വിവിധ ഇടങ്ങളിലായുണ്ടായ മണ്ണിടിച്ചിലിൽ 18 ഓളം പേർക്ക് ജീവൻ നഷ്ടമായി. മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവരെയും വെള്ളപ്പൊക്ക ഭീഷണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരെയും മാറ്റി പാർപ്പിച്ചു. മിന്നൽ പ്രളയത്തെ തുടർന്ന് ഹിമാചൽ പ്രദേശിലെ കുളുവിലും മണാലിയിലും ജനജീവിതം സ്തംഭിച്ചു. ഇവിടെ മലയാളി യുവാക്കൾ…

Read More

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ്വീന്ദർ സിംഗ് സുഖു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായി സുഖ് വീന്ദർ സിംഗ് സുഖു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഷിംലയിലെ റിഡ്ജ് മൈതാനത്ത് രാവിലെ 12 മണിക്കാണ് ചടങ്ങ്. സുഖുവും ഉപമുഖ്യമന്ത്രിയാകുന്ന മുകേഷ് അഗ്‌നിഹോത്രിയും മാത്രമാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കുക.  മന്ത്രിമാരുടെ കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനമെടുക്കും. രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ , കെ സി വേണുഗോപാൽ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. ഇന്നലെ രാത്രിതന്നെ സുഖുവിന്റെ നേതൃത്ത്വത്തിൽ നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇറാനിലെ മുടി മുറിച്ചുള്ള പ്രതിഷേധത്തിന് ഐഎഫ്എഫ്‌കെ വേദിയിൽ പിന്തുണ. ഇറാനിയൻ സംവിധായിക മഹ്നാസ് മുഹമ്മദിയുടെ മുറിച്ച മുടി വേദിയിൽ കാണിച്ച് ഗ്രീക്ക് ചലച്ചിത്രകാരി അതീന റേച്ചല്‍ സംഗാരിയാണ് പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. …………………………… മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കണമെന്ന ആവശ്യത്തിലൂന്നിയ ഹർജിയിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യം ചൂണ്ടികാട്ടി കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ദേശീയ വനിതാ കമ്മീഷൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. …………………………… മുഖ്യമന്ത്രി സ്ഥാനത്തിനായി…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

27-ാമത് ഐഎഫ്എഫ്കെയ്ക്ക് തലസ്ഥാന നഗരിയിൽ ഔപചാരിക തുടക്കം. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. …………………………… അഞ്ചു വര്‍ഷത്തിന് ശേഷം അധികാരം തിരിച്ചുപിടിച്ച ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപവത്കരണം കടുത്ത പ്രതിസന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പാര്‍ട്ടിക്കുള്ളിലെ വടംവലി തെരുവിലേക്കും നീണ്ടു. മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷ പ്രതിഭാ സിങിന്റെ അനുയായികള്‍ ഹൈക്കമാന്‍ഡ് നിരീക്ഷകരുടെ വാഹനം തടഞ്ഞു. …………………………… വിവാദമായ ഏക സിവിൽ കോഡ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാൻ അനുമതി….

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ഹീറോയിക് ഇൻഡുൻ കപ്പൽ നൈജീരിയ പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ. നിയമപ്രശ്നങ്ങൾ നയതന്ത്ര ഇടപെടലിന് തടസമായെന്നാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങളുടെ പ്രതികരണം. ക്രൂഡ് ഓയിൽ മോഷണം, സമുദ്രാതിർത്തി ലംഘനം തുടങ്ങിയ പരാതിയിൽ കോടതി തീർപ്പ് കൽപ്പിക്കട്ടെയെന്ന നിലപാടിൽ നൈജീരിയ ഉറച്ച് നിന്നതായും വ്യക്തമാക്കുന്നു. കൂടാതെ കപ്പൽ കമ്പനി നൽകിയ പരാതികളിലും കോടതിയുടെ നിലപാട് നിർണ്ണായകമാണ്. അന്വേഷണ സംഘത്തെ ഇക്വറ്റോറിയൽ ഗിനിയിലേക്കോ ഇന്ത്യയിലേക്കോ അയച്ച് അന്വേഷണം നടത്താൻ നൈജീരിയൻ സർക്കാരിനോടാവശ്യപ്പെട്ടിരുന്നതായും വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ പറയുന്നു. ……………………. അന്തരീക്ഷ മലിനീകരണത്തിന്…

Read More