എൽപിജി വാണിജ്യ സിലിണ്ടറുകൾക്ക് വില കൂടി

രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടർ വില തുടർച്ചയായ അഞ്ചാം മാസവും വ‍ർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് വിലയിൽ വ‍ർധനവുണ്ടായത്. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. കേരളത്തിൽ 17 രൂപയോളം വർധനവാണ് ഇതോടെയുണ്ടാകുന്നത്. 1827 രൂപയാണ് കേരളത്തിൽ 19 കിലോ സിലിണ്ടറിൻ്റെ പുതിയ വില. ചെന്നൈയിൽ 1980.5 രൂപയായി വില വർധിച്ചിട്ടുണ്ട്.

Read More

പാചകവാതക സിലിണ്ടറിന് വീണ്ടും വില വർധിപ്പിച്ചു

പാചക വാതക വില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. 19 കിലോഗ്രാം ഭാരമുള്ള സിലിണ്ടറിന് കേരളത്തിൽ 26 രൂപയാണ് കൂട്ടിയത്. ഇതോടെ വില 1806 രൂപയായി ഉയർന്നു. വില വർധനവ് ഇന്ന് പ്രാബല്യത്തിൽ വരും. തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യ സിലിണ്ടറുകളുടെ വില വർധിക്കുന്നത്. കഴിഞ്ഞ മാസം വാണിജ്യ സിലിണ്ടറിന് 14 രൂപ വർധിപ്പിച്ചിരുന്നു. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.

Read More

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. പുതിയ വില പ്രകാരം കൊച്ചിയില്‍ 1747.50 രൂപയാണ് ഒരു സിലിണ്ടറിൻ്റെ വില. സെപ്തംബര്‍ ഒന്നിന് വാണിജ്യ സിലിണ്ടര്‍ വില 160 രൂപ കുറച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും വില കൂട്ടുന്നത്. 

Read More

മദ്യത്തിന് വൻ വിലവർധന; വില കൂട്ടാൻ ബെവ്കോ

 സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ബജറ്റ് പ്രഖ്യാപനത്തെക്കാൾ 10 രൂപ കൂടി വർദ്ധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 20 രൂപ കൂടുമെന്നായിരുന്നു ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചത്. 20 ന് പകരം 30 രൂപ കൂടുമെന്നാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. വിൽപ്പന നികുതി വർദ്ധിക്കുന്നതിനാലാണ് 10 രൂപ കൂടി വർദ്ധിപ്പിക്കേണ്ടി വരുന്നതെന്ന് ബെവ്ക്കോ അറിയിച്ചു. അതേസമയം ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപക് പകരം 50 രൂപ വർദ്ധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സാമൂഹിക സുരക്ഷയുടെ…

Read More

വീണ്ടും റെക്കോര്‍ഡില്‍ സ്വര്‍ണ വില; പവന് 480 രൂപ കൂടി

സ്വര്‍ണ വില വീണ്ടും സർവകാല റെക്കോര്‍ഡില്‍. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5,360 രൂപയിലെത്തി. പവന് 480 രൂപ ഉയര്‍ന്ന് 42,880 രൂപയായി. ആഗോളതലത്തിലും സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായി. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ കൂട്ടിയതാണ് വില വര്‍ധനവിന് കാരണം. പലിശ നിരക്ക് 4.5 ശതമാനത്തില്‍ നിന്ന് 4.75 ശതമാനമാക്കി. പണപ്പെരുപ്പം മറികടക്കാനാണ് പലിശ നിരക്ക് കൂട്ടിയത്.

Read More