
ഇതാണ് സ്വർഗം…വട്ടവടയിലേക്കു വരൂ…
ഹരിതസാന്ദ്രമായ മലഞ്ചെരിവുകളും താഴ്വാരങ്ങളും കാലാവസ്ഥയുമാണ് ഇടുക്കിയുടെ സൗന്ദര്യം. വിദേശ-ആഭ്യന്തര സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മൂന്നാറിനോടു ചേർന്നുള്ള വട്ടവട പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭൂപ്രദേശമാണ്. പച്ചക്കറിയും പഴങ്ങളും ഈ ഗ്രാമത്തിൽ ധാരാളമായി കൃഷി ചെയ്യുന്നു. മൂന്നാറിൽനിന്ന് 44 കിലോമീറ്റർ ദൂരെ തമിഴ്‌നാടിനോടു ചേർന്നുകിടക്കുന്ന അതിർത്തിഗ്രാമം സഞ്ചാരികളുടെ പറുദീസയാണ്. സമുദ്രനിരപ്പിൽനിന്ന് 6,000 അടി ഉയരത്തിലാണ് വട്ടവട സ്ഥിതിചെയ്യുന്നത്. വർഷം മുഴുവനും സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമെന്ന പ്രത്യേകതയും വട്ടവടയ്ക്കുണ്ട്. വർണങ്ങൾ വാരിവിതറിയപോലെ കാടിനോടിടചേർന്ന കൃഷിയിടങ്ങൾ ദൂരക്കാഴ്ചയിൽ മനോഹരമായ പെയിൻറിംഗുകൾ പോലെ തോന്നും. യൂക്കാലിപ്റ്റസ്,…