കഴിഞ്ഞ പത്ത് വർഷത്തിനിടെ മോദി 22 പേരുടെ 16 ലക്ഷം കോടി കടം എഴുതി തള്ളി , എന്നാൽ ഹിമാചലിലെ മഴക്കെടുതി നേരിടാൻ പണം നൽകിയില്ല ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മോദി 22 പേരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയെന്നും എന്നാല്‍ ഹിമാചല്‍ പ്രദേശിലെ മഴക്കെടുതിയിലെ ദുരിതം നേരിടാന്‍ ഇതുവരെ 9000 കോടി നല്‍കാന്‍ സാധിച്ചില്ലെന്നുമാണ് വിമര്‍ശനം. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്ര പ്രളയസഹായം ദുരുപയോഗം ചെയ്‌തെന്ന് മോദി ആരോപിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പ്രസ്താവന. നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമ്പോഴെല്ലാം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരിവില ഉയരുകയാണെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍…

Read More

ഹിമാചലിൽ നാടകീയ രംഗങ്ങൾ; 15 ബിജെപി എംഎൽഎമാർക്ക് സസ്‌പെൻഷൻ

ഹിമാചൽ പ്രദേശിയിൽ കോൺഗ്രസിന്റെ ആറ് എംഎൽഎമാരെയും രണ്ട് സ്വതന്ത്രരെയും മറുകണ്ടം ചാടിച്ചതിന് പിന്നാലെ ബിജെപിക്ക് തിരിച്ചടി. 15 ബിജെപി എംഎൽഎമാരെ സ്പീക്കർ സസ്‌പെൻഡ് ചെയ്തു. പ്രതിപക്ഷ നേതാവ് ജയ്‌റാം ഠാക്കൂർ ഉൾപ്പെടെയുള്ള എംഎൽഎമാരെയാണ് സസ്‌പെൻറ് ചെയ്തത്. നിയസഭയിൽ വോട്ടെടുപ്പ് വേണമന്ന് ബിജെപി ആവശ്യം ഉന്നയിച്ചിരിക്കെയാണ് സ്പീക്കറുടെ അപ്രതീക്ഷിത നടപടി. ഇന്നലെ വോട്ടെടുപ്പിനിടെ നിയമസഭയിൽ പ്രതിപക്ഷം ബഹളം വെച്ചിരുന്നു. ഇതിന്റെ പേരിലാണ് നടപടിയെന്നാണ് വിവരം. ആകെ 25 എംഎൽഎമാരാണ് ഹിമാചൽപ്രദേശിൽ പ്രതിപക്ഷമായ ബിജെപിക്കുള്ളത്. 14 പേരെ സസ്‌പെൻറ് ചെയ്തതോടെ…

Read More

ഗുജറാത്തിലും ഹിമാചൽ പ്രദേശിലും വോട്ടെണ്ണൽ തുടങ്ങി

ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. ഗുജറാത്തിൽ ബിജെപി ബഹുദൂരം മുന്നിലാണ്. ബിജെപി 124 സീറ്റിലും കോൺഗ്രസ് 53 സീറ്റിലും എഎപി 3 ലീഡ് ചെയ്യുകയാണ്. ഗുജറാത്തിൽ ബിജെപിക്ക് വൻ വിജയമാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. ഗുജറാത്തിൽ ബിജെപി എക്കാലത്തെയും കൂടുതൽ സീറ്റുകൾ നേടി അധികാര തുടർച്ച നേടുമെന്നാണ് എല്ലാ എക്‌സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. ആകെ 182 സീറ്റുകളിൽ 46% വോട്ടുനേടി 129 മുതൽ 151…

Read More