ഹിജ്‌റ പുതുവർഷം പ്രമാണിച്ച് യുഎഇയിൽ 21 ന് പൊതുഅവധി

ഹിജ്‌റ പുതുവത്സരം പ്രമാണിച്ച് യു എ ഇയിൽ ഈമാസം 21 ന് പൊതുഅവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധികളടക്കം സ്ഥാപനങ്ങൾക്കും മൂന്ന് ദിവസം തുടർച്ചയായി മുടക്ക് ലഭിക്കും. സർക്കാർ സ്ഥാപനങ്ങൾക്കും, സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഈമാസം 19 നാണ് പുതുവൽസര ദിനമായ മുഹറം ഒന്ന് കടന്നുവരുന്നത് എങ്കിലും ജുലൈ 21 നാണ് ഇതിന്റെ അവധി ലഭിക്കുക.

Read More